ലളിത ചേച്ചി അന്ന് എല്ലാവരേയും കരയിപ്പിച്ചു, മമ്മൂട്ടി ചിത്രത്തെ കുറിച്ച് സത്യന്‍ അന്തിക്കാട്

മലയാള സിനിമയ്ക്ക് മികച്ച ഒരുപിടി കഥാപാത്രങ്ങള്‍ നല്‍കിയ താരമാണ് കെപിഎസി ലളിത. തലമുറ വ്യത്യാസമില്ലാതെയാണ് താരത്തെ പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്നത്. മലയാള സിനിമയ്ക്ക് ശക്തമായ സംഭാവനകളാണ് താരം നല്‍കിയത്. വിയറ്റ്നാം കോളനിയിലെ പട്ടാളം മാധവിയും കോട്ടയം കുഞ്ഞച്ചനിലെ ഏലിയാമ്മയും പിടക്കോഴി കൂവൂന്ന നൂറ്റാണ്ടിലെ പുരുഷവിരോധിയായ സൂപ്രണ്ട്, ഐസ്‌ക്രീമിലെ എലിസബത്ത്, ഗോഡ്ഫാദറിലെ കൊച്ചമ്മിണി, മേഘത്തിലെ ആച്ചയമ്മ, പൈ ബ്രദേഴ്സിലെ അല്ലു, സി.ഐ.ഡി ഉണ്ണികൃഷ്ണനിലെ അമ്മ, മണിചിത്രത്താഴിലെ ഭാസുര, ഇഞ്ചക്കാടന്‍ മത്തായിയിലെ ഏലിക്കുട്ടി, കാട്ടുകുതിരയിലെ കല്യാണി, പൊന്‍മുട്ടയിടുന്ന താറാവിലെ ഭാഗീരഥി, സന്ദേശത്തിലെ ലതയേയുമെല്ലാ ഇന്നും പ്രേക്ഷകരുെ ഇടയില്‍ ചര്‍ച്ച വിഷയമാണ്. അഞ്ച് പതിറ്റാണ്ടുകളിലേറെ അറുനൂറിലേറെ സിനിമയില്‍ നിറഞ്ഞാടി. ഇനിയും നിരവധി വേഷങ്ങള്‍ ബാക്കിയാക്കിയാണ് താരം യാത്ര ആയിരിക്കുന്നത്.

കെപിഎസി ലളിതെ കുറിച്ച് പറയാന്‍ എല്ലാവര്‍ക്കും നിരവധി കഥകളാണുള്ളത്. ഇപ്പോഴിത കെപിഎസി ലളിതയെ കുറിച്ചുളള നടന്‍ സത്യന്‍ അന്തിക്കാടിന്റെ വാക്കുകള്‍ വൈറല്‍ ആവുകയാണ്. 1991 ല്‍ പുറത്ത് ഇറങ്ങിയ മമ്മൂട്ടി ചിത്രമായ കനല്‍ക്കാറ്റിലെ അനുഭവമാണ് സത്യന്‍ അന്തിക്കാട് പറയുന്നത്. കെപിഎസി ലളിതയെ മനസ്സില്‍ കണ്ട്‌കൊണ്ടാണ് ഓമന എന്ന കഥാപാത്രം എഴുതിയതെന്നാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സത്യന്‍ അന്തിക്കാട് പറയുന്നത്.

കനല്‍ക്കാറ്റ്

ചിത്രത്തില്‍ മമ്മൂട്ടി നത്ത് നാരായണന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഓമന ആയിട്ടാണ് കെപിഎസി ലളിത എത്തിയത്.
മമ്മൂട്ടി അവതരിപ്പിച്ച നത്ത് നാരായണന്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ പണത്തിനു വേണ്ടി ഓമനയെ കല്യാണം കഴിക്കുകയാണ്. എന്നാല്‍ ഓമന നത്തിനെ വിടാതെ പിടികൂടുന്നു. ഏറെ തമാശകളും അതിനെയൊക്കെ മറികടക്കുന്ന വൈകാരിക മുഹൂര്‍ത്തവും നിറഞ്ഞ പ്രകടനത്തിലൂടെ ഓമനയെ കെ.പി.എ.സി ലളിത അനശ്വരമാക്കി. ഇപ്പാഴും മലയാളി പ്രേക്ഷകരുടെ ഇടയില്‍ ഓമന ചര്‍ച്ചയാണ്.

