മമ്മൂട്ടിക്കൊപ്പമുളള ആ രണ്ട് ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ വലിയ വിജയമായി: സത്യന്‍ അന്തിക്കാട്
സത്യന്‍ അന്തിക്കാട് സിനിമകള്‍ക്കെല്ലാം മലയാളികള്‍ മികച്ച സ്വീകാര്യതയാണ് നല്‍കിയിട്ടുളളത്. കുടുംബ പശ്ചാത്തലത്തിലുളള സിനിമകളിലൂടെയാണ് അദ്ദേഹം പ്രേക്ഷകരുടെ ഇഷ്ടസംവിധായകനായി മാറിയത്. സൂപ്പര്‍താരങ്ങളെയും യുവതാരങ്ങളെയുമെല്ലാം നായകന്മാരാക്കി അദ്ദേഹം സിനിമകള്‍ ചെയ്തിരുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സിനിമകളെല്ലാം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നവയാണ്. ജീവിതഗന്ധിയായ കഥകളാണ് അദ്ദേഹം എപ്പോഴും തന്റെ സിനിമകളില്‍ പറയാറുളളത്.
ഫഹദ് ഫാസിലിനെ നായകനാക്കിയുളള ഞാന്‍ പ്രകാശനായിരുന്നു സത്യന്‍ അന്തിക്കാടിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ശ്രീനിവാസന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു. അതേസമയം മെഗാസ്റ്റാര്‍ മമ്മൂട്ടിയുമായി ചെയ്ത സിനിമകളെ കുറിച്ച് സംവിധായകന്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി മാറിയിരുന്നു.

താന്‍ എപ്പോഴും ചെയ്തിരുന്നത് ഒരേ സിനിമകള്‍ ആയിരുന്നില്ലെന്നും അതില്‍നിന്നും വ്യത്യസ്തമായി രണ്ട് മമ്മൂട്ടി ചിത്രങ്ങള്‍ പറയാന്‍ ശ്രമിച്ചിരുന്നുവെന്നും തുറന്നുപറയുകയാണ് സംവിധായകന്‍. മമ്മൂട്ടിയെ നായകനാക്കി ചെയ്ത അര്‍ത്ഥവും കളിക്കവും തന്റെ സ്ഥിരം ശൈലിയില്‍ നിന്നും മാറി ചെയ്ത സിനിമകളായിരുന്നുവെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു.

മമ്മൂട്ടിയെ നായകനാക്കി ഏഴോളം സിനിമകളാണ് സത്യന്‍ അന്തിക്കാട് മലയാളത്തില്‍ ഒരുക്കിയത്. സത്യന്‍ അന്തിക്കാട് ചിത്രം ആകണം എന്ന് വിചാരിച്ച് ഞാന്‍ ഒന്നും ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെയാണ് സത്യന്‍ അന്തിക്കാട് ചിത്രം ആകാതെ വേണമെന്ന് ഞാന്‍ ആഗ്രഹിക്കാത്തതും, പക്ഷേ വ്യത്യസ്തമായ ചില സിനിമകളൊക്കെ ഞാന്‍ ചെയ്തിട്ടുണ്ട്.
Recommended Video

അര്‍ത്ഥം എന്ന സിനിമ ചെയ്തിരുന്നു. അതൊരു ആക്ഷന്‍ സബ്ജക്ട് ആണ്. എങ്കിലും അതിലൊരു കുടുംബം അതിലെ കഥാപാത്രങ്ങള്‍ക്ക് ഒരു കുടുംബ പശ്ചാത്തലവുമൊക്കെ വന്നുപോകുന്നുണ്ട്. കളിക്കളം എന്ന സിനിമയും പറഞ്ഞത് ഒരു കളളനും പോലീസും തമ്മിലുളള കഥയാണ്. അതിലും അടിസ്ഥാനപരമായി കുടുംബം വന്നുപോകുന്നുമുണ്ട്.

എനിക്ക് തോന്നുന്നത് അത് ബോധപൂര്‍വ്വം അല്ലാത്തത് കൊണ്ട് എനിക്ക് പരിചിതമായ സിനിമകള്‍ എടുക്കുമ്പോള്‍ അങ്ങനെ വന്ന് പോകുന്നതാണ്. സത്യന്‍ അന്തിക്കാട് പറഞ്ഞു. അതേസമയം വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കിയുളള ഒരു സിനിമ സത്യന്‍ അന്തിക്കാട് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

ഫഹദിനെ നായകനാക്കിയുളള ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷമാണ് മെഗാസ്റ്റാറിനൊപ്പം സംവിധായകന്‍ ഒന്നിക്കുന്നത്. ഇക്ബാല്‍ കുറ്റിപ്പുറാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. മുന്‍പ് ശ്രീധരന്റെ ഒന്നാം തിരുമുറിവ്, കനല്‍ക്കാറ്റ്, ഗോളാന്തര വാര്‍ത്ത, നമ്പര്‍ വണ്‍ സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്, ഒരാള്‍ മാത്രം, തുടങ്ങിയ സിനിമകളും മമ്മൂട്ടി സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു. മമ്മൂട്ടിക്ക് പുറമെ മോഹന്‍ലാലിനെ വെച്ചും നിരവധി സിനിമകള്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്തിരുന്നു. ജയറാം, ദിലീപ്, ദുല്‍ഖര്‍ സല്‍മാന്‍, സുരേഷ് ഗോപി തുടങ്ങിയവരെല്ലാം സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അഭിനയിച്ചിട്ടുളള നായകന്മാരാണ്.


Click it and Unblock the Notifications