എന്നെയാണോ മമ്മൂക്കയാണോ ചേട്ടന് കൂടുതലിഷ്ടം, മോഹന്‍ലാലിന്റെ ചോദ്യത്തിന് ശങ്കരാടിയുടെ മറുപടി
സഹനടനായും ഹാസ്യവേഷങ്ങളിലും മലയാളത്തില്‍ തിളങ്ങിയ നടനാണ് ശങ്കരാടി. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ മുതല്‍ അദ്ദേഹം മലയാള സിനിമയില്‍ സജീവമായിരുന്നു. മോളിവുഡിലെ സൂപ്പര്‍താരങ്ങളുടെയെല്ലാം സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങളില്‍ ശങ്കരാടി അഭിനയിച്ചിരുന്നു. നടന്റെ ചിത്രങ്ങളെല്ലാം ടെലിവിഷന്‍ ചാനലുകളില്‍ വന്നാല്‍ ഇന്നും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. 700ഓളം മലയാള സിനിമകളില്‍ ശങ്കരാടി അഭിനയിച്ചിരുന്നു.
മലയാളികളുടെ പ്രിയ താരം ഓര്‍മ്മയായിട്ട് 19 വര്‍ഷമായിരിക്കുകയാണ്. ശങ്കരാടിയെ കുറിച്ച് ഗ്രാമീണര്‍ എന്ന പുസ്തകത്തില്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാട് എഴുതിയ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. മാതൃഭൂമി ബുക്‌സാണ് സംവിധായകന്റെ ഈ പുസ്തകം പ്രസിദ്ധീകരിച്ചിരുന്നത്. ഒരു നാട്യവുമില്ലാത്ത മനുഷ്യനായിരുന്നു അദ്ദേഹമെന്ന് സത്യന്‍ അന്തിക്കാട് തന്റെ പുസ്‌കത്തില്‍ പറയുന്നു.

ഇന്ന് പഴയ സിനിമകള്‍ കാണുമ്പോള്‍ നമുക്ക് മനസിലാകും അന്നത്തെ പ്രസിദ്ധരായ പല നടന്മാരെക്കാളും സ്വാഭാവികമായ രീതിയിലായിരുന്നു ശങ്കരാടിയുടെ അഭിനയം. അതിമനോഹരമായ ഹ്യൂമര്‍സെന്‍സ് ശങ്കരാടിക്കുണ്ടായിരുന്നു എന്ന് സത്യന്‍ അന്തിക്കാട് പറയുന്നു. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ അദ്ദേഹത്തിന് പ്രിയപ്പെട്ടവരായിരുന്നു.

മോഹന്‍ലാല്‍ ശങ്കരാടിക്ക് ഒരു കളിക്കുട്ടിയെ പോലെയാണ്. മോഹന്‍ലാല്‍ സ്റ്റാറായി കയറിക്കൊണ്ടിരുന്ന ഒരു ഘട്ടത്തില്‍ ലാല്‍ ശങ്കരാടിയോട് ചോദിച്ചു. എന്നെയാണോ മമ്മൂക്കയാണോ ചേട്ടന് കൂടുതലിഷ്ടം എന്ന്. ശങ്കരാടി ഇരിക്കുമ്പോള്‍ പിറകെ വന്ന് തോളില്‍ കൈയിട്ടുകൊണ്ടായിരുന്നു മോഹന്‍ലാലിന്റെ ചോദ്യം. ആദ്യമൊന്നും അദ്ദേഹം ഇതിന് മറുപടി പറഞ്ഞില്ല.

കുറെ ദിവസങ്ങള്‍ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ശങ്കരാടി പറഞ്ഞു. എനിക്കിഷ്ടം മമ്മൂട്ടിയെയാണ്. എന്തുക്കൊണ്ടാണ് ചേട്ടന്‍ എന്നെക്കാള്‍ മമ്മൂക്കയെ ഇഷ്ടപ്പെടുന്നത് എന്ന് മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍ ശങ്കരാടിയുടെ മറുപടി ഇങ്ങനെയായിരുന്നു. അത് മമ്മൂട്ടി ദേഷ്യം വന്നാല്‍ അത് പുറത്തുകാണിക്കും. അത് തുറന്നുപറയുകയും ചെയ്യും. നിനക്ക് ദേഷ്യം വന്നാല്‍ നീയത് പുറത്ത് കാണിക്കില്ല.

നീയത് എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്യും. പിന്നെ കോംപ്രമൈസ് ചെയ്യും. ഇതുകൊണ്ടൊക്കെ എനിക്ക് മമ്മൂട്ടിയെയാണ് ഇഷ്ടം. മോഹന്‍ലാലിനെ ഒന്ന് ചൊടിപ്പിക്കാനാണ് ശങ്കരാടി അങ്ങനെ പറഞ്ഞത്. എങ്കിലും അതില്‍ ലാലിന്റെയും മമ്മൂട്ടിയുടെയും സ്വഭാവത്തെ കുറിച്ചുളള സൂക്ഷ്മനീരീക്ഷണമുണ്ടായിരുന്നു. സത്യന്‍ അന്തിക്കാട് കുറിച്ചു.

മലയാളത്തില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ച താരമാണ് ശങ്കരാടി. രണ്ട് തവണ മികച്ചസഹനടനുളള സംസ്ഥാന പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചിരുന്നു. സഹനടനായുളള വേഷങ്ങളിലാണ് അദ്ദേഹം മലയാള സിനിമയില്‍ കൂടുതല്‍ സജീവമായിരുന്നത്. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ശങ്കരാടി ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവയാണ്.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സന്ദേശം പോലുളള സിനിമകളിലെ ശങ്കരാടിയുടെ പ്രകടനം മുന്‍പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സന്ദേശത്തില്‍ കുമാരപിളള എന്ന കഥാപാത്രമായി മികച്ച പ്രകടനമായിരുന്നു ശങ്കരാടി കാഴ്ചവെച്ചത്. ശ്രീനിവാസനും ജയറാമും പ്രധാന വേഷത്തില്‍ എത്തിയ സിനിമയിലെ നടന്റെ ഡയലോഗുകളെല്ലാം ഇന്നും സിനിമാ പ്രേമികള്‍ക്കിടയില്‍ തരംഗമാണ്.


Click it and Unblock the Notifications