കണ്ണ് നനഞ്ഞു

''ഷൂട്ട് ചെയ്യുമ്പോള്‍ യൂണിറ്റില്‍ എല്ലാവരുടെയും കണ്ണ് നനയിച്ച സീനാണ് ഓമന നാരായണനോട് യാത്ര പറയുന്നത്. ആദ്യമായിട്ടാണല്ലോ ലളിതച്ചേച്ചി മമ്മൂട്ടിയുടെ നായികയായി വരുന്നത്. ആ ക്യാരക്ടറിന്റെ ഹ്യൂമറാണ് നമ്മള്‍ ഉദ്ദേശിച്ചതെങ്കിലും ലളിതച്ചേച്ചിയും മമ്മൂട്ടിയും തമ്മിലുള്ള കെമിസ്ട്രി ഭയങ്കരമായിരുന്നു. നത്തിനും ഓമനയ്ക്കും പരസ്പരം രണ്ടാളും ഫ്രോഡുകളാണെന്ന് അറിയാം. അവസാനം നത്തിനെ തേടിപ്പിടിച്ച് ഓമന മുരളിയുടെ വീട്ടിലെത്തുന്ന സ്വീക്വന്‍സ് ഷൂട്ട് ചെയ്യുമ്പോള്‍ രണ്ടു പേരുടെയും പ്രകടനം കണ്ടിട്ട് എല്ലാവരുടെയും മനസ്സില്‍ ഒരു സങ്കടം വന്നു തിങ്ങി. 'ഈ താലി ഞാന്‍ കഴുത്തിലിട്ടോട്ടെ' എന്ന് ഓമന നാരായണനോട് ചോദിക്കുമ്പോള്‍ അതിഗംഭീര പ്രകടനമാണ് ലളിതച്ചേച്ചിയുടെത്''. സത്യന്‍ അന്തിക്കാട് 'വനിതയോട്' പറഞ്ഞു.

 മനസില്‍ കണ്ട് എഴുതി

''ചേച്ചിയെ മനസ്സില്‍ കണ്ടാണ് ആ ക്യാരക്ടര്‍ എഴുതിയതെന്നും സംവിധായകന്‍ പറയുന്നു. താനും ലോഹിയും ചേച്ചിയും കൂടി ചര്‍ച്ച ചെയ്ത്
അത് ഡവലപ്പ് ചെയ്യുകയായിരുന്നു. ഹ്യൂമറൊക്കെ അങ്ങനെ വന്നതാണ്.രണ്ടു തരം ഫെയ്‌സുള്ള ക്യാരക്ടറാണ് ഓമന. ഇന്നസെന്റിനെ വിരട്ടുന്ന, 'പ്രിയപ്പെട്ട ചോട്ടാ...'എന്നൊക്കെ കത്തെഴുതുന്ന തരം ഹ്യൂമറും കിട്ടണം, അതേ സമയം മമ്മൂട്ടിയോടൊപ്പമുള്ള ഇമോഷനല്‍ ഫീലും കിട്ടണം. അതു രണ്ടും മനോഹരമായി ചെയ്യാനാകുന്ന മറ്റൊരാളില്ലല്ലോ...''. സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.

Recommended Video

KPAC ലളിതക്ക് യാത്രയയപ്പ് നൽകി കേരളക്കര | FilmiBeat Malayalam
കഥാപാത്രമായി മാറുക

ചേച്ചിയെ സംബന്ധിച്ച്, ഒരു കഥാപാത്രം ചേച്ചിയെ ഏല്‍പ്പിച്ചാല്‍ ആ കഥാപാത്രമായി മാറുക എന്നത് വലിയ മാജിക്കാണെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.. നമ്മള്‍ മനസ്സില്‍ കാണുന്നതിനപ്പുറത്തേക്ക് ചേച്ചി ആ കഥാപാത്രത്തെ കൊണ്ടു പോകും. ഞാന്‍ ജീവിതത്തില്‍ കാണുന്ന ചില സ്ത്രീകളുടെ മാനറിങ്ങളൊക്കെ ചേച്ചിയോട് നേരത്തെ പറഞ്ഞു വയ്ക്കും. അതൊക്കെ കൃത്യമായി ചില കഥാപാത്രങ്ങള്‍ക്ക് ചേച്ചി കൊടുക്കും. അങ്ങനെ ചില മാനറിസങ്ങള്‍ ഉപയോഗിക്കാന്‍ ബാക്കി വച്ചാണ് ചേച്ചി പോയത്. അതു പോലെ സാറാ ജോസഫിന്റെ 'മാറ്റാത്തി' വായിച്ചപ്പോള്‍ അതിലെ കഥാപാത്രമായി എന്റെ മനസ്സില്‍ തെളിഞ്ഞത് ലളിതച്ചേച്ചിയുടെ മുഖമാണ്. ഞാനത് പറഞ്ഞ് നാല് ദിവസത്തിനകം ചേച്ചി ആ നോവല്‍ വാങ്ങി വായിച്ച് വിളിച്ചു. അങ്ങനെ പ്രിപ്പയര്‍ ചെയ്യുന്ന ഒരു മനസ്സുണ്ടെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X