വിനീതിന്റെ സിനിമ കണ്ട് സത്യന്‍ അന്തിക്കാട് അന്ന് ശ്രീനിവാസനോട് പറഞ്ഞത്, വെളിപ്പെടുത്തി സംവിധായകന്‍
മലയാളത്തില്‍ നിരവധി വിജയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച കൂട്ടുകെട്ടാണ് സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ ടീം. വേറിട്ട പ്രമേയം പറഞ്ഞുളള മികച്ച സിനിമകള്‍ ഈ കൂട്ടുകെട്ടില്‍ മോളിവുഡില്‍ പുറത്തിറങ്ങിയിരുന്നു. ഹാസ്യത്തിന് കൂടി പ്രാധാന്യം നല്‍കിയായിരുന്നു മിക്ക സിനിമകളും ഇരുവരും ഒരുക്കിയത്. ശ്രീനിവാസന്റെ തിരക്കഥയില്‍ ഒരുങ്ങിയ മിക്ക സത്യന്‍ അന്തിക്കാട് ചിത്രങ്ങളും പ്രേക്ഷകരുടെ ഇഷ്ട സിനിമകളാണ്. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും മികച്ച സ്വീകാര്യതയാണ് ചാനലുകളില്‍ വന്നാല്‍ സിനിമകള്‍ക്ക് ലഭിക്കാറുളളത്.
അതേസമയം ഞാന്‍ പ്രകാശനാണ് സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ മലയാളത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഫഹദ് ഫാസില്‍ നായകനായ ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ജനപ്രിയ കൂട്ടുകെട്ട് മലയാളത്തില്‍ വീണ്ടുമൊന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്.

സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ വരാറുളള മിക്ക സിനിമകള്‍ക്കും വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കാറുളളത്. അതേസമയം ശ്രീനിവാസന്‍ തന്നോട് ഒരിക്കല്‍ പറഞ്ഞ കാര്യത്തെ കുറിച്ച് ഒരഭിമുഖത്തില്‍ സത്യന്‍ അന്തിക്കാട് വെളിപ്പെടുത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അതിന് താന്‍ മറുപടി കൊടുത്തതെന്നും സംവിധായകന്‍ പറയുന്നു.

ശ്രീനി ഒരിക്കല്‍ എന്നോട് പറഞ്ഞിട്ടുണ്ട്. എന്റെ മകള്‍ ഡോക്ടറോ, എഞ്ചിനിയറോ ഒന്നും ആകണ്ട, അവര്‍ക്ക് സെന്‍സ് ഓഫ് ഹ്യൂമര്‍ ഉണ്ടാകണമെന്ന ആഗ്രഹം മാത്രമേ എനിക്കൂളളുവെന്ന്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിയുടെ മകന്‍ വിനീത് ചെയ്ത തട്ടത്തിന്‍ മറയത്ത് എന്ന സിനിമ കണ്ട ശേഷം ഞാന്‍ ശ്രീനിവാസനെ വിളിച്ച് പറഞ്ഞത്. ശ്രീനി അന്ന് പറഞ്ഞ കാര്യത്തില്‍ പേടിക്കേണ്ട വിനീതിന് ആവശ്യത്തില്‍ കൂടുതല്‍ സെന്‍സര്‍ ഹ്യൂമര്‍ ഉണ്ടെന്നാണ്.

സത്യന്‍ അന്തിക്കാട് അഭിമുഖത്തില്‍ പറഞ്ഞു. ശ്രീനിവാസനെ പോലെ സിനിമയില്‍ എല്ലാ മേഖലകളിലും തിളങ്ങിയ താരമാണ് വിനീത് ശ്രീനിവാസന്‍. മലര്‍വാട് ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ സംവിധായകനായി തുടക്കം കുറിച്ച വിനീത് തുടര്‍ന്നും നിരവധി സിനിമകള്‍ ഒരുക്കിയിരുന്നു. അഭിനയം, സംവിധാനം, നിര്‍മ്മാണം, പാട്ട്, ഗാനരചന തുടങ്ങിയ മേഖലകളിലെല്ലാം തിളങ്ങിയ താരപുത്രനാണ് വിനീത് ശ്രീനിവാസന്‍.
Recommended Video

അതേസമയം നാടോടിക്കാറ്റ്, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, പട്ടണപ്രവേശം. തലയണമന്ത്രം, സന്ദേശം തുടങ്ങിയവയെല്ലാം ശ്രീനിവാസന്‍ സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളാണ്. നായകനായും സഹനടനായുമൊക്കെ സത്യന്‍ അന്തിക്കാട് സിനിമകളില്‍ ശ്രീനിവാസന്‍ അഭിനയിച്ചിരുന്നു. മോഹന്‍ലാലിനൊപ്പമുളള ഇവരുടെ സിനിമകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടാതെ സന്ദേശം പോലുളള ആക്ഷേപ ഹാസ്യ ചിത്രങ്ങളും ഈ കൂട്ടുകെട്ടില്‍ വലിയ വിജയം നേടിയിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയായിരുന്നു ഞാന്‍ പ്രകാശന്‍ എന്ന ചിത്രവും ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയത്. ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്ക് ശേഷം സത്യന്‍ അന്തിക്കാടും ഫഹദ് ഫാസിലും വീണ്ടുമൊന്നിച്ച ചിത്രം കൂടിയായിരുന്നു ഞാന്‍ പ്രകാശന്‍


Click it and Unblock the Notifications











