ഫഹദിന്റെ അഭിനയം മോഹന്‍ലാലിനെ പോലെയാണ്! വെളിപ്പെടുത്തലുമായി സംവിധായകന്‍ സത്യന്‍ അന്തിക്കാട്!!

മോഹന്‍ലാലിന്റെ അഭിനയത്തിലുള്ള കഴിവായിരുന്നു നടന വിസ്മയം എന്ന പേര് ചാര്‍ത്തി കൊടുത്തത്. മോഹന്‍ലാലിന്റെ കൈകളും കാലുകളും കണ്ണുകളുമെല്ലാം അഭിനയിക്കുമെന്നാണ് ആരാധകരും സിനിമാപ്രേമികളും പറയുന്നത്. ഇപ്പോഴിതാ ഫഹദ് ഫാസിലിന്റെ അഭിനയം കാണുമ്പോള്‍ മോഹന്‍ലാലിനെ ഓര്‍മ്മ വരികയാണെന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്.

ഫഹദിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയാണ് 'ഞാന്‍ പ്രകാശന്‍'. ഡിസംബര്‍ 21 ന് സിനിമ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ വിശേഷങ്ങള്‍ ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ സത്യന്‍ അന്തിക്കാട് തുറന്ന് പറഞ്ഞിരുന്നു. അതിനിടെയായിരുന്നു ഫഹദിന്റെ അഭിനയത്തെ കുറിച്ചുള്ള സംവിധായകന്റെ തുറന്ന് പറച്ചില്‍.

sathyan-anthikad

'ഫഹദ് മോഹന്‍ലാലിനെ ഓര്‍മ്മിപ്പിക്കുകയാണ്. കുറച്ച് കാലം മുന്‍പാണ് ഞാന്‍ പ്രകാശന്‍ എടുത്തിരുന്നതെങ്കില്‍ അതിലെ കേന്ദ്രകഥാപാത്രം മോഹന്‍ലാലിനെ കൊണ്ട് ചെയ്യിപ്പിച്ചേനെ. കഥാപാത്രമായി മാറുമ്പോഴുള്ള ഫഹദിന്റെ ഭാവങ്ങള്‍ വിസ്മയിപ്പിക്കുന്നതാണ്. തന്റെ എല്ലാ റോളുകളെയും പാഷനോട് കൂടിയാണ് ഫഹദ് സമീപിക്കുന്നത്. അത് കൊണ്ടാണ് ഫഹദ് ഒരു നാച്വുറല്‍ ആക്ടര്‍ ആകുന്നതെന്നും സത്യന്‍ അന്തിക്കാട് പറയുന്നു'.

നേരത്തെ ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന സിനിമയിലൂടെ ഫഹദ് ഫാസിലും സത്യന്‍ അന്തിക്കാടും ഒന്നിച്ചിരുന്നു. 2013 ഡിസംബര്‍ 20 നായിരുന്നു സിനിമയുടെ റിലീസ്. കൃത്യം അഞ്ച് വര്‍ഷം കഴിയുമ്പോള്‍ തന്നെ മറ്റൊരു സിനിമയുമായി അണിയറ പ്രവര്‍ത്തകര്‍ എത്തിയിരിക്കുകയാണ്. പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ശ്രീനിവാസന്‍ തിരക്കഥ ഒരുക്കുന്നു എന്ന പ്രത്യേകതയും ഞാന്‍ പ്രകാശനുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X