Just In
- 17 min ago
മൗനരാഗത്തില്‍ അതിഗംഭീര ട്വിസ്റ്റ്, കല്യാണിയുടെ വിവാഹദിനത്തില്‍ അപ്രതീക്ഷിത സംഭവവികാസങ്ങള്‍
- 12 hrs ago
ഈ മാലാഖ വന്നതോടെയാണ് ജീവിതം കൂടുതല്‍ സുന്ദരമായത്, അന്നമോള്‍ക്ക് ആശംസയുമായി മിയ
- 12 hrs ago
ഭാര്യയെയും മകളെയും ചേര്‍ത്ത് പിടിച്ച് ദുല്‍ഖര്‍ സല്മാന്; താരകുടുംബത്തിന്റെ ചിത്രം വൈറലാവുന്നു
- 12 hrs ago
പ്രസവത്തിനായി പോവുന്ന ദിവസവും യോഗ ചെയ്തിരുന്നുവെന്ന് ശിവദ, ഏറെ സന്തോഷിച്ച നിമിഷമാണ്
Don't Miss!
- Automobiles
മാഗ്നൈറ്റിന്റെ 720 യൂണിറ്റുകള്‍ ഡെലിവറി ചെയ്തെന്ന് നിസാന്‍; പുതിയ ക്യാമ്പയിനും പ്രഖ്യാപിച്ചു
- News
ഐതിഹാസിക സമരത്തിന് സാക്ഷ്യം വഹിക്കാന്‍ ദില്ലി; കര്‍ഷകരുടെ ഒരു ലക്ഷത്തോളം ട്രാക്ടറുകള്‍ തലസ്ഥാനത്തേക്ക്
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
'സിനിമയില്‍ അങ്ങനെയുളളവര്‍ അപൂര്‍വ്വം, ഒന്ന് രണ്ട് ചിത്രങ്ങള്‍ക്ക് വിളിച്ചില്ലേല്‍ പിണങ്ങുന്നവരാണ് ഏറെയും'
മലയാളി പ്രേക്ഷകര്‍ക്ക് നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുളള സംവിധായകരില്‍ ഒരാളാണ് സത്യന് അന്തിക്കാട്. സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പെടെയുളളവരെ നായകന്മാരാക്കികൊണ്ടുളള സംവിധായകന്റെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഗ്രാമീണ, കുടുംബ പശ്ചാത്തലത്തിലുളള സത്യന് അന്തിക്കാട് ചിത്രങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടു. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും ടിവി ചാനലുകളില്‍ വന്നാല്‍ സംവിധായകന്റെ സിനിമകള്‍ പ്രേക്ഷകര്‍ കാണാറുണ്ട്.
സത്യന് അന്തിക്കാടിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയ ഞാന്‍ പ്രകാശനും വലിയ വിജയം നേടിയിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്സോഫീസ് കളക്ഷന്റെ കാര്യത്തിലും സിനിമ നേട്ടമുണ്ടാക്കി. ഹാസ്യത്തിന് കൂടി പ്രാധാന്യം നല്‍കിയുളള സിനിമകളാണ് സംവിധായകന്റെതായി ഇന്‍ഡസ്ട്രിയില്‍ പുറത്തിറങ്ങിയത്. അതേസമയം സിനിമയിലെ വ്യക്തി ബന്ധങ്ങളെ കുറിച്ച് സംവിധായകന് പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഒരഭിമുഖത്തിലാണ് സംവിധായകന് ഇതേകുറിച്ച് സംസാരിച്ചത്. ഒടുവില്‍ ഉണ്ണികൃഷ്ണനെ പോലെയുളള നടന്മാരുടെ മഹത്വം വളരെ വലുതാണെന്ന് സംവിധായകന് പറയുന്നു. പല ബന്ധങ്ങളും സിനിമയ്ക്ക് അപ്പുറത്തേക്ക് പോകാറില്ല. സിനിമ ഉണ്ടാകുന്ന സമയത്തൊക്കെ ചിലര്‍ നല്ല സ്നേഹം കാണിക്കുകയും പിന്നീട് നമ്മള് രണ്ട് സിനിമയ്ക്ക് വിളിക്കാതെ ഇരുന്നാല്‍ നമ്മളോട് മിണ്ടാത്തവരെയുമൊക്കെ പലപ്പോഴും കണ്ടിട്ടുണ്ട്.

