For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സാറിന് കഥ കിട്ടിയില്ല എന്നാണല്ലോ കേട്ടത്,മോഹന്‍ലാല്‍ തന്നെ പറ്റിച്ച കഥ പറഞ്ഞ് സത്യന്‍ അന്തിക്കാട്

  |

  മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിട്ടുളളത്. മോഹന്‍ലാലിനെ നായകനാക്കി ഗ്രാമീണ പശ്ചാത്തലത്തില്‍ നിരവധി സിനിമകള്‍ സത്യന്‍ അന്തിക്കാട് അണിയിച്ചൊരുക്കിയിരുന്നു. കുടുംബ പ്രേക്ഷകരാണ് ഈ കൂട്ടുകെട്ടില്‍ ഇറങ്ങിയ സിനിമകള്‍ കൂടുതലായി സ്വീകരിച്ചത്. നാടോടിക്കാറ്റ്, സന്മനസുളളവര്‍ക്ക് സമാധാനം പോലുളള സിനിമകളെല്ലാം മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാട് കൂട്ടൂകെട്ടില്‍ വലിയ വിജയം നേടിയിരുന്നു.

  വേറിട്ട പ്രമേയം പറഞ്ഞുകൊണ്ടുളള സിനിമകളായിരുന്നു ഇവരുടെതായി കൂടുതല്‍ പുറത്തിറങ്ങിയത്. മിക്ക ചിത്രങ്ങളും മോഹന്‍ലാലിന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. സിനിമകള്‍ക്കൊപ്പം തന്നെ വ്യക്തി ജീവിതത്തിലും അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് മോഹന്‍ലാലും സത്യന്‍ അന്തിക്കാടും. മോഹന്‍ലാലിനൊപ്പമുളള അനുഭവങ്ങളെല്ലാം മുന്‍പ് പലതവണ സത്യന്‍ അന്തിക്കാട് തുറന്നുപറഞ്ഞിട്ടുണ്ട്.

  അതേസമയം കൈരളി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ സുഹൃത്തുക്കളെ കീഴ്‌പ്പെടുത്തുന്ന രീതി എങ്ങനെയാണെന്ന് സംവിധായകന്‍ തുറന്നുപറഞ്ഞിരുന്നു. മലയാളത്തില്‍ മുന്‍പ് നല്ല കഥകള്‍ കിട്ടാത്ത ഒരു സമയമുണ്ടായിരുന്നു എന്ന് സത്യന്‍ അന്തിക്കാട് പറയുന്നു. ആ സമയത്ത് എനിക്കെല്ലാം സിനിമകളില്ലാതെ ഇടവേളകള്‍ വരുമായിരുന്നു. എന്റെ ഒരു സിനിമ ചിത്രീകരണത്തിന് റെഡിയായി നിന്ന സമയത്ത് കഥ പൂര്‍ത്തിയാവാത്തതുകൊണ്ട് മാറ്റിവെക്കേണ്ടി വന്നിട്ടുണ്ട്.

  ആ സമയത്ത് അന്തിക്കാട് എന്റെ വീട്ടിലേക്ക് ഒരു ഫോണ്‍ കോള് വന്നു. സാര്‍ ഞാന്‍ ജെയിംസ് പാലക്കല്‍ എന്ന ആളാണ്. എന്താണെന്ന് ചോദിച്ചപ്പോള്‍ സാറ് എന്റെ രണ്ട് കഥകളുണ്ടായിരുന്നു, അത് സാറിന്‌റെ അടുത്തൊന്ന് പറയാന്‍ വേണ്ടിയിട്ടാണ്. ഞാന്‍ സാധാരണ അങ്ങനെ വിളിച്ചു പറയുന്നവരുടെ കഥ പെട്ടെന്ന് കേള്‍ക്കാറില്ല. കാരണം വെറും മോഹം കൊണ്ട് അല്ലെങ്കില്‍ സിനിമയില് ഒരു കഥാകൃത്ത് ആവണമെന്നുളള മോഹം കൊണ്ട് മാത്രം കോണ്‍ടാക്ട് ചെയ്യുന്നവരുണ്ടാകും.

  വളരെ ടാലന്റുളളവരെ ഇതുവരെയ്ക്കും അങ്ങനെ വിളിച്ചിട്ട് കിട്ടിയിട്ടില്ല. അപ്പോ ഞാന്‍ പറഞ്ഞു ഒരു കഥ ഞാന്‍ സ്വയം ഇങ്ങനെ ആലോചിച്ച് ഇരിക്കുകയാണ്. അപ്പോ എന്നോട് അയാള്‍ പറഞ്ഞു. സാറിന് കഥ കിട്ടിയിട്ടില്ല എന്നാണല്ലോ കേട്ടത്. ഞാന്‍ ചോദിച്ചു ആര് പറഞ്ഞു. അത് പുറത്ത് അങ്ങനെയാണല്ലോ കേള്‍ക്കുന്നത്, പുറത്ത് ചിലര്‍ പറയുന്നുണ്ട് സാറിന് കഥ ആവശ്യമുണ്ടെന്ന്. അപ്പോ ഞാന്‍ പറഞ്ഞു എനിക്ക് ഇപ്പോ കഥ ആവശ്യമില്ല.

