For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുഖം കറുപ്പിച്ച് ലാല്‍ ഇതുവരെ ക്യാമറയ്ക്ക് മുന്നില്‍ വന്നിട്ടില്ല, തുറന്നുപറഞ്ഞ് സത്യന്‍ അന്തിക്കാട്

  |

  മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഇറങ്ങിയ സിനിമകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഗ്രാമീണ പശ്ചാത്തലത്തിലുളള പ്രമേയം പറഞ്ഞുകൊണ്ടുളള സിനിമകളായിരുന്നു ഈ കൂട്ടുകെട്ടില്‍ കൂടുതലായി പുറത്തിറങ്ങിയത്. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും പ്രേക്ഷകരുടെ ഇഷ്ടസിനിമകളാണ് ഇവയെല്ലാം. സിനിമകള്‍‌ക്കൊപ്പം തന്നെ വ്യക്തി ജീവിതത്തിലും അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഇരുവരും. മോഹന്‍ലാലിന് കുറിച്ച് മുന്‍പ് സത്യന്‍ അന്തിക്കാട് ഒരു പരിപാടിയില്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു.

  മോഹന്‍ലാല്‍ ഇതുവരെ തന്റെ സെറ്റില്‍ മുഖം കറുപ്പിച്ച് ക്യാമറയ്ക്ക് മുന്‍പില്‍ വന്നിട്ടേയില്ലെന്ന് സംവിധായകന്‍ പറയുന്നു. മോഹന്‍ലാല്‍ എന്റെ സിനിമയില്‍ ആദ്യമായി പ്രധാന വേഷം ചെയ്യുന്നത് അപ്പുണ്ണി എന്ന സിനിമയിലാണ്. അതിന് മുന്‍പ് കുറുക്കന്റെ കല്യാണം എന്ന സിനിമയില്‍ ഗസ്റ്റ് റോളില്‍ ലാല്‍ അഭിനയിച്ചിരുന്നു. അപ്പുണ്ണിയില്‍ മേനോന്‍ മാഷ് എന്ന സാധുവായ ഒരു കഥാപാത്രമായിട്ടാണ് നടന്‍ അഭിനയിച്ചത്.

  മോഹന്‍ലാല്‍ അത് വരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു അപ്പുണ്ണിയിലെ കഥാപാത്രം. അന്ന് എനിക്ക് മനസില്‍ തോന്നിയിരുന്നു മോഹന്‍ലാലിന് അപാരമായ സാധ്യതകള്‍ ഉണ്ട്. അദ്ദേഹം മലയാളത്തില്‍ അഭിമാനമാവുന്ന താരമാവുമെന്ന് ആ ചിത്രത്തിലെ പെര്‍ഫോമന്‍സ് കണ്ട് തോന്നിയിരുന്നു. പിന്നെ അപ്പുണ്ണിയുടെ ചിത്രീകരണത്തിനിടെ രണ്ട് ദിവസത്തിനുളളില്‍ തന്നെ ഞങ്ങള്‍ വളരെയധികം സൗഹൃദത്തിലായി.

  സൗഹൃദത്തിലാവുമ്പോഴാണ് ലാലിന്റെ ഉളളിലെ കഴിവുകള്‍ ഒരു ഡയറക്ടര്‍ക്ക് സ്‌നേഹത്തിലൂടെ, സൗഹൃദത്തിലൂടെ എങ്ങനെ ചോര്‍ത്തിയെടുക്കാമെന്ന് മനസിലായത്. മോഹന്‍ലാല്‍ ഒരു നടനാണെന്ന് ഒരിക്കലും എന്റെ ക്യാമറയുടെ മുന്നില്‍ വരുമ്പോള്‍ തോന്നാറില്ല. കാരണം ഒരു കഥാപാത്രം ലാലിന് മനസിലായി കഴിഞ്ഞാല്‍ ആ കഥാപാത്രമായിട്ട് ലാല് ബിഹേവ് ചെയ്യുകയാണ് ചെയ്യുന്നത്. അപ്പുണ്ണിക്ക് ശേഷമുളള എന്റെ എല്ലാ ചിത്രങ്ങളിലും മിക്കവാറും ലാല് വേഷമിട്ടിട്ടുണ്ട്.

