twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    14 വര്‍ഷത്തോളം വേണു എന്റെ സിനിമകളില്‍ അഭിനയിച്ചില്ല, പിണക്കത്തെ കുറിച്ച് സത്യന്‍ അന്തിക്കാട്

    |

    മലയാള സിനിമയേയും ആരാധകരേയും ഞെട്ടിച്ച ഒരു വിയോഗമായിരുന്നു നടന്‍ നെടുമുടി വേണുവിന്റേത്. 2021 ഒക്ടോബര്‍11 ആയിരുന്നു അദ്ദേഹം ചമയങ്ങളില്ലാത്ത ലോകത്തേയ്ക്ക് യാത്രയായത്. ഇനിയും നെടുമുടി വേണു ഇല്ലയെന്നുളള സത്യം പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. അഞ്ച് പതിറ്റാണ്ടോളം നീണ്ട കരിയറില്‍ താരം മലയാളത്തിലും തമിഴിലുമായി 500ലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

    1972ല്‍ പുറത്തിറങ്ങിയ 'ഒരു സുന്ദരിയുടെ കഥ' എന്ന ചിത്രത്തിലൂടെയാണ് സിനിമ കരിയര്‍ ആരംഭിക്കുന്നത്. റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രമായ പുഴുവിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. മമ്മൂട്ടി ചിത്രമായ ഭീഷ്മപര്‍വ്വത്തിലും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. നിറകണ്ണുകളോടെയാണ് ഈ രംഗങ്ങള്‍ പ്രേക്ഷകര്‍ കണ്ടിരുന്നത്. മഞ്ജു വാര്യര്‍ ചിത്രം ജാക്ക് ആന്‍ഡ് ജില്ലിലും നെടുമുടി വേണു അഭിനയിച്ചിരുന്നു. ഈ ചിത്രവും ഉടനെ തിയേറ്ററുകളില്‍ എത്തും.

    മോഹന്‍ലാല്‍ ചെയ്യേണ്ട വേഷം ദിലീപ് ചെയ്തു, അതോടെ സിനിമ പരാജയപ്പെട്ടു, കഥാവശേഷന്‍ സിനിമയ്ക്ക് സംഭവിച്ചത്മോഹന്‍ലാല്‍ ചെയ്യേണ്ട വേഷം ദിലീപ് ചെയ്തു, അതോടെ സിനിമ പരാജയപ്പെട്ടു, കഥാവശേഷന്‍ സിനിമയ്ക്ക് സംഭവിച്ചത്

    സഹപ്രവര്‍ത്തകരുമായി വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന ആളായിരുന്നു നെടുമുടി വേണു. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും നല്ല ബന്ധമായിരുന്നു നടന്. ഇപ്പോഴിതാ നെടുമുടി വേണുമായിട്ടു്ള്ള പിണക്കത്തെ കുറിച്ച് പറയുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ഈ അടുത്തിടെ സിനിമ ഡാഡി എന്ന ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. മകള്‍ സിനിമയുടെ പ്രെമോഷന്റെ ഭാഗമായിട്ടായിരുന്നു സംവിധായകന്‍ എത്തിയത്.

    ശ്രീനിവാസനെ കണ്ടിട്ട് സഹിക്കുന്നില്ല, നടന്റെ ചിത്രം പ്രചരിപ്പിക്കുന്നവരോട്... പ്രാര്‍ത്ഥനയുമായി ആരാധകര്‍ശ്രീനിവാസനെ കണ്ടിട്ട് സഹിക്കുന്നില്ല, നടന്റെ ചിത്രം പ്രചരിപ്പിക്കുന്നവരോട്... പ്രാര്‍ത്ഥനയുമായി ആരാധകര്‍

