വാശി കയറിയാല്‍ മഞ്ജുവിനെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാകില്ല; ആദ്യ കാഴ്ചയെ കുറിച്ച് സത്യന്‍ അന്തിക്കാട്

മലയാള സിനിമയുടെ ലേഡീ സൂപ്പര്‍സ്റ്റാര്‍ പട്ടം സ്വന്തം പേരിലാക്കിയ മഞ്ജു വാര്യര്‍ക്ക് വലിയ ആരാധക പിന്‍ബലമാണുള്ളത്. സിനിമയ്ക്കുള്ളില്‍ പ്രമുഖരായ പല സംവിധായകന്മാരും മഞ്ജു വാര്യരെ കുറിച്ച് പലപ്പോഴും തുറന്ന് സംസാരിച്ചിട്ടുണ്ട്. അഭിനയമായാലും നൃത്തമായാലും വാശി കയറിയാല്‍ മഞ്ജുവിനെ തോല്‍പ്പിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് പറയുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാടിപ്പോള്‍.

സല്ലാപത്തിന്റെ ലൊക്കേഷനില്‍ നിന്നും ആദ്യമായി മഞ്ജുവിനെ കണ്ടത് മുതല്‍ തൂവല്‍ക്കൊട്ടാരം സിനിമയില്‍ നായികയായി എത്തിയതിനെ കുറിച്ചുമൊക്കെ സത്യന്‍ അന്തിക്കാട് പറഞ്ഞിരിക്കുകയാണ്. അതുപോലെ മഞ്ജു വാര്യരുടെ ശബ്ദം ആദ്യമായി പുറംലോകം കേട്ടതിന് പിന്നിലെ രസകരമായ കഥയും മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലൂടെ സംവിധായകന്‍ സൂചിപ്പിക്കുന്നു.

 വാശി കയറിയാല്‍ മഞ്ജുവിനെ തോല്‍പ്പിക്കാനാകില്ല

സല്ലാപത്തിന്റെ ലൊക്കേഷനില്‍ നിന്നും ഞങ്ങള്‍ സത്യന്റെ നാട്ടുകാരാണെന്ന് മധു വാര്യര്‍ പറഞ്ഞപ്പോള്‍ പെട്ടെന്ന് എനിക്ക് ദേശസ്‌നേഹം ഉണര്‍ന്നു. മഞ്ജു വാര്യരെ ആദ്യം കണ്ടപ്പോള്‍ തന്നെ എന്റെ നാട്ടുകാരിയാണെന്ന തോന്നലുണ്ടായത് അങ്ങനെയാണ്. ലോഹിതദാസ് ക്ഷണിച്ചിട്ടാണ് അന്ന് സല്ലാപത്തിന്റെ ലൊക്കേഷനിലേക്ക് ഞാനെത്തിയത്. ഒന്ന് തല കാണിച്ച് പോരണമെന്നോ ഉണ്ടായിരുന്നുള്ളു. മഞ്ജുവിനെ കാണിച്ച് ലോഹി പറഞ്ഞു, അവളൊരു മിടുക്കിക്കുട്ടിയാണ്. എന്ത് നാച്ചുറലായിട്ടാണ് അഭിനയിക്കുന്നത്. ഒരു സീന്‍ മുഴുവന്‍ കണ്ടിട്ട് പോയാല്‍ മതിയെന്നായി ലോഹി. ഒരു സീനല്ല, അന്നത്തെ മുഴുവന്‍ സീനുകളും കണ്ടിട്ടാണ് ഞാന്‍ തിരിച്ചു പോന്നുത്.

വാശി കയറിയാല്‍ മഞ്ജുവിനെ തോല്‍പ്പിക്കാനാകില്ല

സുകന്യയോടൊപ്പം പതിനേഴുകാരിയായ ഈ കുട്ടിയ്ക്ക് പിടിച്ച് നില്‍ക്കാന്‍ പറ്റുമോ എന്നൊരു സംശയം സ്വഭാവികമായും എനിക്കുണ്ടായിരുന്നു. കലാമാസ്റ്ററാണ് കൊറിയോഗ്രാഫര്‍. ആദ്യത്തെ കുറേ ഷോട്ടുകളെടുത്ത് കഴിഞ്ഞപ്പോള്‍ കലാമാസ്റ്റര്‍ പറഞ്ഞു. 'ഒരു ചെറിയ പ്രശ്‌നമുണ്ട് സര്‍, എന്താണ്, ഞാന്‍ ചോദിച്ചു. സുകന്യയുടെ മുന്നില്‍ മഞ്ജു അവതരിപ്പിച്ച ദേവപ്രഭ എന്ന കഥാപാത്രം തോറ്റു പോകുന്ന രീതിയിലാണ് സിനിമയില്‍ വേണ്ടത്. പക്ഷേ പലപ്പോഴും സുകന്യയെക്കാള്‍ നന്നാകുന്നു മഞ്ജുവിന്റെ പ്രകടനം. എത്ര ദൈര്‍ഘ്യമേറിയ ചുവടുകള്‍ കാണിച്ച് കൊടുത്താലും നിമിഷനേരം കൊണ്ട് പഠിക്കുന്നു. ഒടുവില്‍ ഞാന്‍ മഞ്ജുവിനെ മാറ്റി നിര്‍ത്തി രഹസ്യമായി പറഞ്ഞു.

Recommended Video

ദിലീപും മഞ്ജുവും ചേർന്ന് സല്ലാപം 2..അഡ്വാൻസ് വരെ കൊടുത്ത..പക്ഷെ
വാശി കയറിയാല്‍ മഞ്ജുവിനെ തോല്‍പ്പിക്കാനാകില്ല

ഇത്ര നന്നായി ചെയ്യേണ്ട. ഗാനത്തിന്റെ അവസാനമാകുമ്പോഴെക്കും ചെറിയൊരു തളര്‍ച്ച പോലെ തോന്നിപ്പിക്കണം, സുകന്യയുടെ ഒപ്പമെത്താനാകാത്തതു പോലെ' ഇഷ്ടപ്പെട്ടില്ലെങ്കിലും ആ രംഗത്തിന് വേണ്ടി മഞ്ജു അങ്ങനെ ചെയ്തു. അഭിനയമായാലും നൃത്തമായാലും വാശി കയറിയാല്‍ മഞ്ജുവിനെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാകില്ല. സല്ലാപത്തില്‍ മഞ്ജുവിന് ശബ്ദം കൊടുത്തത് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ശ്രീജയായിരുന്നു. ശ്രീജ അത് ഭംഗിയായി ചെയ്തിട്ടുണ്ട്. എങ്കിലും തൂവല്‍ക്കൊട്ടരത്തിലെ സ്വാഭാവികതയുള്ള അഭിനയം കണ്ടപ്പോള്‍ ഞാന്‍ മഞ്ജുവിനോട് പറഞ്ഞു ' ഈ സിനിമയില്‍ സ്വന്തം ശബ്ദം മതി'. അയ്യോ വേണ്ടേ വേണ്ട. എന്റെ ശബ്ദം മഹാ ബോറാണെന്ന് മഞ്ജുവും പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X