twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തേന്മാവിന്‍ കൊമ്പത്ത് കാരണം പരാജയപ്പെട്ടത് മറ്റൊരു സിനിമ! വെളിപ്പെടുത്തലുമായി സത്യന്‍ അന്തിക്കാട്!!

    |

    ഞാന്‍ പ്രകാശന്റെ വിജയത്തെ കുറിച്ച് ഒരു ഡിജിറ്റല്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാട് ഒരുപാട് കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. മോഹന്‍ലാലും ശ്രീനിവാസനും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും വാട്‌സാപ്പില്‍ പ്രചരിക്കുന്നതെല്ലാം തെറ്റിദ്ധാരണകളാണെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞിരുന്നു. പിന്‍ഗാമി എന്ന മോഹന്‍ലാല്‍ ചിത്രം ശ്രദ്ധിക്കപ്പെടാതെ പോയത് മറ്റൊരു സിനിമ കാരണമാണെന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്.

    ഹ്യൂമറോ ആക്ഷനോ നിറഞ്ഞ സിനിമകള്‍ ചെയ്യണമെന്ന് ഞാന്‍ ചിന്തിച്ചിട്ടില്ല. എന്നെ ആ സമയത്ത് ആകര്‍ഷിക്കുന്ന പ്രമേയമെന്താണോ അതാണ് സിനിമയാക്കുക. രഘുനാഥ് പലേരി ഒരു ദിവസം വീട്ടില്‍ വന്നപ്പോള്‍ ഒരു ചെറുകഥ എന്നോട് പറഞ്ഞു. 'കുമാരേട്ടന്‍ പറയാത്ത കഥ' എന്നായിരുന്നു കഥയുടെ പേര്. അദ്ദേഹത്തിന് ഇതൊരു മാസികയില്‍ പ്രസിദ്ധീകരിക്കണമെന്നായിരുന്നു ആഗ്രഹം. കഥ കേട്ടപ്പോള്‍ ാനാണ് ഇത് സിനിമയാക്കാമെന്ന് പറയുന്നത്.

    movies

    അതിന്റെ ഒരു ആവേശം എനിക്കുണ്ടായിരുന്നു. ആ സിനിമ വ്യത്യസ്തമായ സിനമയായിരുന്നെന്ന് ഞാന്‍ വിശ്വസിക്കുന്നു. പിന്‍ഗാമി റിലീസ് ചെയ്ത സമയത്ത് കൂടുതല്‍ പ്രചാരം നേടാതെ പോയത് ഇതിനൊപ്പം റിലീസ് ചെയ്ത സിനിമയുടെ പ്രത്യേകത കൊണ്ടാണ്. പിന്‍ഗാമി റിലീസ് ചെയ്ത് ഒരാഴ്ചയ്ക്ക് ശേഷം തേന്മാവിന്‍ കൊമ്പത്ത് റിലീസ് ചെയ്തു.

    എന്റെ വീട്ടുകാരടക്കം ആദ്യം കാണാന്‍ ഉദ്ദേശിക്കുക തേന്മാവിന്‍ കൊമ്പത്ത് ആണ്. കാരണം മോഹന്‍ലാലിന്റെ തമാശകളാണ് അതില്‍ നിറയെ. എന്നാല്‍ നല്ല സിനിമകള്‍ കാലത്തിനപ്പുറത്തും നിലനില്‍ക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത്തരത്തില്‍ സന്ദേശം എന്ന സിനിമയൊക്കെ ഇപ്പോഴും ചര്‍ച്ച ചെയ്യപ്പൊടാറുണ്ടെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.

    English summary
    Sathyan Anthikad talks about Mohanlal's Pingami
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X