ഭാര്യയെയും മക്കളെയും കൂട്ടി ഫ്‌ളാറ്റിലേക്ക് ഓടി!മോഹന്‍ലാലിന്റെ കുസൃതിയെ കുറിച്ച് സത്യന്‍ അന്തിക്കാട്
സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ശ്രീനിവാസനുമൊക്കെയുള്ള കൂട്ടുകെട്ട് മലയാളത്തിന് സമ്മാനിച്ചത് ഒട്ടനവധി സൂപ്പര്‍ഹിറ്റ് സിനിമകളാണ്. സിനിമയ്ക്കപ്പുറം വ്യക്തി ജീവിതത്തിലും അടുത്ത സൗഹൃദം കാത്ത് സൂക്ഷിക്കുന്നവരാണ് ഇവരെല്ലാം. തന്നെ ഫോണിലൂടെ വിളിച്ച് കളിപ്പിക്കുന്ന മോഹന്‍ലാലിനെ കുറിച്ച് നേരത്തെ സത്യന്‍ അന്തിക്കാട് പറഞ്ഞിട്ടുണ്ട്. അങ്ങനെ ഒരിക്കല്‍ ഭാര്യയെയും മക്കളെയും കൂട്ടി ഫ്‌ളാറ്റിലേക്ക് ഓടേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് കേരളകൗമുദി പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
'ഒരു ദിവസം വൈകുന്നേരം തന്റെ ലാന്‍ഡ് ഫോണിലേക്ക് ഒരു കോള്‍ വന്നു. മറുതലക്കല്‍ ഒരാള്‍ കരഞ്ഞ് കൊണ്ട് വിളിക്കുകയാണ്. മലബാറുക്കാരനാണെന്ന് സംസാരശൈലിയില്‍ നിന്നും വ്യക്തമായി. സാര്‍ ഞാന്‍ ജബ്ബാറാണ്. സാറിനെ കാണാന്‍ വരുന്ന വഴിയാണ്. കുറേ ആളുകള്‍ എന്നെ ബസ് സ്റ്റാന്‍ഡില്‍ തടഞ്ഞ് വെച്ചു. ഞാന്‍ സാറിന്റെ പേര് പറഞ്ഞിട്ടും വിടുന്നില്ല.

അവര്‍ പോലീസിനെ വിളിക്കാന്‍ പോകുകയാണ് സാര്‍. എന്നൊക്കെ പറഞ്ഞ് ആകെ ബഹളം. ഏതോ പോക്കറ്റടിക്കാരന്‍ പിടിക്കപ്പെട്ടപ്പോള്‍ തന്റെ പേര് പറഞ്ഞ് രക്ഷപ്പെടാന്‍ നോക്കുകയാണെന്ന് കരുതി പേടിച്ച് ഫോണ്‍ കട്ട് ചെയ്തു. രണ്ടാമതും വിളി വന്നു. സാര്‍ രക്ഷിക്കണം. സാറിനെ കാണാനായി വന്ന എന്നെ തൃശൂര്‍ ബസ് സ്റ്റാന്‍ഡില്‍ തടഞ്ഞ് വച്ചിരിക്കുകയാണ്. എനിക്കിവിടെ വേറാരെയും പരിചയമില്ല.
ഏതോ കള്ളന്‍ തടി തപ്പാനായി തന്റെ പേര് പറയുകയാണെന്ന് ഉറപ്പിച്ചു. ഏത് നിമിഷവും അയാള്‍ പോലീസിനെയും കൂട്ടി ഇങ്ങോട്ട് വന്നേക്കാം. അങ്ങനെ പെട്ടെന്ന് തന്നെ ഭാര്യയെയും മക്കളെയുമെല്ലാം വണ്ടിയില്‍ കയറ്റി തൃശൂരുള്ള ഫ്‌ളാറ്റിലേക്ക് പോയി. അവിടെയാകുമ്പോള്‍ ആരും അന്വേഷിച്ച് വരില്ലല്ലോ എന്ന് കരുതി. ഇക്കാര്യമൊന്നും ഭാര്യയോട് പറഞ്ഞില്ല.

അങ്ങനെ ഫ്‌ളാറ്റിലെത്തി കുറച്ച് കഴിഞ്ഞപ്പോള്‍ പ്രിയദര്‍ശന്റെ ഫോണ്‍ വന്നു. ഒരാള്‍ സഹായത്തിന് വിളിക്കുമ്പോള്‍ ഇങ്ങനെയാണോ കാണിക്കുന്നത്? എന്നൊരു ചോദ്യം. മോഹന്‍ലാലാണ് തന്നെ ഫോണ്‍ ചെയ്തതെന്നും മോഹന്‍ലാലും പ്രിയയനും ശ്രീനിവാസനും മദ്രാസില്‍ ഒന്നിച്ചിരുന്ന് പറ്റിക്കുകയായിരുന്നുവെന്ന് അപ്പോഴാണ് തനിക്ക് മനസിലായത്.
നേരിട്ടും ഫോണിലൂടെയും നുണ പറഞ്ഞ് ഫലിപ്പിച്ചും പേര് മാറ്റി പറഞ്ഞും തന്നെ ഏറ്റവും കൂടുതല്‍ പറ്റിക്കുന്നയാള്‍ മോഹന്‍ലാലാണ്. അത്തരം ഒരു കുറുമ്പ് എപ്പോഴും ലാലിന്റെ ഉള്ളിലുണ്ട്. എനിക്ക് എന്താണ് ഇഷ്ടമെന്നും ഏത് തമാശയാണ് ആസ്വദിക്കുന്നതെന്നും മുന്‍കൂട്ടി അറിയാനുള്ള കഴിവും ലാലിനുണ്ട്. ഒരുമിച്ച് സിനിമകള്‍ ചെയ്താലും ഇല്ലെങ്കിലും തങ്ങള്‍ക്കിടയിലെ സൗഹൃദം ഇപ്പോഴും നിലനില്‍ക്കുന്നതായും സത്യന്‍ അന്തിക്കാട് പറയുന്നു.


Click it and Unblock the Notifications