  അപ്പോ അയാള് പറഞ്ഞു, ഈ കഥ സിനിമയാക്കിയാല്‍ നൂറ് ദിവസം ഓടുമെന്നുളള കാര്യം എനിക്കുറപ്പാണ്. ഇതുകേട്ട്‌ എനിക്ക് ദേഷ്യം വന്നു, ഞാന്‍ പറഞ്ഞു അങ്ങനെ നൂറ് ദിവസം ഓടുമെന്ന് ഉറപ്പുളള ഒരു കഥയും ആരും ആദ്യം ഉണ്ടാക്കാറില്ല. അങ്ങനെ പറഞ്ഞ് പറഞ്ഞ്

  ഞങ്ങള്‍ തമ്മില്‍ തര്‍ക്കമായി. അപ്പോഴും ജെയിംസ് പാലക്കല്‍ എന്നയാള് ഫോണ്‍ വെക്കുന്നില്ല.

  അവസാനം അയാള് പറഞ്ഞു എനിക്ക് സാറിനെ കണ്ട് കഥ പറയാനുളള അവസരം ഉണ്ടാക്കിതരണം എന്ന്. അപ്പോ ഞാന്‍ പറഞ്ഞു, എനിക്ക് നിങ്ങളെ കാണുകയും വേണ്ട കഥ കേള്‍ക്കുകയും വേണ്ടെന്ന്. അപ്പോ ജെയിംസ് പാലക്കല് പെട്ടെന്ന് പൊട്ടിച്ചിരിക്കുന്നു. ഞാന്‍ അതിശയിച്ചുനില്‍ക്കുമ്പോള്‍ അയാള്‍ പെട്ടെന്ന് പറഞ്ഞു. ഞാന്‍ മോഹന്‍ലാലാണ്.

  അപ്പോ ഇങ്ങനെ ആള്‍മാറാട്ടത്തിലൂടെ ലാല് എന്നെയും ശ്രീനിവാസനെയും പ്രിയദര്‍ശനെയുമൊക്കെ പലപ്പോഴും പറ്റിക്കാറുണ്ട്. ഒരു സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ ഉളള ബന്ധം മാത്രമല്ല. സിനിമകളില്ലാത്ത സമയത്തും ഞങ്ങളുടെ സ്‌നേഹബന്ധം കാത്തുസൂക്ഷിക്കാറുണ്ട്. എവിടുന്നെങ്കിലും എപ്പോഴെങ്കിലും ഒകെ ഇങ്ങനെ കോള്‍ ചെയ്ത് മറ്റുളളവരുടെ മുന്നില്‍ വെച്ച് ഞാന്‍ സത്യേട്ടനെ ഒന്ന് പറ്റിക്കാം എന്ന് പറഞ്ഞിട്ടാകും ചെയ്യുക.

  നരസിംഹം ക്ലൈമാക്‌സ് ശരിക്കും ഇതായിരുന്നു | FilmiBeat Malayalam

  ഒരിക്കല്‍ ഞാന്‍ മദ്രാസില്‍ പിവി ഗംഗാധരന്റെ ഗസ്റ്റ് ഹൗസില്‍ താമസിക്കുമ്പോള്‍ അവിടെയും ഇങ്ങനെയൊരു കോള്‍ വന്നു. മുഴുവന്‍ തമിഴാണ്. ഇത് ചിദംബരം നമ്പര്‍ താനെ എന്ന് ഓരോന്നു ചോദിച്ചുകൊണ്ടിരുന്നു. അവസാനം പൊട്ടിച്ചിരിച്ചുകൊണ്ട് ഞാന്‍ മോഹന്‍ലാല്‍ ആണെന്ന് പറഞ്ഞു. അപ്പോ ഇങ്ങനെ സ്‌നേഹം കൊണ്ട് മറ്റുളളവരെ കീഴ്‌പ്പെടുത്തുന്ന വ്യക്തിയാണ് മോഹന്‍ലാല്‍, സത്യന്‍ അന്തിക്കാട് പറഞ്ഞു.

  Read more about: mohanlal sathyan anthikad
  English summary
  sathyan anthikad reveals how mohanlal maintains friendship with his friends
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X