'തോറ്റുകൊടുക്കാൻ നിർബന്ധിക്കേണ്ടി വന്നു, ആഘോഷിക്കാൻ മാറ്റിവച്ചതൊക്കെ ആഘോഷിക്കുന്നു'; മഞ്ജുവിന്റെ ജീവിതം!

മോഹൻലാൽ, മമ്മൂട്ടി എന്നീ ബ്രാന്റുകൾക്കുശേഷം മറ്റൊരു ശക്തമായ ബ്രാന്റായി മലയാളത്തിൽ ഉയർന്നുവന്നതാണ് മഞ്ജു വാര്യർ. തന്റെ രണ്ടാം വരവിൽ നല്ലൊരു നടിയായും നല്ലൊരു ബ്രാന്റായും ഉരുത്തിരിയുകയാണ് അവർ ചെയ്തത്. മഞ്ജുവിന്റെ സ്വകാര്യ ജീവിതത്തിലുണ്ടായ സംഭവവികാസങ്ങൾ രണ്ടാം വരവിൽ മഞ്ജുവിന്റെ മൂല്യം ഒന്നുകൂടി വർധിപ്പിച്ചു.

പരസ്യങ്ങളിൽ നിറഞ്ഞ് നിന്ന് വീട്ടമ്മമാരുടെ മനസിൽ വീണ്ടും മഞ്ജു ഇടംനേടി. അന്നും ഇന്നും മഞ്ജു വാര്യർ മലയാളികൾക്ക് ഒരു വികാരമാണ്. തന്റെ കുടുംബത്തിലുള്ള വ്യക്തിയോടുള്ള സ്നേഹമാണ് മഞ്ജുവിനോട് ആരാധകർക്കുള്ളത്. അതുകൊണ്ട് തന്നെ മഞ്ജു സന്തോഷിക്കുന്നതും വിജയിക്കുന്നതും കാണാനാണ് മലയാളിക്ക് എന്നും ഇഷ്ടം.

Manju Warrier

വിവാ​ഹമോചനത്തിന് മുമ്പുള്ള മഞ്ജുവിൽ നിന്നും ശേഷമുള്ള മഞ്ജുവിലേക്ക് ആരെയും അമ്പരപ്പിക്കുന്ന ട്രാൻസ്ഫോർമേഷനാണ് താരം നടത്തിയത്. എറണാകുളം കുടുംബകോടതിയിൽ നിന്നും വിവാഹ​മോചനം വാങ്ങി സഹോദരനൊപ്പം ചെറു ചിരിയോടെ കാറിൽ കയറിപ്പോകുന്ന മഞ്‍ജുവിന്റെ രൂപം ഇന്നും ആരാധകർ വേദനയാണ്.

രണ്ടാം വരവിലൂടെ മഞ്ജു വീണ്ടും തനിക്ക് വേണ്ടതെല്ലാം ചെയ്ത് ആഘോഷിക്കുമ്പോൾ ആരാധകരും ഒപ്പം കൂടുകയാണ്. അതുകൊണ്ടാണ് അന്ന് കോടതി വളപ്പിൽ നിന്ന് ഇന്നോവ കാറിൽ നിറകണ്ണുകളോടെ കയറിപ്പോയ മഞ്ജു പിന്നീട് സ്വന്തമായി റേഞ്ച് റോവർ ഓടിച്ച് ലൊക്കേഷനിലേക്ക് എത്തിയപ്പോൾ നിറഞ്ഞ കൈയ്യടിയോടെയാണ് ആരാധകർ സ്വീകരിച്ചത്.

ആ വീഡിയോയ്ക്ക് ലൈക്കുകളും കമന്റുകളും ഒഴുകുകയാണ്. അത്രനാളും ആഘോഷിക്കാൻ മാറ്റിവച്ചതൊക്കെയും താരം ആഘോഷിച്ച് തീർക്കുകയാകാം ഇപ്പോൾ. രണ്ടാം വരവിൽ മലയാളവും കടന്ന് തമിഴിലേക്ക് ചേക്കേറി ആരാധകരെ സമ്പാദിച്ച മഞ്ജുവിനെ കുറിച്ച് മുമ്പൊരിക്കൽ സത്യൻ അന്തിക്കാട് പറഞ്ഞ വാക്കുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാവുകയാണ്.

നൃത്തം, അഭിനയം തുടങ്ങി എല്ലാത്തിലും മഞ്ജു മികച്ചതാണെന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്. എവിടെയും തോൽക്കാൻ ഇഷ്ടമില്ലാത്ത ആളാണ് മഞ്ജു എന്നാണ് താരത്തെ കുറിച്ച് പൊതുവെ ആരാധകർ പറയാറുള്ളത്. 'വിനയം കൊണ്ട് അവർ തോറ്റെങ്കിൽ മാത്രമെ ഉള്ളൂ.'

Manju Warrier

'അല്ലാതെ അവരെ അഭിനയത്തിലും നൃത്തത്തിലും തോൽപ്പിക്കാൻ പാടാണ്. തൂവൽകൊട്ടാരത്തിൽ മഞ്ജുവിന്റെ കഥാപാത്രമായ ദേവപ്രഭ അൽപ്പം ധാർഷ്ട്യക്കാരിയാണ്. സുകന്യ അവതരിപ്പിക്കുന്ന കഥാപാത്രം നായികയുടെ പക്വതയും കാണിക്കുന്ന ഒരാൾ.'

'സുകന്യയുടെ കഥാപാത്രത്തെക്കാള്‍ ഒരുപടി താഴെ നില്‍ക്കണം മഞ്ജുവിന്റെ ദേവപ്രഭ. ഇരുവരും അവതരിപ്പിക്കുന്ന നൃത്തത്തിലും അങ്ങനെ വേണം താനും. എന്നാൽ ഷൂട്ടിങിന്റെ സമയത്ത് മഞ്ജുവിന്റെ നൃത്തമായിരുന്നു മികച്ചത്. എന്തൊക്കെ ചെയ്തിട്ടും സുകന്യയുടെ പ്രകടനത്തിന് ഒരു പടി മുന്നിൽ നിൽക്കുന്നു മഞ്ജുവിന്റെ പ്രകടനം.'

'നൃത്തത്തിൽ ഗോൾഡ് മെഡൽ വരെ നേടിയ ആളാണ് സുകന്യ. എന്നാൽ മഞ്ജുവിന് നൃത്തത്തോടുള്ള അടങ്ങാത്ത പാഷൻ കൊണ്ടാകാം സുകന്യക്ക് ഒപ്പം അല്ലെങ്കിൽ ഒരുപടി മുന്നിൽ തന്നെ മഞ്ജു നിന്നു. അവസാനം ഗത്യന്തരമില്ലതെ മഞ്ജു... കുറച്ച് മോശമായി അഭിനയിക്കൂവെന്ന് എനിക്ക് പറയേണ്ടി വന്നുവെന്നാണ്', തൂവൽക്കൊട്ടാരം സിനിമയിലെ അനുഭവം പങ്കിട്ട് സത്യൻ അന്തിക്കാട് പറഞ്ഞത്. വെള്ളരിപട്ടണമാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ മഞ്ജു വാര്യർ സിനിമ.

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X