  അധിക ചിത്രങ്ങളിലും നായകനായിട്ട് തന്നെയാണ്. അത് ഒരു സ്‌നേഹ ബന്ധത്തില്‍ നിന്നാണ്. കാരണം ഒരു സിനിമ ഞാന്‍ പ്ലാന്‍ ചെയ്യുമ്പോള്‍ ആദ്യം മനസില്‍ വരുന്നത് മോഹന്‍ലാലാണ്. അപ്പോ മോഹന്‍ലാലിനെ കഥാപാത്രങ്ങളാക്കിയുളള കഥകളേ കണ്ടെത്താന്‍ സാധിക്കുകയുളളു. ഒരിക്കലും ഡേറ്റ് വാങ്ങിക്കാറില്ല. ചിത്രീകരണത്തിന് സ്‌ക്രിപ്റ്റിങ്ങിന്റെ ഏകദേശ രൂപം ആയി കഴിയുമ്പോള്‍ ലാലിന് ഫോണ്‍ ചെയ്ത് പറയും.

  അപ്പോ എവിടുന്നായാലും എങ്ങനെയൊക്കെയായാലും ഡേറ്റ് അഡജസ്റ്റ് ചെയ്ത് ലാല് വന്ന് അഭിനയിക്കും. ഞങ്ങളുടെ സ്‌നേഹ ബന്ധത്തിന്റെ തുടക്കം അവിടെ നിന്നായിരുന്നു. മോഹന്‍ലാല്‍ ഒരിക്കലും മുഖം കറുപ്പിച്ച് ഇന്നേവരെ ക്യാമറയ്ക്ക് മുന്നില്‍ വന്നിട്ടില്ലെന്നും സത്യന്‍ അന്തിക്കാട് പറയുന്നു. ഒരു ഡയറക്ടറെ സംബന്ധിച്ച് സെറ്റില്‍ മൂഡ് ഓഫാകുന്ന സമയങ്ങളുണ്ടെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു. ഒരു സീന്‍ എടുത്തുതീര്‍ന്നിട്ടില്ല. ചിലപ്പോ മഴ വന്നു. അതല്ലെങ്കില്‍ വേറെ ആര്‍ട്ടിസ്റ്റുകള്‍ക്ക് പോണം.

  അങ്ങനെ സാങ്കേതികപരമായ പല കാരണങ്ങളും വരുമ്പോള്‍ നമ്മള് ചിലപ്പോള്‍ മൂഡ് ഓഫ് ആകും. അപ്പോ അങ്ങനെയുളള സമയങ്ങളില്‍ നമ്മളുടെ കൂടെ നിന്ന് ഔട്ട് ഓഫ് മൂഡ് എന്ന സംഭവം മാറ്റിക്കളയുന്ന ഒരു സുഹൃത്താണ് ലാല്. ഒരിക്കല്‍ പോലും ഒരു മുഖം കറുപ്പിച്ചോ, എന്തെങ്കിലും അസ്വസ്ഥത പ്രകടിപ്പിച്ചിട്ടോ ലാല് ക്യാമറയ്ക്ക് പിന്നിലോ മുന്നിലോ വരാറില്ല.

  നരസിംഹം ക്ലൈമാക്‌സ് ശരിക്കും ഇതായിരുന്നു | FilmiBeat Malayalam

  ഡേറ്റുകള്‍ തമ്മില്‍ ക്ലാഷായി ഒന്നോ രണ്ടോ ദിവസം സെറ്റില്‍ വൈകി വന്നാല്‍ നമ്മുക്ക് ലാലിനോട് തോന്നും ഒന്ന് ദേഷ്യപ്പെട്ടേക്കാം അല്ലെങ്കില്‍ മുഖം കറുപ്പിച്ചേക്കാം എന്നൊക്കെ. എന്നാല്‍ ലാല് അടുത്ത് വന്ന് സംസാരിച്ചാല്‍ നമ്മളോട് അതൊക്കെ മറന്നുപോവും. അങ്ങനെ വളരെ സവിശേഷമായൊരു വ്യക്തിത്വം ലാലിനുണ്ട്. അങ്ങനെയാണ് ലാലിന്റെ സൗഹൃദങ്ങളും. മോഹന്‍ലാലിനെ വെച്ച് ഒരു സിനിമ ചെയ്ത ഏതൊരു സംവിധായകനും ഒരു അഡിക്ഷന്‍ പോലെ പിന്നെയും പിന്നെയും അദ്ദേഹത്തെ നായകനാക്കി സിിനമകള്‍ ചെയ്തുകൊണ്ടേയിരിക്കും. സത്യന്‍ അന്തിക്കാട് പറഞ്ഞു.

  Read more about: mohanlal sathyan anthikad
  English summary
  Sathyan Anthikad Revealed, Mohanlal Is The First Actor Who Comes In Mind While Writing Script
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X