twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമ വിജയമായിട്ടും ആ നിര്‍മ്മാതാവ് പ്രതിഫലം തന്നില്ല! അനുഭവം പങ്കുവെച്ച് സത്യന്‍ അന്തിക്കാട്‌

    By Prashant V R
    |

    സിനിമാ കരിയറില്‍ ഉണ്ടായ ഏറെ വേദനിപ്പിച്ചതും വേറിട്ടതുമായ ഒരനുഭവം പങ്കുവെച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ ചെയ്ത ഒരു സിനിമ വിജയമായിട്ടും തനിക്ക് പ്രതിഫലം ലഭിച്ചില്ലെന്നും അതിന് ശേഷം അതേ നിര്‍മ്മാതാവ് തന്നെ മറ്റൊരു ചിത്രം ചെയ്തുതരാന്‍ പറഞ്ഞെന്നും സത്യന്‍ അന്തിക്കാട് പറയുന്നു. "വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൗതുകകരമായ ഒരു അനുഭവമുണ്ടായി. ഒരു സിനിമയുടെ ജോലികളെല്ലാം പൂര്‍ത്തിയാക്കി മദിരാശിയില്‍ നിന്ന് ഞാന്‍ നാട്ടിലേക്ക് പുറപ്പെടാന്‍ നില്‍ക്കുകയാണ്.

    പറഞ്ഞ പ്രതിഫലത്തിന്റെ പകുതി പോലും കിട്ടിയിട്ടില്ല. നിര്‍മ്മാതാവ് സരസനാണ്. ഞാനുമായി നല്ല സൗഹൃദത്തിലുമാണ്. എന്റെ കൈയ്യില്‍ ഒരു ബ്ലാങ്ക് ചെക്ക് കൊണ്ടുതന്നിട്ട് പറഞ്ഞു. ഇത് കൈയ്യില്‍ വെച്ചോളൂ. വെളളിയാഴ്ചയാണല്ലോ റിലീസ്. വ്യാഴാഴ്ച വീട്ടില്‍ വന്ന് ഞാന്‍ പണം തരും. അപ്പോള്‍ ഈ ചെക്ക് തിരിച്ചുതന്നാല്‍ മതി.

    എനിക്ക് സംശയമൊന്നും തോന്നിയില്ല

    എനിക്ക് സംശയമൊന്നും തോന്നിയില്ല. അല്ലെങ്കിലും ആ സമയത്ത് സിനിമ പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്നെ ടെന്‍ഷനാണ് മനസുനിറയെ. സിനിമ റിലീസ് ചെയ്തു കണ്ടവര്‍ക്കെല്ലാം നല്ല അഭിപ്രായം. സത്യന്‍ അന്തിക്കാട് പറയുന്നു. തിയ്യേറ്ററുകള്‍ എങ്ങും ഹൗസ്ഫുള്‍, പടം വിജയമായതിന്റെ സന്തോഷം നിര്‍മ്മാതാവ് ഫോണില്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. .

    ഇടയ്ക്ക് ചോദിക്കും

    ഇടയ്ക്ക് ചോദിക്കും വീട്ടിലുണ്ടല്ലോ അല്ലെ ഞാനങ്ങോട്ടുവരുന്നുണ്ട്. സിനിമ അമ്പത് ദിവസം പിന്നിട്ടപ്പോള്‍ പ്രതിഫലത്തെ പറ്റിയുളള പ്രതീക്ഷ ഞാന്‍ കൈവിട്ടു. അത്തരം ഒരു മാനസികാവസ്ഥയില്‍ ഞാനെത്തിയെന്ന് നിര്‍മ്മാതാവിനും ബോധ്യമായി. പിന്നെ പല സ്ഥലങ്ങളിലും വെച്ച് കാണും. പഴയ ചെക്കിന്റെ കാര്യമൊഴിച്ച് പലതും സംസാരിക്കും.

    തമാശ പറയും പൊട്ടിച്ചിരിക്കും

    തമാശ പറയും പൊട്ടിച്ചിരിക്കും ഒരു ദിവസം ഞാന്‍ പറഞ്ഞു. എന്റെ പ്രതിഫലം കിട്ടാതെ പടം റിലീസ് ചെയ്യാന്‍ സമ്മതിക്കരുതെന്ന് ലാബില്‍ ഞാന്‍ ലെറ്റര്‍ കൊടുക്കണമായിരുന്നു. എന്നെ ഞെട്ടിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. വേണമായിരുന്നു അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ എവിടെ നിന്നെങ്കിലും പണമുണ്ടാക്കി ഞാന്‍ നിങ്ങള്‍ക്ക് തരുമായിരുന്നു. കൂടെ ഒരു ഉപദേശവും ഇനിയെങ്കിലും നിങ്ങളീ കാര്യത്തില്‍ കുറച്ച് ശ്രദ്ധ വെക്കണം.

    ഏത്ര സൗഹൃദമുളള

    ഏത്ര സൗഹൃദമുളള പ്രൊഡ്യൂസറാണെങ്കിലും റിലീസിന് മുമ്പ് പണം കിട്ടിയില്ലെങ്കില്‍ ലാബ് ലെറ്റര്‍ കൊടുക്കണം. സ്‌നേഹം കൊണ്ട് പറയുന്നതാണ്. ഇത് ഏത് തരം ജീവി എന്ന് അത്ഭുതപ്പെട്ടിരിക്കെ അടുത്ത ഡയലോഗ്. കഴിയുന്നതും വേഗം എനിക്കൊരു സിനിമ കൂടി ചെയ്തുതരണം.

    ആ സിനിമയുടെ ഫൈനല്‍ വര്‍ക്ക്

    ആ സിനിമയുടെ ഫൈനല്‍ വര്‍ക്ക് തുടങ്ങുംമുന്‍പ് അതിന്റെ പ്രതിഫലം പൂര്‍ണമായും, കൂടെ കഴിഞ്ഞ പടത്തിന് തരാനുളള ബാക്കി പണവും ചേര്‍ത്ത് മുഴുവന്‍ തുകയും ഞാന്‍ തരും. അത് കൈയ്യില്‍ കിട്ടിയിട്ടേ പടത്തിന്റെ ഫൈനല്‍ മിക്‌സിംഗ് നടത്താവൂ. ഞാന്‍ ചിരിച്ചുപോയി. ആ പരീക്ഷണത്തിന് എന്തായാലും ഞാന്‍ നിന്നുകൊടുത്തില്ല സത്യന്‍ അന്തിക്കാട് പറഞ്ഞു.

    Read more about: sathyan anthikad
    English summary
    sathyan anthikad shares a working experiance with producer
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X