    സംവിധായകന്റെ വാക്കുകള്‍ ഇങ്ങനെ

    സംവിധായകന്റെ വാക്കുകള്‍ ഇങ്ങനെ...'ഒരിക്കല്‍ ഞാനും വേണുവും തമ്മില്‍ ഒരു പിണക്കമുണ്ടായി. വേണു പിണങ്ങിയില്ല, പക്ഷേ ഞാന്‍ പിണങ്ങിയിരുന്നു. അതിന് കാരണവും ഉണ്ടായിരുന്നു. ആദ്യ കാലങ്ങളില്‍ എന്റെ സിനിമകളില്‍ എപ്പോഴും വേണുവും ഉണ്ടാകും. പിന്നീട് വലിയ ഒരു ഗ്യാപ്പ് വന്നു. അതായത് ഒരു 14 വര്‍ഷത്തോളം വേണു എന്റെ സിനിമകളില്‍ അഭിനയിച്ചിട്ടില്ല,' സത്യന്‍ അന്തിക്കാട് പറഞ്ഞു.

    പിണക്കം

    'അതിനുള്ള ഒരു കാരണം എന്നത് എന്റെ ഒരു സിനിമ വിദേശത്ത് എടുക്കുമ്പോള്‍ വേണുവിനെ വിളിച്ചപ്പോള്‍, വിസ കൊടുത്തിട്ടും വേണുവിന് വരാന്‍ സാധിച്ചില്ല. അത് എനിക്ക് വലിയ വിഷമമായി. പിന്നെ എന്റെ അടുത്ത പടത്തിനും പിന്നത്തെ പടത്തിനും വേണുവിനെ വിളിച്ചില്ല. കാരണം ഇതല്ലെങ്കിലും വേണു പിന്നീടുള്ള എന്റെ പടങ്ങളില്‍ ഇല്ലാതായി', സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

    പിണക്കം മാറിയത്

    'പിന്നീട് ഒരു സ്റ്റേറ്റ് അവാര്‍ഡ് പരിപാടിയില്‍ വെച്ച് വേണു എന്റെ അടുത്ത് വന്നു. ഒരാളെ കൊന്നാല്‍ 12 വര്‍ഷമാണ് ജീവപര്യന്തത്തിന്റെ ശിക്ഷ. ഞാന്‍ ആരെയും കൊന്നിട്ടില്ലല്ലോ, 14 കൊല്ലമായി എന്ന് വേണു എന്നോട് പറഞ്ഞു. ഞാന്‍ അത് ഓര്‍ത്തില്ല, നമ്മള്‍ അതിനെ കുറിച്ച് പലപ്പോഴും ചിന്തിക്കുന്നുമില്ല എന്ന് പറഞ്ഞു. അതെല്ലാം ഒരു സ്‌നേഹത്തിന്റെ പരിഭവങ്ങളാണ്. അതല്ലാതെ കാര്യമായ പരിഭവങ്ങള്‍ ഉണ്ടാകാറില്ല,' നെടുമുടി വേണുവിനെ കുറിച്ചുള്ള ഓര്‍മ പങ്കുവെച്ച് കൊണ്ട് സത്യന്‍ അന്തിക്കാട് പറഞ്ഞു.

      മകള്‍

    മകളാണ് സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ഏപ്രില്‍ 29 ന് ആണ് സിനിമ തിയേറ്ററുകളില്‍ എത്തിയത്. ജയറാം, മീര ജാസ്മിന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന ചിത്രം സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് നിര്‍മിച്ചത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മീര ജാസ്മിന്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ ചിത്രം കൂടിയാണിത്. ദേവിക സഞ്ജയ്, സിദ്ദിഖ്, ഇന്നസെന്റ്, ശ്രീനിവാസന്‍, നസ്ലിന്‍ കെ. ഗഫൂര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സമ്മിശ്ര പ്രതികരണമാണ സിനിമയ്ക്ക് ലഭിക്കുന്നത്.

    Read more about: sathyan anthikad nedumudi venu
    English summary
    Sathyan Anthikad Opens Up About Conflict With late Actor Nedumudi Venu,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X