സിനിമ കണ്ട് അഭിനന്ദിക്കാന്‍ വിളിച്ചപ്പോള്‍ മണിരത്‌നം പറഞ്ഞത്, വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്‌

By Midhun Raj

കുടുംബ പശ്ചാത്തലത്തിലുളള സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരനായ സംവിധായകനാണ് സത്യന്‍ അന്തിക്കാട്. നിരവധി ശ്രദ്ധേയ സിനിമകളിലൂടെയാണ് അദ്ദേഹം മുന്‍നിര സംവിധായകനായി തിളങ്ങിയത്. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ് ഉള്‍പ്പെടെയുളള താരങ്ങളെല്ലാം സത്യന്‍ അന്തിക്കാട് സിനിമകളില്‍ നായകവേഷങ്ങളില്‍ അഭിനയിച്ചിരുന്നു. വിജയപരാജയങ്ങള്‍ ഒരേപോലെ മാറിമറിഞ്ഞ കരിയര്‍ കൂടിയായിരുന്നു സംവിധായകന്റെത്.

maniratnam-sathyananthikad

അതേസമയം സംവിധായകന്‍ മണിരത്‌നത്തെ വിളിച്ചപ്പോഴുണ്ടായ ഒരനുഭവം സംവിധായകന്‍ തുറന്നുപറഞ്ഞിരുന്നു. മാധവനും സിമ്രാനും പ്രധാന വേഷങ്ങളില്‍ എത്തിയ കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന സിനിമ കണ്ടശേഷമായിരുന്നു സത്യന്‍ അന്തിക്കാട് മണിരത്‌നത്തെ വിളിച്ചത്. നല്ല വിമര്‍ശനങ്ങള്‍ എപ്പോഴും സ്വീകരിക്കുന്ന ആളാണ് ഞാനെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ പറയാന്‍ വേണ്ടി മാത്രം വിമര്‍ശിക്കുന്നവരുടെ വാക്കുകള്‍ അവഗണനയോടെ തളളിക്കളയാറുണ്ട്.

അച്ചുവിന്റെ അമ്മ, മനസ്സിനക്കരെ തുടങ്ങിയ സിനിമകള്‍ ഇറങ്ങിയപ്പോള്‍ സീരിയല്‍ പോലെ ഇരിക്കുന്നു എന്ന് പറഞ്ഞവരുണ്ട്. കാമ്പുളള കഥകള്‍ കാലത്തെ അതിജീവിച്ച് മുന്നേറുമെന്ന് അത്തരം സിനിമകള്‍ തെളിയിച്ചു. കുറയെധികം വിജയ ചിത്രങ്ങള്‍ ഉണ്ടാക്കിയ സീനിയര്‍ സംവിധായകര്‍ക്ക് ഒരുപാട് വിമര്‍ശകര്‍ ഉണ്ടാകാറുണ്ട്. തമിഴിലൊക്കെ കൂടുതലാണത്. കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന അതിമനോഹരമായ സിനിമ കണ്ടിട്ട് ഞാന്‍ മണിരത്‌നത്തെ വിളിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് താങ്കള്‍ വിളിച്ചത് ആശ്വാസമായി.

ആളുകള്‍ സിനിമ കണ്ടിട്ട് എന്നെ തെറി വിളിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ്. റോജ പോലെ വന്നില്ല, നായകന്‍ പോലെ ആയില്ല എന്നൊക്കെ ആയിരുന്നു വിമര്‍ശനം. സത്യന്‍ അന്തിക്കാട് പറഞ്ഞു. പരാജയചിത്രങ്ങളുടെ പേരില്‍ മുന്‍പ് സത്യന്‍ അന്തിക്കാടിനെതിരെയും വിമര്‍ശനങ്ങളുണ്ടായിരുന്നു. എന്നാല്‍ കുറപ്പെടുത്തിയവരുടെ മുന്‍പിലായി മികച്ച സിനിമകള്‍ ഒരുക്കി കാണിച്ചുകൊടുത്തിട്ടുണ്ട് സംവിധായകന്‍. ഫഹദ് ഫാസില്‍ നായകനായ ഞാന്‍ പ്രകാശന്‍ എന്ന ചിത്രമായിരുന്നു സംവിധായകന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയത്.

Recommended Video

Mammootty to act in Sathyan Anthikad's movie | FilmiBeat Malayalam

മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയിരുന്നു സിനിമ. വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസനും സത്യന്‍ അനിക്കാടും വീണ്ടുമൊന്നിച്ച ചിത്രം കൂടിയായിരുന്നു ഞാന്‍ പ്രകാശന്‍. ഫഹദിനെ നായകനാക്കി സംവിധായകന്‍ ഒരുക്കിയ രണ്ടാമത്തെ ചിത്രം കൂടിയായിരുന്നു ഇത്. ഒരു ഇന്ത്യന്‍ പ്രണയകഥയാണ് ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രം. ഞാന്‍ പ്രകാശന് ശേഷം മമ്മൂട്ടിയെ നായകനാക്കിയുളള ഒരു ചിത്രമാണ് സത്യന്‍ അന്തിക്കാടിന്റെതായി പ്രഖ്യാപിക്കപ്പെട്ടത്. എന്നാല്‍ സിനിമയെ കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ പിന്നീട് പുറത്തുവന്നിരുന്നില്ല.

Read more about: sathyan anthikad mani ratnam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X