For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഞ്ജു വാര്യര്‍ ഡ്രൈവിങ് പഠിക്കുന്ന കാലത്ത് എന്നെ പറ്റിക്കുമായിരുന്നു; കഥ പറഞ്ഞ് സത്യന്‍ അന്തിക്കാട്

  |

  അഭിനയത്തിലാണെങ്കിലും നൃത്തിലായാലും വാശി കയറിയാല്‍ മഞ്ജുവിനെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാകില്ലെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറഞ്ഞിരുന്നു. ഇന്ന് മലയാളത്തിലെ സൂപ്പര്‍സ്റ്റാറായി വളര്‍ന്ന മഞ്ജു വാര്യരെ ആദ്യമായി കണ്ടുമുട്ടിയത് മുതല്‍ വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരികെ എത്തിയതിനെ കുറിച്ചുമൊക്കെ സംവിധായകന്‍ തുറന്ന് പറഞ്ഞിരുന്നു.

  സല്ലാപത്തിന്റെ ലൊക്കേഷനില്‍ നിന്നും ആദ്യമായി കണ്ട പെണ്‍കുട്ടിയുടെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. അഭിനയിക്കാനുള്ള മിടുക്കിനൊപ്പം മഞ്ജു വാര്യരൊരു കുറുമ്പത്തിയായിരുന്നു. തുടക്ക കാലത്ത് എന്നും രാവിലെ തന്നെ വിളിച്ച് പറ്റിച്ചിരുന്ന മഞ്ജു വാര്യരുടെ തമാശയെ കുറിച്ച് മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ സത്യന്‍ അന്തിക്കാട് സൂചിപ്പിച്ചിരിക്കുകയാണ്.

  അക്കാലത്ത് സിനിമ തിരക്കുകള്‍ക്ക് ശേഷം നാട്ടിലുള്ളപ്പോള്‍ വേറൊരു രീതിയിലും മഞ്ജു എന്നെ ഞെട്ടിക്കാറുണ്ടായിരുന്നു എന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്. ഒരു ദിവസം അതിരാവിലെ മഞ്ജു എന്നെ ഫോണില്‍ വിളിച്ചു. 'അങ്കിളിന്റെ ഗേറ്റിനടുത്ത് മൂന്ന് ചെറിയ സൈക്കിളുകളും കാറിന്റെ വലുതഭാഗത്ത് ഒരു വലിയ സൈക്കിളും ഇരിപ്പുണ്ടോ എന്നാണ് ചോദ്യം? ഉണ്ടെന്ന് ഞാനും പറഞ്ഞു. എന്റെ മൂന്ന് മക്കളും സൈക്കിളിലാണ് സ്‌കൂളില്‍ പോകുന്നത്. വലിയ സൈക്കിള്‍ എന്റേതും. എങ്ങനെ നിനക്ക് മനസിലായെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അതൊക്കെ മനസിലായെന്നായിരുന്നു മഞ്ജുവിന്റെ ഉത്തരം.

  അടുത്ത ദിവസം രാവിലെ വീണ്ടും മഞ്ജുവിന്റെ ഫോണ്‍ വന്നു. ' ആ കിഴക്കേ മതിലനടുത്ത് കിണറിനോട് ചേര്‍ന്ന് കിടക്കുന്ന വാഴയില്ലേ, അതിന്റെ കുല നന്നായി മൂത്തു. വവ്വാലുകള്‍ നോട്ടമിട്ടിട്ടുണ്ടെന്ന് പറഞ്ഞു. ഞാന്‍ ചെന്ന് നോക്കിയപ്പോള്‍ സത്യമാണ്. കായ പഴുത്തു തുടങ്ങിയിരിക്കുന്നു. ഒന്ന് രണ്ടെണ്ണം വവ്വാലുകള്‍ കൊണ്ട് പോയി കഴിഞ്ഞു. എന്നാലും ഇതെങ്ങനെ മഞ്ജു അറിയുന്നു എന്നായി എന്റെ സംശയം.

