twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മീര ജാസ്മിന്റെ അമ്മയാവാന്‍ പറഞ്ഞപ്പോഴേ ഉര്‍വശി സമ്മതിച്ചു, ലേഡി മോഹന്‍ലാല്‍ വിശേഷണം ശരിയല്ല

    |

    തെന്നിന്ത്യന്‍ സിനിമയിലെ മികച്ച അഭിനേത്രികളിലൊരാളാണ് ഉര്‍വശി. എല്ലാതരത്തിലുള്ള കഥാപാത്രത്തേയും അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് താരം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. സൂര്യയുടെ പുതിയ ചിത്രമായ സുരറൈ പോട്രുവിലെ പ്രകടനത്തിനെ അഭിനന്ദിച്ച് സിനിമാലോകവും പ്രേക്ഷകരും എത്തിയിരുന്നു. ഒരുകാലത്ത് നായികയായി തിളങ്ങി നിന്ന ഉര്‍വശി ഇടക്ക് വെച്ച് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മയിലൂടെയായിരുന്നു താരം അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയത്.

    ഉര്‍വശിയുടെ തിരിച്ചുവരവിനെക്കുറിച്ച് വാചാലനായെത്തിയിരിക്കുകയാണ് സത്യന്‍ അന്തിക്കാട്. ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് സംവിധായകന്‍ ഉര്‍വശിയെക്കുറിച്ച് വാചാലയായത്. ഇനി അഭിനയിക്കുന്നില്ലെന്ന് തീരുമാനിച്ച് 8 വര്‍ഷത്തിന് ശേഷമായാണ് ഉര്‍വശി തിരിച്ചെത്തിയത്. അച്ചുവിന്റെ അമ്മയെക്കുറിച്ച് ആലോചിച്ചപ്പോള്‍ തന്നെ അമ്മയായി മനസ്സിലുണ്ടായിരുന്നത് ഉര്‍വശിയുടെ മുഖമായിരുന്നു. മീര ജാസ്മിനെയായിരുന്നു മകളുടെ വേഷത്തിനായി തീരുമാനിച്ചത്. മുന്‍പ് വേറൊരു സിനിമയ്ക്കായി വിളിച്ചപ്പോള്‍ ഉര്‍വശി വന്നിരുന്നില്ല.

    അന്ന് ഫോണിലൂടെയായിരുന്നു ഉര്‍വശിയോട് കാര്യം പറഞ്ഞത്. ഇത്തവണ നേരില്‍ പോയി പറയാനായി തീരുമാനിക്കുകയായിരുന്നു. മീര ജാസ്മിന്റെ അമ്മ വേഷത്തിലേക്കാണ് വിളിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ സത്യേട്ടന്റെ സിനിമയില്‍ സുകുമാരി ചേച്ചിയുടെ അമ്മയാവാനും തയ്യാറാണെന്നായിരുന്നു ഉര്‍വശി പറഞ്ഞത്. കഥാപാത്രത്തിന് പ്രാധാന്യമുണ്ടാവുമെന്നുറപ്പുണ്ട്. മാത്രമല്ല ഇത്രയും ദൂരെ വന്ന് സത്യേട്ടന്‍ ഈ കഥയും പറയില്ലായിരുന്നുവെന്നും താരം പറഞ്ഞിരുന്നു.

    Urvashi

    ഇമേജിനെ ഭയക്കുന്ന താരമല്ല ഉര്‍വശി. മികച്ച കഥയുടെ ഭാഗമാവാനാണ് അവരുടെ ശ്രമം. ഇത്തവണ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം അടിച്ചുമാറ്റുന്നയാളാണ് ഇതെന്നായിരുന്നു ഉര്‍വശിയെക്കുറിച്ച് ജയറാം പറഞ്ഞത്. തലയണമന്ത്രത്തിന്റെ ചിത്രീകരണ സമയത്തായിരുന്നു ഈ കമന്റ്. ഉര്‍വശി ഇല്ലായിരുന്നുവെങ്കില്‍ ആ സിനിമ തന്നെ മാറ്റിവെച്ചേനെയെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.

    Recommended Video

    എന്തായിരുന്നു ഉർവശിയും കല്‍പ്പനയും തമ്മിലുള്ള പ്രശ്നം?

    പൊതുവെ ഉര്‍വശിയെ ലേഡി മോഹന്‍ലാല്‍ എന്ന് വിശേഷിപ്പിക്കുന്നുണ്ട്. ഇത് ശരിയല്ലെന്നും സത്യന്‍ അന്തിക്കാട് പറയുന്നു. ഇരുവര്‍ക്കും അവരുടേതായ വ്യക്തിത്വമുണ്ട്. മോഹന്‍ലാലിന്റെ അഭിനയം പോലെ സ്വഭാവികമായാണ് ഉര്‍വശിയും അഭിനയിക്കുന്നത്.

    English summary
    Sathyan Anthikkad about Urvashi's comeback in acting with Achuvinte Amma
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X