twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹൻലാലുമായി അന്ന് സത്യൻ അന്തിക്കാട് പിണങ്ങി, ലാൽ പോലും അറിയാത്ത പിണക്കത്തെ കുറിച്ച് സംവിധായകൻ

    |

    മലയാളി പ്രേക്ഷകർക്ക് മികച്ച ഒരുപിടി ചിത്രങ്ങൾ സമ്മനിച്ച കൂട്ട്കെട്ടാണ് മോഹൻലാൽ- സത്യൻ അന്തിക്കാട് ടീം. ഈ കൂട്ട്കെട്ടിൽ പിറന്ന എല്ലാ ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റാണ്. നാടോടിക്കാറ്റ്, പട്ടണപ്രവേശം പോലുള്ള ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. മികച്ച സിനിമകൾ സമ്മാനിച്ച ഇവർ ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ്.

    ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരങ്ങളുടെ ഒരു സൗന്ദര്യ പിണക്കത്തെ കുറിച്ചാണ്. സത്യൻ അന്തിക്കാട് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മോഹൻലാലും ഒപ്പമുണ്ടായിരുന്നു ടോക്ക് ഷോയിലാണ് സംവിധായകൻ ഇക്കാര്യം വെളിപ്പെടുത്തിയത്. സത്യൻ അന്തിക്കാടിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

    Recommended Video

    ആദ്യമായി മോഹന്‍ലാലും പ്രഭാസും ഒന്നിക്കുന്നു | FilmiBeat Malayalam

    മോഹൻലാലിനെ ഫോൺ വിശ്വസിച്ചു

    'വരവേൽപ്പ്' എന്ന സിനിമയ്ക്ക് ശേഷം 1994ൽ 'പിൻഗാമി' ഉണ്ടാവുന്നത് വരെയാണ് ആ 'പിണക്ക കാലം'. പിന്നീട് പിൻഗാമിക്കും രസതന്ത്രത്തിനും ഇടയിൽ ഒരു 12 വർഷത്തെ ഇടവേള വീണ്ടും ഉണ്ടായി. ഇതിനിടെ 1997ൽ ഇറങ്ങിയ തമിഴ് ചിത്രം 'ഇരുവർ' സെക്കന്റ് ഷോ കണ്ടയുടൻ മോഹൻലാലിനെ വിളിച്ചഭിനന്ദിച്ചതും സത്യൻ അന്തിക്കാട് ഓർക്കുന്നു.
    തൃശൂർ ടൗണിൽ 'ഇരുവർ' സിനിമ കണ്ട് വീട്ടിലെത്താനുള്ള ക്ഷമയില്ലായിരുന്നു. മൊബൈൽ ഫോൺ ഇല്ലാത്ത കാലം. ലാലിനെ വിളിച്ചേ തീരൂ എന്നായി. ആ സിനിമ അത്ര കണ്ട് ആകർഷിച്ചിരുന്നു. അങ്ങനെ ഗോവയിലേക്ക് ഒരു എസ്.ടി.ഡി. ബൂത്തിൽ നിന്നും വിളിച്ചു പാതിരാത്രി മോഹൻലാലിനെ അഭിനന്ദിക്കുകയായിരുന്നു സത്യൻ അന്തിക്കാട്.

    മോഹൻലാലുമായി പിണങ്ങി

    വിചാരിച്ച സമയത്ത് മോഹൻലാലിനെ കിട്ടാത്തതായിരുന്നു സത്യൻ അന്തിക്കാടിന്റെ പിണക്കത്തിന് കാരണം. ആ കാലയളവിൽ മുഴുവനും തിരക്കേറിയ നടനായി മോഹൻലാലും അത്രതന്നെ തിരക്കുള്ള സംവിധായകനായി സത്യൻ അന്തിക്കാടും മാറി. മോഹൻലാൽ പോലും അറിയാത്ത ആ പിണക്കത്തിനിടെ അവർ കാണുകയും സംസാരിക്കുകയും ചെയ്തു. ഹ്യൂമർ പറയുന്നതിനേക്കാളും എൻജോയ് ചെയ്യുന്ന ആളാണ് സത്യൻ അന്തിക്കാട് എന്നും അവർ തങ്ങളിൽ ചിരിച്ച ശേഷം മാത്രമേ പ്രേക്ഷകർക്ക് ചിരിക്കാനുള്ള അവസരം നൽകൂ എന്ന് മോഹൻലാൽ പറഞ്ഞു

     രസതന്ത്രം  സിനിമ

    ഒന്നിച്ചു ചെയ്ത ഏതോ ഒരു സിനിമയുടെ ഷൂട്ടിംഗ് സമയത്ത് പറഞ്ഞ ഒരു ആശാരി പണിക്കാരൻ എന്ന ആ കഥാപാത്രത്തിൽ നിന്നുമാണ് രസതന്ത്രം സിനിമയിലേക്കെത്തിയത്. പക്ഷെ അപ്പോഴേക്കും ശ്രീനിവാസൻ, ലോഹിതദാസ്, രഘുനാഥ് പലേരി പോലുള്ള തിരക്കഥാകൃത്തുക്കൾ കിട്ടാതായി. ഈ സിനിമയ്‌ക്കായി തിരക്കഥാകൃത്തിന്റെ ജോലി സത്യൻ അന്തിക്കാട് സ്വയം ഏറ്റെടുക്കുകയായിരുന്നു. 2008ൽ റിലീസ് ചെയ്ത 'ഇന്നത്തെ ചിന്താവിഷയമാണ്‌' ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രം. ഏറ്റവും ദീർഘമായി തുടരുന്ന ഈ ഇടവേളയ്‌ക്കു ശേഷം ഇരുവരുടേതുമായി ഒരു ചിത്രം ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.

    മമ്മൂട്ടി ചിത്രം

    മോഹൻലാലിന് മാത്രമല്ല മെഗാസ്റ്റാർ മമ്മൂട്ടിക്കും മികച്ച ചിത്രങ്ങളായിരുന്നു സത്യൻ അന്തിക്കാട് സമ്മാനിച്ചത്. 2020 ൽ മെഗാസ്റ്റാറിനേടൊപ്പമുള്ള ഒരു ചിത്രം പ്രഖ്യാപിച്ചിരുൂന്നു. എന്നാൽ ചിത്രീകരണം തുടങ്ങാനിരിക്കെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. അതിനാല്‍ ചിത്രം താല്‍കാലികമായി മാറ്റി വെക്കുകയായിരുന്നു. മെഗാസ്റ്റാറുമായിട്ടുള്ള ചിത്രം ഓണത്തിന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ചിത്രീകരണം നടക്കാത്തതിനാല്‍ സത്യന്‍ അന്തിക്കാട് നിലവില്‍ പുതിയ ചിത്രത്തിന്റെ തിരക്കഥ എഴുത്തിലാണ്.

    വീഡിയോ കാണാംാം

    Read more about: sathyan anthikad mohanlal
    English summary
    Sathyan Anthikad Opens Up Mohanlal And Himself Was Not On Good Terms For Five Years
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X