For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇപ്പോള്‍ മോഹന്‍ലാല്‍ പ്രണവിന്റെ ചേട്ടനാണ്! ഒടിയന്‍ ലൊക്കേഷനിലെത്തിയ സത്യന്‍ അന്തിക്കാട് പറയുന്നു

  |

  മോഹന്‍ലാലിന്റെ ഒടിയന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സിനിമയുടെ അവസാനത്തെ ഷെഡ്യൂള്‍ ഇപ്പോള്‍ പാലക്കാട് നിന്ന് നടക്കുകയാണ്. ചിത്രത്തില്‍ മൂന്ന വ്യത്യസ്ത ഗെറ്റപ്പുകളിലഭിക്കുന്ന മോഹന്‍ലാലിന്റെ ചെറുപ്പക്കാരനായിട്ടുള്ള രൂപമാറ്റമാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോസും കഴിഞ്ഞ ദിവസങ്ങളിലായി പുറത്ത് വന്നിരുന്നു.

  ഇപ്പോള്‍ സിനിമയുടെ ലൊക്കേഷനില്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാടും എത്തിയിരിക്കുകയാണ്. ഒടിയന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ട വീഡിയോയില്‍ ഒടിയനെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും സംവിധായകന്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. അത് മാത്രമല്ല മോഹന്‍ലാലിനെ പ്രണവിന്റെ ചേട്ടനായിട്ടാണ് സത്യന്‍ അന്തിക്കാട് ഉപമിച്ചിരിക്കുന്നത്.

   ഒടിയന്‍ പറയുന്നതിങ്ങനെ...

  ഒടിയന്‍ പറയുന്നതിങ്ങനെ...

  കുടുംബ ബന്ധങ്ങളുടെ ആത്മാവിനെ തൊട്ടറിഞ്ഞ, മണ്ണിന്റെ മണമുള്ള ഒരുപാട് കഥകളും, നന്മയും സ്‌നേഹവും നിറഞ്ഞ അനവധി കഥാപാത്രങ്ങളും, കലര്‍പ്പില്ലാത്ത ചിരിയും എക്കാലവും മലയാളിക്ക് സമ്മാനിച്ച അനുഗ്രഹീതനായ കലാകാരന്‍; ശ്രീ സത്യന്‍ അന്തിക്കാട്! നല്ല സിനിമയെ സ്‌നേഹിക്കുന്ന മലയാളികള്‍ മൂന്നു പതിറ്റാണ്ടിലധികമായി ഹൃദയത്തോട് ചേര്‍ത്ത് വെക്കുന്ന ശ്രീ സത്യന്‍ അന്തിക്കാട് ഒടിയന്റെ വിശേഷങ്ങള്‍ അറിയാനും ആശംസകള്‍ നേരാനും ഞങ്ങളെ തേടി എത്തി. നന്ദി! ഈ സ്‌നേഹത്തിന്! വിലമതിക്കാനാവാത്ത ഈ പ്രചോദനത്തിന്! എന്നും പറഞ്ഞ് ഒടിയന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സത്യന്‍ അന്തിക്കാട് ലൊക്കേഷന്‍ സന്ദര്‍ശനിക്കാനെത്തിയതിനെ കുറിച്ച് പറയുന്ന വീഡിയോ പുറത്ത് വിട്ടത്.

  സത്യന്‍ അന്തിക്കാട് പറയുന്നതിങ്ങനെ...

  സത്യന്‍ അന്തിക്കാട് പറയുന്നതിങ്ങനെ...