  വീടിന്റെ മുകളില്‍ വരാന്തയില്‍ ഇരുന്നാണ് പൊതുവേ ഞാന്‍ വായിക്കാറുള്ളത്. രാത്രി 11 മണി കഴിഞ്ഞിട്ടേ കിടക്കാറുള്ളു. ഒരാളും വീട്ടിലേക്ക് നോക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. സത്യം പറ മഞ്ജുവിനോട് ആരാണ് ഇതൊക്കെ പറഞ്ഞ് തരുന്നതെന്ന് ഞാന്‍ ചോദിച്ചു. ആരും പറഞ്ഞ് തരുന്നതല്ല, എനിക്ക് ജ്ഞാനദൃഷ്ടിയുണ്ടെന്ന് മനസിലാക്കിക്കോളാന്‍ മഞ്ജു പറഞ്ഞു. അന്ന് തന്നെ ഞാന്‍ ആ വാഴക്കുല വെട്ടി. പിറ്റേന്ന് രാവിലെ പതിവ് പോലെ മഞ്ജുവിന്റെ വിളി. വാഴക്കുല വെട്ടിയല്ലേ. നന്നായി, ഇത്തവണ ഞാനല്‍പം സീരിയസായെന്ന് മനസിലായപ്പോള്‍ അവള്‍ സത്യം പറഞ്ഞു.

  അക്കാലത്ത് മഞ്ജു ഡ്രൈവിങ് പഠിക്കുന്നുണ്ടായിരുന്നു. രാത്രി 12 മണിയോട് അടുപ്പിച്ച് കാര്‍ പുറത്തേക്ക് എടുക്കും. ആ സമയത്ത് റോഡില്‍ തിരക്കുണ്ടാവില്ല. അച്ഛനോ ചേട്ടനോ അടുത്ത കൂട്ടുകാരോ ഒക്കെയാണ് ഡ്രൈവിങ് പഠിപ്പിക്കുന്നത്. പുള്ള് കഴിഞ്ഞ് കഴിഞ്ഞ് ചാഴൂര്‍ പെരിങ്ങോട്ടുകരവഴി അന്തിക്കാട്ടെത്തുമ്പോള്‍ മഞ്ജു പറയുമത്രേ, സത്യനങ്കിളിന്റെ വീടിന്റെ മുന്നിലൂടെ പോയി വരാമെന്ന്. പാതിരാത്രി എന്റെ വീടിന് മുന്നിലുള്ള ഡ്രൈവിങ് പഠനത്തിനിടയിലാണ് പിറ്റേന്നെന്നെ അമ്പരിക്കുന്ന കാര്യങ്ങള്‍ മഞ്ജു കണ്ടുപിടിക്കാറുള്ളത്.

  ദിലീപും മഞ്ജുവും ചേർന്ന് സല്ലാപം 2..അഡ്വാൻസ് വരെ കൊടുത്ത..പക്ഷെ

  വര്‍ഷങ്ങളോളം നീണ്ട വലിയൊരു ഇടവേളയ്ക്ക് ശേഷം രണ്ടാം വരവിലും മഞ്ജുവിന്റെ രണ്ടാമത്തെ പടം എനിക്കൊപ്പമായിരുന്നു. 'എന്നും എപ്പോഴും'. അതിലും മഞ്ജുവിന്റെ ഒരു ക്ലാസിക്കല്‍ ഡാന്‍സുണ്ട്. കലാമാസ്റ്ററുടെ സഹോദരി വൃന്ദയായിരുന്നു നൃത്ത സംവിധായിക. ഓരോ ഷോട്ട് കഴിയുമ്പോഴും വൃന്ദ മാസ്റ്റര്‍ വന്ന് പറയും, 'എന്തൊരു ടാലന്റാണ് ഈ കുട്ടിയ്ക്ക്. ടാലന്റ് മാത്രമല്ല ധൈര്യവും കുറുമ്പും എന്ന് ഞാനും തിരുത്തി പറയുമെന്നും സംവിധായകന്‍ പറയുന്നു.

  English summary
  Sathyan Anthikad Recalled Actress Manju Warrier's Funny Talks With Him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X