twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്ന് മമ്മൂട്ടി പറഞ്ഞ വാക്കുകൾ ഏറെ വേദനിപ്പിച്ചു,മെഗാസ്റ്റാറിന്റെ വാക്കുകൾ വെളിപ്പെടുത്തി സത്യൻ അന്തിക്കാട്

    |

    മലയാളി പ്രേക്ഷകർക്ക് മികച്ച ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്. ഗ്രാമപശ്ചാത്തലത്തിൽ സാധാരണക്കാരുടെ കഥ പറയുന്ന ചിത്രങ്ങളായിരുന്നു സത്യൻ അന്തിക്കാട് അധികവും ഒരുക്കിയത്. ഇന്നും പഴയ സത്യൻ അന്തിക്കാട് ചിത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. ഇന്നും ചിത്രങ്ങൾക്ക് കാഴ്ചക്കാരുണ്ട്. ഹിറ്റ് ചിത്രങ്ങൾ മാത്രമല്ല പരാജയങ്ങളും സത്യൻ അന്തിക്കാടിനെ തേടിയെത്തിയിട്ടുണ്ട്.

    അമല പോളിന്റെ മേക്കാവർ ചിത്രം കാണാം

    ഇപ്പോഴിത മനസ്സിൽ തട്ടിയ മമ്മൂട്ടി ചിത്രത്തിന്റെ പരാജയത്തെ കുറിച്ച് വാചാലനാവുകയാണ് സത്യൻ അന്തിക്കാട്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമയുടെ പരാജയത്തിന് ശേഷം മമ്മൂട്ടി പറഞ്ഞ വാക്കുകൾ മനസ്സിൽ തട്ടിയെന്നും സത്യൻ അന്തിക്കാട് പറയുന്നു.

    ഹിറ്റ്  ചിത്രങ്ങൾ

    മമ്മൂട്ടിയുമായി ചേർന്നുള്ള അര്‍ത്ഥം, കളിക്കളം പോലുള്ള ഹിറ്റ് ചിത്രങ്ങൾ പിറന്നിട്ടുണ്ട്. എന്നാൽ ശ്രീനിവാസന്റെ തിരക്കഥയിൽ ഒരുങ്ങിയ 'ശ്രീധരന്റെ ഒന്നാം തിരുമുറിവ്' എന്ന സിനിമ പരാജയപ്പെട്ടപ്പോള്‍ മമ്മൂട്ടി പറഞ്ഞ വാക്കുകൾ തന്റെ മനസ്സിൽ തട്ടിയെന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്. ഇതിനെ തുടർന്നാണ് അർത്ഥം എന്ന ചിത്രം ഒരുക്കുന്നത്.

    മമ്മൂട്ടിയുടെ വാക്കുകൾ

    സംവിധായകന്റെ വാക്കുകൾ ഇങ്ങനെ..." മമ്മൂട്ടിയുമായി ചെയ്ത സിനിമ ശ്രീനിവാസന്‍ തിരക്കഥയെഴുതിയ 'ശ്രീധരന്റെ ഒന്നാം തിരുമുറിവ്' എന്ന സിനിമ പരാജയപ്പെട്ടപ്പോള്‍ മമ്മൂട്ടി പറഞ്ഞു. എന്നെ നായകനാക്കി പലരും ഹിറ്റ് സിനിമകള്‍ ചെയ്തിട്ടുണ്ട്, നിങ്ങള്‍ക്കതിനു കഴിയുന്നില്ല എങ്കില്‍ അത് നിങ്ങളുടെ കുഴപ്പമാണ്.മമ്മൂട്ടി പറഞ്ഞ ആ വാചകം എന്റെ മനസ്സില്‍ കൊണ്ടു. അങ്ങനെ ഒരു വാശിപ്പുറത്ത് ചെയ്ത സിനിമയാണ് 'അര്‍ത്ഥം'. മമ്മൂട്ടിയുടെ ആകാര ഭംഗി, മുഖ സൗന്ദര്യം, വേഷവിധാനം അതിനെല്ലാം പ്രാധാന്യം നല്‍കി കൊണ്ട് പ്രേക്ഷകനെ കൊതിപ്പിക്കുന്ന വിധം ഒരു സിനിമ ചെയ്യണം എന്നാണ് അതിന്റെ രചയിതാവായ വേണുനാഗവള്ളിയോട് ഞാന്‍ പറഞ്ഞത്. അദ്ദേഹം കൂട്ടിച്ചേർത്തു.

