സിനിമ കണ്ടിട്ട് ചിരി വന്നില്ല!! ഉള്ളിൽ തീവാരിയിട്ടാണ് ശ്രീനി പോയത്, നടോടിക്കാറ്റിൽ സംഭവിച്ചത്
ശ്രീനിവാസൻ- മോഹൻലാൽ- സത്യൻ അന്തിക്കാട് , മലയാള സിനിമയ്ക്ക് മറാക്കാനാവാത്ത ഹിറ്റ് സമ്മാനിച്ച കൂട്ട്കെട്ടായിരുന്നു. ഈ ടീമിൽ പിറന്ന നാടോടിക്കാറ്റ്. അക്കരെ അക്കരെ, പട്ടണപ്രവശം എന്നിവ സൂപ്പർ ഡ്യൂപ്പർ ഹിറ്റായികുന്നു. അന്ന് മാത്രമല്ല ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളുടെ പട്ടികയിൽ ഇവയുണ്ട്. മോഹൻലാൽ- ശ്രീനിവാസ ൻ കൂട്ട്ക്കെട്ടിൽ നിരവധി ചിത്രങ്ങൾ പിറന്നിട്ടുണ്ട്. ഇവയിൽ ഏറ്റുവും പ്രിയപ്പെട്ട ചിത്രം ഏതെന്ന് ചോദിച്ചാൽ പ്രേക്ഷകർ ആദ്യം പറയുക നാടോടിക്കാറ്റായിരിക്കും.
1987 ൽ പുറത്തു വന്ന ചിത്രം 32 കൊല്ലം പിന്നിട്ടിട്ടും ഇന്നും പ്രേക്ഷകരുടെ മനസിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ഇന്നും ദാസനും വിജയനും ജനങ്ങളുടെ ഇടയിൽ സൂപ്പർ ഹിറ്റാണ്. ചിത്രം തിയേറ്ററുകളിൽ സൂപ്പർ ഹിറ്റായിരുന്നെങ്കിലു റിലീസിനു തൊട്ട് മുൻപ് വരെ തന്നെ ഏറെ ടെൻഷനടിപ്പിച്ചെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്, ഒരു പ്രമുഖ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ആ സംഭവം വെളിപ്പെടുത്തിയത്.

ചിരിക്കാൻ തോന്നിയില്ല
ചിത്രത്തിന്റെ ഫസ്റ്റ് കോപ്പി മദ്രാസിലെ പ്രസാദ് ലാബിൽവെച്ചാണ് ഞാനും ശ്രീനിയും കാണുന്നത്. എന്നാൽ ചിത്രത്തിന്റെ ഒരു സീനിൽ പോലും തങ്ങൾക്ക് ചിരി വന്നില്ല. പടം കഴിഞ്ഞ പുറത്തിറങ്ങിയപ്പോൾ ശ്രീനി മൂഡ് ഔട്ട് ആയി. ആദ്യമായി കാണുന്ന പ്രേക്ഷകർ എന്തായാലും ചിരിക്കും. നമ്മൾ കഥ ആലോചിച്ചപ്പോഴും, വായിച്ചപ്പോഴും, എഡിറ്റ് ചെയ്തപ്പോഴും നമ്മൾ ഒരുപാട് ചിരിച്ചു. എന്റെ ഉള്ളിൽ പേടിയുണ്ടെങ്കിൽ പോലും ശ്രീനിയെ സമാധാനിപ്പിച്ചു.

റിലീസിന് നാട്ടിൽ പോയില്ല
എന്റെ ഉള്ളിൽ തീ വാരിയിട്ടതിനു ശേഷമാണ് ശ്രീനി നാട്ടിൽ പോയത്. പേടി കാരണം ചിത്രത്തിന്റെ റിലീസിങ് സമയത്ത് നാട്ടിൽ പോകാൻ സാധിച്ചിരുന്നില്ല. റിലീസ് ദിവസം മാറ്റിനി കഴിഞ്ഞു. സിനിമാ വിശേഷങ്ങളൊന്നും വന്നില്ല. ടെൻഷൻ കാരണം ഒരിടത്ത് ഇരിക്കാൻ സാധിച്ചിരുന്നില്ല.. ഓഫീസിൽ നിന്ന് ഇറങ്ങി എങ്ങോട്ടെന്നില്ലാതെ നടന്നു.. തിരികെ എത്തിയപ്പോൾ സെഞ്ച്വറി കൊച്ചുമോൻ എന്നെ കാത്തിരിക്കുന്നു. പ്രേക്ഷകർ പൊട്ടിച്ചിരിയോടെ ഏറ്റെടുത്ത നാടോടിക്കാറ്റ് സൂപ്പർ ഹിറ്റായ കാര്യം അപ്പോഴാണ് ഞാൻ അറിഞ്ഞത്.

മമ്മൂട്ടി നാടോടിക്കാറ്റിന്റെ ഭാഗം
17 ലക്ഷം രൂപ കൊണ്ട് പൂർത്തിയാക്കിയ ചിത്രമായിരുന്നു ഇത്. ഈ ചിത്രം നൂറ് ദിവസം തിയേറ്ററുകളിൽ ഓടി. മമ്മൂട്ടി ആ ചിത്രത്തിൽ അഭിനയിച്ചിട്ടില്ലെങ്കിൽ പോലും ചിത്രത്തിന്റെ നൂറാം ദിവസത്തെ മൊമന്റോ വാങ്ങാൻ അദ്ദേഹം എത്തിയിരുന്നു. കാരണം ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാൾ അദ്ദേഹമായിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും ഐവി ശശിയും സീമയും സെഞ്ച്വറി കുഞ്ഞുമോനും ചേര്‍ന്ന കാസിനോ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നാടോടിക്കാറ്റ് നിര്‍മിച്ചത്- സംവിധായകൻ പറഞ്ഞു

ഐവി ശശിയും സീമയും
ഐവി ശശിയും സീമയും അവരായി തന്നെ വേഷമിട്ട ചിത്രമാണ് നാടോടിക്കാറ്റ്. സത്യന്‍ അന്തിക്കാടിന്റെ നിര്‍ദേശ പ്രകാരമാണ് ചിത്രത്തില്‍ ഇരുവരുംഅഭിനയിച്ചത്. ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ഐവി ശശി തന്നെ സംവിധായകനായി അഭിനയിച്ചാല്‍ മതി എന്ന സത്യന്‍ അന്തിക്കാടിന്റെ സ്‌നേഹപൂര്‍വ്വമായ നിര്‍ബന്ധമായിരുന്നു കാരണം.


Click it and Unblock the Notifications











