മലയാള സിനിമ തകര്‍ന്ന് തരിപ്പണമാകുമോ എന്ന് സംശയിച്ചിരിക്കുമ്പോഴാണ് ഇത് കണ്ടത്! ആശ്വാസമാണെന്ന് സത്യൻ അന്തിക്കാട്
മലയാള സിനിമയുടെ ചരിത്രത്തിലെ വലിയ ഹിറ്റ് ചിത്രങ്ങളൊക്കെ ഓണക്കാലത്ത് എത്തിയവയായിരുന്നു. അത്തരത്തില്‍ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമകളുടെ റിലീസ് ഈ ദിവസങ്ങളിലും നടന്നു. ഇത്തവണ യുവനടന്മാരുടെ സിനിമകളാണ് തിയേറ്ററുകള്‍ കീഴടക്കി കൊണ്ടിരിക്കുന്നതെന്ന പ്രത്യേകതയുണ്ട്.
ടൊവിനോ തോമസ്, ആസിഫ് അലി, ആന്റണി വര്‍ഗീസ് (പെപ്പെ), എന്നിവരുടെ സിനിമകള്‍ ഒരു വശത്തും ബാബു ആന്റണി, റഹ്‌മാന്‍ കൂട്ടുക്കെട്ടിലെത്തുന്ന മറ്റൊരു സിനിമ മറുവശത്തും മത്സരത്തിനിറങ്ങിയിരിക്കുകയാണ്. കുടുംബപ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ചിത്രങ്ങളാണ് പുറത്തിറങ്ങിയവയില്‍ പലതും.

അതേ സമയം ആസിഫ് അലിയുടെ 'കിഷ്‌കിന്ധാ കാണ്ഡം' എന്ന സിനിമയെ കുറിച്ച് അഭിപ്രായം രേഖപ്പെടുത്തി എത്തിയിരിക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. മലയാള സിനിമ തകര്‍ന്ന് തരിപ്പണമാകുമോ എന്ന് സംശയിച്ചിരിക്കുമ്പോഴാണ് താന്‍ ആസിഫിന്റെ ഈ സിനിമ കണ്ടതെന്നും ഇപ്പോള്‍ ആഹ്ലാദത്തേക്കാളും ആശ്വാസമാണ് തോന്നുന്നതെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ സത്യന്‍ അന്തിക്കാട് പറയുന്നു.
'മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ കണ്ട് മലയാള സിനിമ തകര്‍ന്ന് തരിപ്പണമാകുമോ എന്ന് സംശയിച്ചിരിക്കുമ്പോഴാണ് 'കിഷ്‌കിന്ധാ കാണ്ഡം' കണ്ടത്. ആഹ്‌ളാദത്തേക്കാളേറെ ആശ്വാസമാണ് തോന്നിയത്. വിജയഫോര്‍മുലയെന്നു പറയപ്പെടുന്ന ഒന്നിനേയും ആശ്രയിക്കാതെ ഒരു വിജയചിത്രം ഒരുക്കാമെന്ന് സംവിധായകന്‍ ദിന്‍ജിത്തും തിരക്കഥാകൃത്തും ക്യാമറാമാനമായ ബാഹുല്‍ രമേഷും തെളിയിച്ചിരിക്കുന്നു.
വനമേഖലയോടു ചേര്‍ന്ന ആ വീടും പരിസരവും സിനിമ കണ്ടിറങ്ങിയാലും മനസ്സില്‍ നിന്നു മായില്ല. സൂക്ഷ്മമായ അഭിനയത്തിലൂടെയും ശബ്ദ നിയന്ത്രണത്തിലൂടെയും ആസിഫ് അലി അതിശയിപ്പിച്ചു എന്നു വേണം പറയാന്‍. അഭിനയ സാധ്യതയുള്ള വേഷം കിട്ടിയാല്‍ വിജയരാഘവന്‍ മിന്നിത്തിളങ്ങുമെന്ന് വീണ്ടും ഓര്‍മ്മിപ്പിക്കുന്നു.
അപര്‍ണ ബാലമുരളിയും എത്ര പക്വതയോടെയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്! സംഗീതമൊരുക്കിയ മുജീബിനും പുതിയ തലമുറയില്‍ വിശ്വാസമര്‍പ്പിച്ച് ഒപ്പം നിന്ന ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ജോബി ജോര്‍ജ്ജിനും സ്‌നേഹവും അഭിനന്ദനങ്ങളും. എല്ലാ പ്രതിസന്ധികളേയും മറി കടക്കാന്‍ നമുക്ക് നല്ല സിനിമകളുണ്ടായാല്‍ മാത്രം മതി. 'കിഷ്‌കിന്ധാ കാണ്ഡം' തീര്‍ച്ചയായും ഒരു മറുപടിയാണ്...' സത്യന്‍ അന്തിക്കാട് കുറിച്ചു.

'കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയെ നായകനാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് 'കിഷ്‌കിന്ധാ കാണ്ഡം'. സെപ്റ്റംബര്‍ 12 നാണ് സിനിമ തിയേറ്ററുകളിലെത്തിയത്. ആദ്യ ദിവസം തന്നെ പ്രേക്ഷക പ്രശംസ നേടിയെടുക്കാന്‍ സിനിമയ്ക്ക് സാധിച്ചിരുന്നു. ആസിഫ് അലി നായകനായിട്ടെത്തുമ്പോള്‍ അപര്‍ണ ബാലമുരളിയാണ് നായിക.
ഇവരെ കൂടാതെ ജഗദീഷ്, അശോകന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്. മാത്രമല്ല നടന്‍ വിജയരാഘവന്റെ പ്രകടനത്തിനും വലിയ സ്വീകാര്യത ലഭിച്ചിരുന്നു.
ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിര്‍വഹിക്കുന്നത് ബാഹുല്‍ രമേഷാണ്.


Click it and Unblock the Notifications