    കളിക്കളം

    മമ്മൂട്ടിയെ നായികനാക്കി സത്യൻ അന്തിക്കാട് ഒരുക്കിയ മറ്റൊരു ചിത്രമായിരുന്നു കളിക്കളം. പോലീസ് - കള്ളന്‍ ഗെയിം തീമാക്കി അതി മനോഹരമായി ആവിഷ്കരിച്ച ചിത്രത്തിന് തിരക്കഥ ഒരുക്കിയത് എസ് എൻ സ്വാമിയായിരുന്നു.. മമ്മൂട്ട പേരില്ലാത്ത ഒരു കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. മമ്മൂട്ടിയുടെ കളർഫുൾ ചിത്രമായിരുന്നു ഇത്. ഈ ചിത്രം പിറക്കാനുള്ള സാഹചര്യത്തെ കുറിച്ച് എസ്എൻ സ്വാമി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. മമ്മൂട്ടിയെ നായികനാക്കി സത്യൻ അന്തിക്കാട് ഒരുക്കിയ മറ്റൊരു ചിത്രമായിരുന്നു കളിക്കളം. പോലീസ് - കള്ളന്‍ ഗെയിം തീമാക്കി അതി മനോഹരമായി ആവിഷ്കരിച്ച ചിത്രത്തിന് തിരക്കഥ ഒരുക്കിയത് എസ് എൻ സ്വാമിയായിരുന്നു.. മമ്മൂട്ട പേരില്ലാത്ത ഒരു കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. മമ്മൂട്ടിയുടെ കളർഫുൾ ചിത്രമായിരുന്നു ഇത്. ഈ ചിത്രം പിറക്കാനുള്ള സാഹചര്യത്തെ കുറിച്ച് എസ്എൻ സ്വാമി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

    Recommended Video

    ഇത് ഇക്കയുടെ ഇന്നുവരെ കാണാത്ത ത്രില്ലർ...
    ചിത്രം പിറന്നത്

    എസ്എൻ സ്വാമിയുടെ വാക്കുകൾ ഇങ്ങനെ.... 'അടിക്കുറുപ്പ്' എന്ന സിനിമ കണ്ടതോടെ കുറച്ചു സ്റ്റൈലിഷായി മമ്മൂട്ടിയെ അവതരിപ്പിച്ചാല്‍ അതിലൊരു പുതുമയുണ്ടാകുമെന്ന തോന്നലാണ് 'കളിക്കളം' എന്ന ചിത്രമെഴുതാന്‍ കാരണമായതെന്നും അങ്ങനെ ഒരു കാര്യം തന്നോട് സത്യന്‍ അന്തിക്കാട് പറഞ്ഞപ്പോള്‍ അതിനു പറ്റുന്ന രീതിയില്‍ ഒരു കഥ എഴുതിയതാണെന്നും അത് പിന്നീട് 'കളിക്കളം' എന്ന സൂപ്പര്‍ ഹിറ്റ് സിനിമയുടെ പിറവിക്ക് കാരണമായെന്നും എസ്എന്‍ സ്വാമി പറയുന്നു. തുടക്കം തൊട്ടു ഒടുക്കം വരെയുള്ള മമ്മൂട്ടിയുടെ കോസ്റ്റ്യൂം കളര്‍ഫുള്‍ ആയിരിക്കണമെന്ന ചിന്തയില്‍ നിന്നാണ് ആ സിനിമ സംഭവിച്ചതെന്നും എസ്എന്‍ സ്വാമി ഒരു ഓണ്‍ലൈന്‍ ചാനല്‍ അഭിമുഖത്തില്‍ സംസാരിക്കവേ വ്യക്തമാക്കുന്നു.

    Read more about: mammootty sathyan anthikkad
    English summary
    Sathyan Anthikad About Mammootty And Sreedharante Onnam Thirumurivu Box-Office Failure
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X