സംയുക്ത വർമ്മ ക്ഷമ പരീക്ഷിച്ചു, പക്ഷെ അവസാനം സ്റ്റേറ്റ് അവാർഡ്: സത്യൻ അന്തിക്കാട് ഓർക്കുന്നു

പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാട് മലയാള സിനിമയ്ക്ക് ചില മികച്ച നായികമാരെ സമ്മാനിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട പേരുകളിൽ ഒന്നാണ് സംയുക്ത വർമ്മ. വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സത്യൻ അന്തിക്കാട് സിനിമയിലെ നായികയിട്ടാണ് പ്രശസ്ത താരം തന്റെ കരിയർ തുടങ്ങിയത്. യഥാർത്ഥത്തിൽ മഞ്ജു വാര്യരെ മനസ്സിൽ കണ്ടാണ് ചിത്രത്തിലെ ഭാവന എന്ന കഥാപാത്രം എഴുതിയത്. പക്ഷെ ദിലീപുമായുള്ള വിവാഹത്തെ തുടർന്ന് മഞ്ജു അഭിനയം നിർത്തിയപ്പോഴാണ്, പകരം സംയുക്ത എന്ന പുതുമുഖത്തെ സംവിധായകൻ കണ്ടെത്തിയത്.

ക്ഷമ പരീക്ഷിച്ച സംയുക്ത; സത്യൻ അന്തിക്കാട് പറയുന്നു

മുൻപ് ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ, താൻ പരിചയപ്പെടുത്തിയ നായികമാരെ കുറിച്ച് സത്യൻ അന്തിക്കാട് മനസ്സ് തുറന്നിരുന്നു. ക്ഷമയുടെ നെല്ലിപ്പലക കാണിച്ച നായികമാർ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന്, "അതൊക്കെ ഉണ്ടായിട്ടുണ്ട്" എന്ന മറുപടിയാണ് സീനിയർ സംവിധായകൻ നൽകിയത്. അതിൽ പ്രധാനി സംയുക്ത വർമ്മയാണെന്നും സത്യൻ അന്തിക്കാട് വെളിപ്പെടുത്തി.

Sathyan Anthikad  Samyuktha Varma
Photo Credit: IMDb / Evergreen Film Sons, YouTube

"സംയുക്ത വർമ്മ - ഉദാഹരണത്തിന്. സംയുക്ത വർമ്മ ആദ്യം അഭിനയിക്കുന്നത് വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയിലാണ്. മാതൃഭൂമിയുടെ ഗൃഹലക്ഷ്മി മാസികയുടെ ഒരു കവർ പേജ് കാണുകയാണ്. ആ കവർ പേജ് കണ്ട് കൊള്ളാമെന്ന് തോന്നിയപ്പോൾ, പി.വി. ഗംഗാധരൻ ആണ് സിനിമയുടെ പ്രൊഡ്യൂസർ - അദ്ധേഹത്തിന്റെ ഭാര്യ ഷെറിൻ ചേച്ചി എന്നോട് പറഞ്ഞു, "ഈ കുട്ടി നമ്മുടെ കാരക്ടറിന് പറ്റുന്നതാണല്ലേ" എന്ന്. എനിക്കും തോന്നിയത്, വളരെ കറക്റ്റ് ആണെന്നാണ്. അങ്ങനെ ഞാൻ അവരെ തേടിപ്പിടിച്ചു കൊണ്ട് വന്ന് നിർബന്ധപൂർവ്വം അഭിനയിപ്പിക്കുകയാണ്," സത്യൻ അന്തിക്കാട് ഓർത്തെടുത്തു.

"ഷൂട്ടിങ് നടക്കുമ്പോൾ, പുതിയ കുട്ടിയല്ലേ, അപ്പോൾ ചില സീനുകൾ ഒന്നും അവർക്കു മനസ്സിലാവുകയേ ഇല്ല. അപ്പോൾ ഫിലിമിൽ ആണ് ഷൂട്ട് ചെയ്യാറ്. നാന്നൂറ് അടി ഫിലിം ക്രാൻക് ചെയ്തു കഴിഞ്ഞാൽ, ടേക്ക് 1, ടേക്ക് 2, ടേക്ക് 3, ടേക്ക് 4, ടേക്ക് 5 - അതോടെ ഈ നാന്നൂറ് അടി കഴിഞ്ഞു. അടുത്ത റോൾ ഫിലിം കേറ്റി. അപ്പോൾ ഞാൻ പറയും, "ഇത് നല്ല വില കൊടുത്തു വാങ്ങുന്നതാണ്," എന്ന്. അപ്പോൾ ഒരിക്കൽ സംയുക്ത പറഞ്ഞിട്ടുണ്ട്, "നമ്മൾ പറഞ്ഞിട്ടില്ലല്ലോ പ്രൊഡ്യൂസറോട്. എന്നെ തന്നെ വച്ച് അഭിനയിപ്പിക്കണം എന്ന് പറഞ്ഞിട്ടില്ലല്ലോ? എനിക്കറിഞ്ഞൂടാ," എന്ന്. അവർ അന്ന് അത്രയും ഇന്നസെന്റ് ആണ്.

Sathyan Anthikad  Samyuktha Varma

"അത്രയും നല്ല ക്വാളിറ്റി ഉള്ള ടാലന്റിനെ, ആ ആക്ടിങ് പുറത്തെടുക്കാൻ വേണ്ടിയിട്ട് ആയിരുന്നു അന്ന് ആ ക്ഷമ. ആ പടത്തിന് സംയുക്ത വർമ്മയ്ക്ക് മികച്ച നടിക്കുള്ള കേരള സ്റ്റേറ്റ് ഫിലിം അവാർഡ് ആണ് കിട്ടിയത്," ഒരു ചിരിയോടെ സത്യൻ അന്തിക്കാട് പറഞ്ഞു നിർത്തി. എന്തായാലും, വീണ്ടും ചില വീട്ടുകാര്യങ്ങൾ വലിയ ഹിറ്റ് ആവുകയും, മഞ്ജു വാര്യരുടെ പകരക്കാരിയായി സിനിമയിൽ എത്തിയ സംയുക്ത വർമ്മ വലിയ താരമായി വളരുകയും ചെയ്തു.

സത്യൻ അന്തികാടിനൊപ്പം പിന്നീട് 'നരേന്ദ്രൻ മകൻ ജയകാന്തൻ' വക എന്ന സിനിമയിലും പ്രശസ്ത താരം അഭിനയിച്ചു. പിന്നീട് മധുരനൊമ്പരകാറ്റ്, മഴ, സ്വയംവര പന്തൽ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് സംയുക്ത വർമ്മയെ തേടി മികച്ച നടിക്കുള്ള കേരള സ്റ്റേറ്റ് ഫിലിം അവാർഡ് അടുത്ത വർഷവും എത്തി. പക്ഷെ 2002ൽ കുബേരൻ എന്ന ചിത്രത്തിൽ നായികയായ ശേഷം, ബിജു മേനോനെ വിവാഹം ചെയ്ത് സിനിമാരംഗം വിടുകയായിരുന്നു നടി.

(ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ഫിൽമിബീറ്റ് മലയാളത്തിന്റെ സ്വന്തമല്ല. IMDb, https://www.youtube.com/@evergreenfilmsongs9372, https://www.facebook.com/sathyan.anthikad.official/ എന്നീ പേജുകളിൽ നിന്ന് എ‌ടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്).

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X