പക്ഷേ ഒടുവിലിനെ പോലെയുളളവര്‍ അങ്ങനെയല്ലെന്ന് സത്യന് അന്തിക്കാട് പറയുന്നു. ഞാന്‍ അതിനെ കുറിച്ച് എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. ഒരു തിരിച്ചറിവ് എന്ന നിലയ്ക്ക് സംഗീത സംവിധായകന് ജോണ്സണ് എപ്പോഴും പറയുന്ന ഒരു കാര്യമാണത്. ഞാന്‍ തുടര്‍ച്ചയായി ജോണ്സണ് എന്ന സംഗീത സംവിധായകനെ എന്റെ സിനിമയില്‍ പ്രയോഗിച്ചപ്പോള്‍ പിന്നീട് ഒന്ന് മാറി ചിന്തിക്കാന്‍ തീരുമാനിച്ചു.

ഇളയരാജയെ കൊണ്ട് അടുത്ത സിനിമ ചെയ്യിക്കാം എന്ന് ആലോചിച്ചപ്പോള്‍ ഞാന്‍ ഇത് ആദ്യം പറഞ്ഞത് ജോണ്‍സണോടായിരുന്നു അപ്പോള്‍ ജോണ്സണ് പറഞ്ഞ ഒരു കാര്യമുണ്ട്. അങ്ങനെ തന്നെ ചെയ്യണം, നമ്മുടെ സുഹൃത്ത് ബന്ധം സിനിമ ഉണ്ടായത് കൊണ്ട് മാത്രം നിലനില്‍ക്കുന്നതല്ല. അതുകൊണ്ട് നമ്മള് തമ്മില്‍ തുടര്‍ച്ചയായി സിനിമകള്‍ ചെയ്തില്ലേലും ആ ബന്ധം അത് പോലെ നിലനില്ക്കും.

സിനിമ ചെയ്യുന്നത് കൊണ്ടാണ് അടുത്ത സുഹൃത്തായിരിക്കുന്നതെന്ന ചിന്ത പൊളിച്ചെഴുതാന്‍ അങ്ങനെ ഒരു മാറ്റം ആവശ്യമാണ് എന്നാണ്. അത് ശരിക്കും സത്യമാണ്. പക്ഷേ ഒന്ന് രണ്ട് സിനിമയ്ക്ക് വിളിച്ചില്ലേല്‍ പിണങ്ങി ഇരിക്കുന്നവരാണ് ഇവിടെ ഏറെയും, അഭിമുഖത്തില്‍ സത്യന് അന്തിക്കാട് പറഞ്ഞു.
പൃഥ്വിരാജിന്റെ നായികയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍

സത്യന് അന്തിക്കാടിന് പിന്നാലെ മകന് അനൂപ് സത്യനും ഈ വര്‍ഷം സ്വതന്ത്ര സംവിധായകനായി മാറിയിരുന്നു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് അനൂപ് സംവിധായകനായി തുടക്കം കുറിച്ചത്. അനൂപ് സത്യന് പുറമെ സത്യന് അന്തിക്കാടിന്റെ മകന് അഖില്‍ സത്യനും ആദ്യ സംവിധാന സംരംഭവുമായി എത്തുന്നുണ്ട്. ഫഹദ് ഫാസില്‍ നായകനാവുന്ന സിനിമയുടെ ചിത്രീകരണം മുന്‍പ് ആരംഭിച്ചിരുന്നു.