  ഒടിയനെ പറ്റി മോഹന്‍ലാലും ശ്രീകുമാറും പറഞ്ഞപ്പോള്‍ അന്ന് തൊട്ട് ഉണ്ടായിരുന്ന താല്‍പര്യമാണ് എങ്ങനെയായിരിക്കും ഒടിയന്‍, ഒടിയന്റെ ചെറുപ്പക്കാലം എന്തായിരിക്കും എന്നൊക്കെ അറിയാന്‍ വേണ്ടി. നമ്മള്‍ കേട്ട കഥകളില്‍ നിന്നെല്ലാം വ്യത്യസ്തമായിട്ടാണ് ഒടിയന്‍ ചിത്രീകരിച്ച് കൊണ്ടിരിക്കുന്നത്. ഒടിയനെ കണ്ടു. ഒടിയനില്‍ മോഹന്‍ലാലിനെയല്ല മാണിക്യനെയാണ് കാണാന്‍ കഴിയുന്നത്. മാണിക്യന്റെ ചെറുപ്പം എന്ന് പറയുന്നത് വളരെ വളരെ യുവത്വമുള്ളതാണ്. എനിക്ക് തോന്നുന്നത് പ്രണവിന്റെ ഒരു ചേട്ടനായിട്ട് തോന്നും മോഹന്‍ലാലിനെ ഇപ്പോള്‍ കണ്ടാല്‍. പ്രേക്ഷകരെ പോലെ ഒടിയന് വേണ്ടി താനും കാത്തിരിക്കുകയാണെന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്.

  തേന്‍ക്കുറിശ്ശിയിലെ ചിത്രീകരണം

  തേന്‍ക്കുറിശ്ശിയിലെ ചിത്രീകരണം

  മോഹന്‍ലാലിന്റെ ചെറുപ്പക്കാരന്‍ ലുക്കിലുള്ള ഒടിയന്‍ മാണിക്യന്റെ രംഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. പാലക്കാട്ട് തേന്‍ക്കുറിശ്ശിയില്‍ നിന്നുമാണ് ഇപ്പോള്‍ ഷൂട്ടിംഗ് നടക്കുന്നത്. മോഹന്‍ലാല്‍, പ്രകാശ് രാജ്, മഞ്ജു വാര്യര്‍, നരേന്‍ എന്നിവരുടെ അവസാന രംഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിച്ച് കൊണ്ടിരിക്കുന്നത്. ലൊക്കേഷനില്‍ നിന്നുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങളും വീഡിയോസും സോഷ്യല്‍ മീഡിയ വഴി പുറത്ത് എത്തിയിരുന്നു. അതിവേഗം ചിത്രീകരണം പൂര്‍ത്തിയാക്കി ഈ വര്‍ഷം തന്നെ സിനിമ റിലീസിനെത്തിക്കാനുളള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. ഒടിയന് വേണ്ടി മോഹന്‍ലാല്‍ ആരാധകരുടെ നീണ്ട കാത്തിരിപ്പാണ്..

  ബ്രഹ്മാണ്ഡ സിനിമ

  ബ്രഹ്മാണ്ഡ സിനിമ

  പുലിമുരുകന് ശേഷം മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ സിനിമകളിലൊന്നാണ് ഒടിയന്‍. മാത്രമല്ല മോഹന്‍ലാലിന്റെ കരിയറിലെ തന്നെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്ന് ഒടിയനിലെ ആയിരിക്കും. മാജിക്കല്‍ റിയലിസത്തിലൂടെ നിര്‍മ്മിക്കുന്ന സിനിമ പണ്ട് കാലത്ത് നിലനിന്നിരുന്ന ഒടിവിദ്യയെയും ഒടിയന്മാരുടെ ജീവിതത്തെയും ആസ്പദമാക്കിയാണ് നിര്‍മ്മിക്കുന്നത്. സിനിമയില്‍ മികച്ച ആക്ഷന്‍ രംഗങ്ങളുമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഒടിയന്‍ നിര്‍മ്മിക്കുന്നത്. ബിഗ് റിലീസായിട്ടാണ് ഒടിയന്‍ തിയറ്ററുകളിലേക്ക് എത്തുന്നത്.

  ശ്രിയ ശരണ്‍ വിവാഹിതയായി! ആരാധകര്‍ കാത്തിരുന്നത് തന്നെ, വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോസും കാണാം!

  ഇനി കാണുന്നത് പ്രമുഖ താരപുത്രന്മാരുടെ മത്സരം! പ്രണവും കാളിദാസും മത്സരിച്ചാല്‍ ആര് മുന്നിലെത്തും?

  English summary
  Sathyan Anthikad about Mohanlal's Odiyan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X