twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലും ശ്രീനിവാസനും തമ്മില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല! ശ്രീനി പറഞ്ഞാലും ഞാന്‍ സമ്മതിക്കില്ലല്ലോ

    |

    Recommended Video

    സത്യൻ അന്തിക്കാട് വ്യക്തമാക്കുന്നു | #SathyanAnthikad | #Sreenivasan | filmibeat Malayalam

    മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് സിനിമകള്‍ പരിശേധിച്ചാല്‍ സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകട്ടിലെത്തിയ സിനിമകളുടെ നീണ്ട നിര കാണാം. ശ്രീനിവാസന്‍ തിരക്കഥ ഒരുക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. അക്കാലത്ത് മോഹന്‍ലാല്‍ ആയിരുന്നു ഈ കൂട്ടുകെട്ടിലെ നായകന്‍. പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ഒന്നിച്ച ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലായിരുന്നു നായകന്‍.

    2018 അവസാനത്തോടെ റിലീസിനെത്തിയ സിനിമ തിയറ്ററുകളിലും ബോക്‌സോഫീസിലും ഗംഭീര അഭിപ്രായമായിരുന്നു സ്വന്തമാക്കിയത്. ഞാന്‍ പ്രകാശന്റെ വിജയത്തിനോടനുബന്ധിച്ച് പല അഭിമുഖങ്ങളിലും സത്യന്‍ അന്തിക്കാട് മനസ് തുറന്ന് സംസാരിച്ചിരുന്നു. ഞാന്‍ പ്രകാശനിലെ ഡയലോഗ് മോഹന്‍ലാലിനെ കളിയാക്കാന്‍ വേണ്ടിയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഒരു ഡിജിറ്റല്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അതിനെല്ലാം മറുപടിയുമായി സംവിധായകന്‍ എത്തിയിരിക്കുകയാണ്.

     ഫഹദായിരുന്നു യോഗ്യന്‍

    ഫഹദായിരുന്നു യോഗ്യന്‍

    ഞാന്‍ പ്രകാശന് വേണ്ടി അത്തരമൊരു ആലോചന നടത്തിയിരുന്നു. ശ്രീനിവാസനും ലാലും അതിന് തയ്യാറായിരുന്നു. എന്നാല്‍ ആ കഥ വന്ന് ചേര്‍ന്നത് ഒരു ചെറുപ്പക്കാരനിലാണ്. ആ കഥയ്ക്ക് ഏറ്റവും യോജിച്ച ആള്‍ ഫഹദ് ഫാസിലായിരുന്നു. എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മൂവരും ഒന്നിച്ചൊരു ചിത്രമെന്നത്. അത് സംഭവിച്ചേക്കാമെ്‌നനും സത്യന്‍ അന്തിക്കാട് പറയുന്നു. മോഹന്‍ലാലും ശ്രീനിവാസനും തമ്മില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. തെറ്റിദ്ധാരണയാണത്. വാട്‌സാപ്പില്‍ അത്തരം പ്രചരണങ്ങളൊക്കെ വന്നിട്ടുണ്ട്.

     മോഹന്‍ലാലിനെ ഉദ്ദേശിച്ചാണോ?

    മോഹന്‍ലാലിനെ ഉദ്ദേശിച്ചാണോ?

    ഈ സിനിമയിലുള്ള നിര്‍ദോഷമായ ഒരു തമാശ പോലും മോഹന്‍ലാലിനെ കളിയാക്കിതയാണെന്ന് പറഞ്ഞവരുണ്ട്. ശ്രീനിവാസന്‍ പറഞ്ഞാലും ലാലിനെ കളിയാക്കാന്‍ ഞാന്‍ സമ്മതിക്കില്ലല്ലോ.. ഫഹദിന്റെ കഥാപാത്രം വീട്ടില്‍ സ്വര്‍ണം വെച്ചിട്ടെന്തിന് എന്ന ഡയലോഗ് പറയുമ്പോള്‍ അതാ പറഞ്ഞവന്റെ വീട്ടിലുണ്ടാവുമെന്ന് ശ്രീനിവാസന്‍ പറയുന്ന സീനുണ്ട്. അത് മോഹന്‍ലാലിനെ ഉദ്ദേശിച്ചാണെന്ന തരത്തിലൊക്കെയാണ് വ്യാഖ്യനങ്ങള്‍ നടന്നത്. മോഹന്‍ലാലിന്റെ ടാലന്റിന്റെ ആരാധകനാണ് ശ്രീനി. തിരിച്ചും അങ്ങനെ തന്നെയാണ്. അവര്‍ക്ക് പരസ്പരം തല്ലാനും ചീത്ത പറയാനുമൊക്കെ അധികാരമുണ്ട്.

      യഥാര്‍ത്ഥ ഫഹദ് അതല്ല

    യഥാര്‍ത്ഥ ഫഹദ് അതല്ല

    ഫഹദ് അഭിനയിക്കുകയാണെന്ന് തോന്നുകയില്ലെന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്. എന്റെ സിനിമകളില്‍ കണ്ട ആളല്ല യഥാര്‍ത്ഥ ഫഹദ്. അദ്ദേഹം ഫാസിലിന്റെ മകനായി ജനിക്കുകയും ഊട്ടിയില്‍ സ്‌കൂളില്‍ പഠിക്കുകയും അമേരിക്കയില്‍ ഉപരിപഠനം നടത്തുകയും ചെയ്ത ആളാണ്. അങ്ങനെയൊരാള്‍ ഒരു സദ്യയ്ക്ക് ഇരുന്ന് കയ്യില്‍ ഉരുള ഉരുട്ടി ഉണ്ടിട്ടുണ്ടെന്ന് പോലും ഞാന്‍ വിശ്വസിക്കുന്നില്ല. കഥാപാത്രമായി മാറി കഴിഞ്ഞാല്‍ അദ്ദേഹം അത്ഭുതപ്പെടുത്തും. അപാരമായ പകര്‍ന്നാട്ടമാണത്. പഴയ മോഹന്‍ലാലിനെ ഞാന്‍ ഓര്‍മ്മിപ്പിക്കുന്നുവെന്ന് പലരും പറഞ്ഞു. മോഹന്‍ലാലിനെ അനുകരിക്കുകയല്ല, ആ അഭിനയശേഷി ഫഹദിന് കിട്ടിയെന്നതാണ് വസ്തുത.

     ദുല്‍ഖര്‍ അച്ഛന്റെ മകനാണ്

    ദുല്‍ഖര്‍ അച്ഛന്റെ മകനാണ്

    ദുല്‍ഖര്‍ സല്‍മാന് സിനിമയോടുള്ള പ്രതിബദ്ധതയാണ് എന്നെ അത്ഭുതപ്പെടുത്തിയത്. ഒരു ഷോട്ടിന് അല്ലെങ്കില്‍ ഒരു സീനിന് വേണ്ടി അദ്ദേഹം നടത്തുന്ന ശ്രമങ്ങള്‍ അത്രത്തോളം വലുതാണ്. അയാള്‍ അച്ഛന്റെ മകന്‍ തന്നെയാണെന്നും സത്യന്‍ പറയുന്നു.

    അഭിമുഖത്തിന്‍റെ പൂർണ രൂപം

    English summary
    Sathyan Anthikad talks about Sreenivasan and Mohanlal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X