Don't Miss!
- Lifestyle
സുഖസൗകര്യങ്ങളില്‍ വര്‍ധന, സാമ്പത്തിക രംഗത്ത് നേട്ടം; ഇന്നത്തെ രാശിഫലം
- News
'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
തിലകനെ ആട്ടിൻ തോലിട്ട ചെന്നായ് എന്ന് പറഞ്ഞോ, സത്യാവസ്ഥ വെളിപ്പെടുത്തി സത്യന് അന്തിക്കാട്
മലയാളി പ്രേക്ഷകർക്ക് മികച്ച ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്. ഇന്നും അദ്ദേഹത്തിന്റെ പഴയ ചിത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. നാട്ടിൻപുറത്തെ കഥകളുമായിട്ടാണ് സംവിധായകൻ അധികവും പ്രേക്ഷകരുടെ മുന്നിൽ എത്താറുള്ളത്.
സത്യൻ അന്തിക്കാട് ചിത്രങ്ങളിലെ നിറ സാന്നിധ്യമാണ് മഹാനടൻ തിലകൻ. കുറെ നാളുകൾക്ക് മുൻപ് തിലകനെ കുറിച്ച് സത്യൻ അന്തിക്കാട് നടത്തിയ ഒരു പരാമർശം വലിയ വിവാദമായിരുന്നു. അതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് സംവിധായകൻ. ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

"ആട്ടിന്‍ തോലിട്ട ചെന്നായ് ആണ് തിലകന് ചേട്ടന് എന്ന് ഞാന്‍ പറഞ്ഞതായിട്ടായിരുന്നു അന്നത്തെ വിവാദം. പക്ഷേ ഞാന്‍ അന്ന് പറഞ്ഞത്. 'ചെന്നായ തോലിട്ട ആട്ടിന്‍ കുട്ടിയാണ് തിലകന് ചേട്ടന്' എന്നായിരുന്നു. ചിലര്‍ അതിനെ മറ്റൊരു രീതിയില്‍ വളച്ചൊടിക്കുകയായിരുന്നു. അത് തിലകന് ചേട്ടനെ ഞാന്‍ പ്രശംസിച്ചതാണ്. അത് നേരിട്ട് സംസാരിക്കുമ്പോള്‍ ഞാന്‍ പറയാറുള്ളതാണ്. പുലിയുടെ ഭാവത്തില്‍ നടക്കുന്ന ഒരു മാന്‍കുട്ടിയെ പോലെ മനസ്സുള്ള ആളാണ് തിലകന് ചേട്ടന്.
ഞാന്‍ അത് തിലകന് ചേട്ടനെ അംഗീകരിച്ചു കൊണ്ടാണ് പറഞ്ഞത്. അദ്ദേഹം പുറമേ കാണുന്ന രീതിയിലുള്ള ഭീകരന് ഒന്നുമായിരുന്നില്ല. ഒരു പത്ത് മിനിറ്റ് കൊണ്ട് എന്തെങ്കിലും പറഞ്ഞാല്‍ കരയിപ്പിക്കാന്‍ കഴിയുന്ന ഒരു നല്ല മനസ്സിന് ഉടമയായിരുന്നു. പക്ഷേ വളരെ പെട്ടെന്ന് പ്രകോപിതനാകുകയും, വൈകാരികമായി പ്രതികരിക്കുകയും ചെയ്യുന്ന ഒരാളാണ്.
Recommended Video
അത് ഞാന്‍ ഒരിക്കലും മോശമായ രീതിയില്‍ അല്ല പരാമര്‍ശിച്ചത്. 'ചെന്നായ തോലിട്ട ആട്ടിന്‍ കുട്ടിയാണ്' എന്നാണ് പറഞ്ഞത്. അത് പോലും തിലകന് ചേട്ടന് തെറ്റിദ്ധരിക്കും. പക്ഷേ തിലകന് ചേട്ടന്റെ കയ്യില്‍ നിന്ന് അതിന്റെ പേരില്‍ രണ്ടു തല്ല് വാങ്ങിയാലും എനിക്ക് പ്രശ്നമൊന്നുമുണ്ടാകില്ല". സത്യന് അന്തിക്കാട് പറയുന്നു.
-
ആദ്യം ആകാംഷയായിരുന്നു, ഇനിയിങ്ങനൊന്ന് വേണ്ട; മഷൂറ ഇല്ലാതെ സിനിമയ്ക്ക് പോയി ബഷീറും ആദ്യ ഭാര്യ സുഹാനയും
-
'ഞാൻ വരച്ച വരയിൽ അവൾ നിൽക്കുമെങ്കിലും വര എവിടെ വരക്കണമെന്ന് അവൾ തീരുമാനിക്കും'; ശ്രീവിദ്യയുടെ വരൻ!
-
'നമ്മുടെയൊക്കെ മുത്തച്ഛന്മാരെ നമുക്ക് തിരുത്താൻ പറ്റില്ല, മോശം കമന്റിടുന്നവരിൽ പെൺകുട്ടികളും'; അഭയ