മമ്മൂട്ടി എന്നെ എപ്പോഴും അതിശയിപ്പിക്കാറുണ്ട്, മെഗാസ്റ്റാറിനെ കുറിച്ച് തുറന്നെഴുതി സംവിധായകൻ

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ദ് പ്രീസ്റ്റ്. നവാഗത സംവിധായകൻ ജോഫിൻ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഖ്യാപനം മുതൽ ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. പുറത്തു വന്ന ചിത്രത്തിന്റെ ട്രെയിലറിനും ഫസ്റ്റ്ലുക്ക് പോസ്റ്ററിനുമെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

മമ്മൂട്ടി ചിത്രം എന്നതിൽ ഉപരി മഞ്ജു വാര്യരാണ് പ്രീസ്റ്റിന്റെ മറ്റൊരു ആകർഷണം. ഇതാദ്യമായിട്ടാണ് മമ്മൂട്ടി- മഞ്ജു വാര്യർ ജോഡി വെള്ളിത്തിരയിൽ എത്തുന്നത്. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ മമ്മൂട്ടിയെ പ്രശംസിച്ച് സഹപ്രവർത്തകർ ഉൾപ്പടെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിത മെഗാസ്റ്റാറിനെ കുറിച്ച് സംവിധായകൻ സത്യൻ അന്തിക്കാടിന്റെ വാക്കുകൾ വൈറലാകുന്നു. ‍ ദ് പ്രീസ്റ്റിന്റെ ടീസർ പുറത്തു വന്നതിന് പിന്നാലെയായിരുന്നു മമ്മൂട്ടിയെ കുറിച്ച് സത്യൻ അന്തിക്കാട് ഫേസ്ബുക്കിൽ തുറന്നെഴുതിയത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.

ആശംസയുമായി സത്യൻ  അന്തിക്കാട്

ദ് പ്രീസ്റ്റിന്റെ ടീസർ ഫേസ്ബുക്കിൽ പങ്കുവെച്ച്കൊണ്ടായിരുന്നു സത്യൻ അന്തിക്കാട് തന്റെ അഭിപ്രായം വെളിപ്പെടുത്തിയത്. മമ്മൂട്ടിയുടെ അഭിനയത്തിനെ കുറിച്ച് വാചാലനാവുന്നതിനോടൊപ്പം തന്നെ സംവിധായകൻ ജോഫിനും ആശംസ നേർന്നിട്ടുണ്ട്. സത്യൻ അന്തിക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിട്ടുണ്ട്. മമ്മൂട്ടി എപ്പോഴും എന്നെ അതിശയിപ്പിക്കാറുണ്ടെന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്. ദ് പ്രീസ്റ്റിന്റെ ടീസർ പ്രതീക്ഷയുണർത്തി കഴിഞ്ഞെന്നും ജോഫിന് ആശംസ നേർന്ന് കൊണ്ട് സംവിധായകൻ പറഞ്ഞു.

സംവിധായകന്റെ വാക്കുകൾ ഇങ്ങനെ

സംവിധായകന്റെ വാക്കുകൾ ഇങ്ങനെ

സംവിധായകൻ സത്യൻ അന്തിക്കാടിന്റെ വാക്കുകൾ ഇങ്ങനെ; മമ്മൂട്ടി എപ്പോഴും എന്നെ അതിശയിപ്പിക്കാറുണ്ട്. അഭിനയ മികവിലൂടെ. ഉറച്ച നിലപാടുകളിലൂടെ. കറയില്ലാത്ത സൗഹൃദത്തിലൂടെ. മമ്മൂട്ടി എന്ന നടനെ അല്പം മാറി നിന്ന് മറ്റൊരു മമ്മൂട്ടി നിരീക്ഷിക്കുന്നുണ്ടാകണം. അതുകൊണ്ടാണ് എന്നും പുതുമയോടെ പ്രേക്ഷകര്‍ക്കു മുന്നിലെത്താന്‍ അദ്ദേഹത്തിനു സാധിക്കുന്നത്. ശബ്ദം കൊണ്ടും സാന്നിദ്ധ്യംകൊണ്ടും 'പ്രീസ്റ്റി'ന്റെ ടീസര്‍ പ്രതീക്ഷയുണര്‍ത്തുന്നു. ജോഫിന്‍ എന്ന പുതിയ സംവിധായകന് ആശംസകള്‍ നേരുന്നു- സത്യൻ അന്തിക്കാട് ഫേസ്ബുക്കിൽ കുറിച്ചു. മികച്ച പ്രതികരണമാണ് ദ് പ്രീസ്റ്റിന്റെ ടീസറിന് ലഭിക്കുന്നത്. ഹോളിവുഡ് ടച്ചുള്ള ടീസർ എന്നാണ് ലഭിക്കുന്ന പൊതുഅഭിപ്രായം.

ചിത്രം  തിയേറ്ററുകളിൽ

ഫെബ്രുവരി 4 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. മമ്മൂട്ടിക്കും മഞ്ജുവാര്യരിനുമൊപ്പം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് എത്തുന്നത്. തമിഴ് ചിത്രം കൈദിയിലൂടെ ശ്രദ്ധിക്കപ്പെട്ട ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാഹുല്‍ രാജാണ് സംഗീത സംവിധാനം. ആന്റോ ജോസഫ് കമ്പനിയും, ജോസഫ് ഫിലീം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകൻ ജോഫിന്റെ കഥയ്ക്ക് തിരക്കഥ ശ്യാം മേനോനും ദീപു പ്രദീപും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Recommended Video

പ്രീസ്റ്റ് ട്രെയ്‌ലർ പറയുന്നതെന്ത് | FilmiBeat Malayalam
മമ്മൂട്ടി ചിത്രങ്ങൾ

പ്രീസ്റ്റ് കൂടാതെ മെഗാസ്റ്റാർ ചിത്രം വണ്ണും തിയേറ്ററുകളിൽ റിലീസിനായി ഒരുങ്ങുകയാണ്. കൂടാതെ മെഗാസ്റ്റാറിന്റെ നിരവധി ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുകയാണ്. സിബിഐ 5 പതിപ്പ്, ബിലാൽ തുടങ്ങിയവയാണ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മെഗാസ്റ്റാർ ചിത്രം. കൂടാതെ സത്യന്‍ അന്തിക്കാട് മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരു ചിത്രം പ്രഖ്യാപിച്ചിരുന്നു. ചിത്രീകരണം തുടങ്ങാനിരിക്കെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. അതിനാല്‍ ചിത്രീകരണം താല്‍കാലികമായി മാറ്റി വെക്കുകയായിരുന്നു. ചിത്രം ഓണത്തിന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ചിത്രീകരണം നടക്കാത്തതിനാല്‍ സത്യന്‍ അന്തിക്കാട് നിലവില്‍ പുതിയ ചിത്രത്തിന്റെ തിരക്കഥ എഴുത്തിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X