സത്യന്‍ അന്തിക്കാടും മമ്മൂട്ടിയും വീണ്ടുമൊന്നിക്കുന്നു! 2 പതിറ്റാണ്ടിന് ശേഷമുള്ള ഒത്തുചേരലാണ്

ഞാന്‍ പ്രകാശന്‍ ആയിരുന്നു സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തിലെത്തിയ ഏറ്റവും പുതിയ ചിത്രം. പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്‍ തിരക്കഥ ഒരുക്കിയ സിനിമ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്തു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ടായിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയും സത്യന്‍ അന്തിക്കാടും ഒന്നിക്കുകയാണ്. കൈരളി ടിവിയുടെ കതിര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു സംവിധായകന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

mammootty-in-sathyan-anthikad

പരിപാടിയുടെ മുഖ്യാതിഥിയായിട്ടെത്തിയ സത്യന്‍ അന്തിക്കാട് മമ്മൂട്ടിയെ കൃഷിയിലെ തന്റെ ഗുരുനാഥനായിട്ടാണ് വിശേഷിപ്പിച്ചത്. ഒരു സംവിധായകന്‍ തന്റെ സിനിമയില്‍ മമ്മൂട്ടിയെ നായകനാക്കി കഴിഞ്ഞാല്‍ പിന്നെ അദ്ദേഹത്തിന് മനസമാധാനം ഉണ്ടാവുകയില്ല. പല സമയങ്ങളിലും പല സ്ഥലത്ത് നിന്നും മമ്മൂട്ടി വിളിക്കുമെന്നും ആ കഥാപാത്രം നടന്നാല്‍ എങ്ങനെയിരിക്കും, ആ കഥാപാത്രത്തിന്റെ വസ്ത്രം ഏത് രീതിയില്‍ ആയിരിക്കണം, എന്നിങ്ങനെയുള്ള ചിന്തയിലായിരിക്കും മമ്മൂട്ടിയും സത്യന്‍ അന്തിക്കാട് പറയുന്നു.

അത് കൊണ്ട് അദ്ദേഹത്തെ കേന്ദ്രകഥാപാത്രമാക്കിയാണ് താന്‍ അടുത്ത സിനിമ ആലോചിക്കുന്നതെന്ന കാര്യം ഈ നിമിഷം വരെ പറഞ്ഞിട്ടില്ലെന്നും സത്യന്‍ അന്തിക്കാട് കൂട്ടിചേര്‍ത്തു. 1997 ല്‍ പുറത്തിറങ്ങിയ ഒരാള്‍ മാത്രം എന്ന സിനിമയിലായിരുന്നു ഇരുവരും അവസാനമായി ഒന്നിച്ചത്. ഇതോടെ രണ്ട് പതിറ്റാണ്ടിന് ശേഷം ഇരുവരും ഒന്നിക്കുന്നു എന്ന പ്രത്യേകതയും പുതിയ സിനിമയ്ക്കുണ്ടാവും. ഉടന്‍ തന്നെ സിനിമയുടെ കൂടുതല്‍ കാര്യങ്ങളിലേക്ക് കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ മമ്മൂട്ടി ഏറ്റെടുത്തിരിക്കുന്ന സിനിമകളുടെ തിരക്കിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X