»   » ലാലും അന്തിക്കാടും ചേര്‍ന്ന സൂപ്പര്‍ഹിറ്റുകള്‍

ലാലും അന്തിക്കാടും ചേര്‍ന്ന സൂപ്പര്‍ഹിറ്റുകള്‍

Posted By:
Subscribe to Filmibeat Malayalam

സ്‌നേഹവീടിനു ശേഷം ലാലും സത്യന്‍ അന്തിക്കാടും വീണ്ടുമൊരിക്കല്‍ കൂടി ഒന്നിക്കുകയാണ്. ഈ കൂട്ടുകെട്ടില്‍ നിന്ന് മലയാളിക്കു ലഭിച്ചത് മികച്ച കുറേ ചിത്രങ്ങള്‍. അതില്‍ പ്രധാനപ്പെട്ട പത്ത് ചിത്രങ്ങള്‍ ഇവയാണ്.

ലാലും അന്തിക്കാടും ചേര്‍ന്ന സൂപ്പര്‍ഹിറ്റുകള്‍

1984ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ നെടുമുടിയും മോഹന്‍ലാലുമായിരുന്നു പ്രധാനതാരങ്ങള്‍. സ്‌കൂള്‍ അധ്യാപകനായിട്ടാണ് ലാല്‍ അഭിനയിച്ചത്. ഹാസ്യ സാഹിത്യകാരന്‍ വി.കെ.എന്നിന്റെതായിരുന്നു അപ്പുണ്ണിയുടെ കഥ.

ലാലും അന്തിക്കാടും ചേര്‍ന്ന സൂപ്പര്‍ഹിറ്റുകള്‍

1984ല്‍ റിലീസ് ചെയ്ത ഈ ചിത്രത്തില്‍ നീലിമയായിരുന്നു ലാലിന്റെ നായിക. പട്ടണത്തിലെ തിരക്കുകള്‍ മടുത്ത് ഗ്രാമത്തില്‍ വന്ന വിനയന്‍ എന്ന വില്ലേജ് ഓഫിസറായിട്ടാണ് ലാല്‍ അഭിനയിച്ചത്. നെടുമുടി, സുകുമാരി, ജഗതി, റഹ്മാന്‍ എന്നിവരായിരുന്നു മറ്റു താരങ്ങള്‍.

ലാലും അന്തിക്കാടും ചേര്‍ന്ന സൂപ്പര്‍ഹിറ്റുകള്‍

മോഹന്‍ലാല്‍- ശ്രീനിവാസന്‍- സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് തുടങ്ങുന്നത് ഈ ചിത്രത്തിലൂടെയായിരുന്നു. ഹാസ്യത്തിലൂടെ കുടുംബ വിഷയമായിരുന്നു ശ്രീനിനാസന്‍ തിരക്കഥയിലൂടെ അവതരിപ്പിച്ചത്. മോഹന്‍ലാലിന് മികച്ച നടനുള്ള അവാര്‍ഡ് ബാലഗോപാലന്‍ വാങ്ങിക്കൊടുത്തു. ശോഭനയായിരുന്നു നായിക. സ്വന്തം വീട് സഫലമാക്കാന്‍ നടക്കുന്ന ബാലഗോപാലന്‍ അക്കാലത്ത് എല്ലാവരുടെയും കണ്ണുനിറയിച്ച കഥാപാത്രമായിരുന്നു.

ലാലും അന്തിക്കാടും ചേര്‍ന്ന സൂപ്പര്‍ഹിറ്റുകള്‍

ജീവിക്കാന്‍ വേണ്ടി ഗൂര്‍ഖയുടെ വേഷം കെട്ടേണ്ടി വന്ന സേതുവിനെയായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ശ്രീനിവാസന്‍ തന്നെയായിരുന്നു കഥയും തിരക്കഥയും. കാര്‍ത്തികയായിരുന്നു നായിക.

ലാലും അന്തിക്കാടും ചേര്‍ന്ന സൂപ്പര്‍ഹിറ്റുകള്‍

നഗരത്തിലെ വീട്ടിലെ വാടകക്കാരെ ഒഴിപ്പിക്കാന്‍ വരുന്ന ഗോപാലകൃഷ്ണനായി ലാല്‍ തകര്‍ത്തഭിനയിച്ച ചിത്രമായിരുന്നു ഇത്. കാര്‍ത്തിക തന്നെയായിരുന്നു നായിക. ശ്രീനിവാസന്റെ ഈ തിരക്കഥയും അക്കാലത്ത് വന്‍ വിജയം നേടി.

ലാലും അന്തിക്കാടും ചേര്‍ന്ന സൂപ്പര്‍ഹിറ്റുകള്‍

മലയാളത്തില്‍ ശുദ്ധഹാസ്യത്തിന്റെ പുതിയ അധ്യായം തുറന്ന ചിത്രമായിരുന്നു ശ്രീനിവാസന്‍ തിരക്കഥയെഴുതിയ ചിത്രം. ജീവിക്കാന്‍ വേണ്ടി പൊലീസാകാന്‍ വരെ തയ്യാറായ രാംദാസും വിജയനുമായി രണ്ടുപേരും തിളങ്ങി. ശോഭനയായിരുന്നു നായിക.

ലാലും അന്തിക്കാടും ചേര്‍ന്ന സൂപ്പര്‍ഹിറ്റുകള്‍

നാടോടിക്കാറ്റിന്റെ രണ്ടാംഭാഗമായിരുന്നു പട്ടണപ്രവേശം. അംബികയായിരുന്നു നായിക. സിഐഡികളായി ദാസനും വിജയനും കേരളത്തില്‍ കേസന്വേഷിക്കാന്‍ വരുന്നതായിരുന്നു പ്രമേയം.

ലാലും അന്തിക്കാടും ചേര്‍ന്ന സൂപ്പര്‍ഹിറ്റുകള്‍

ഗള്‍ഫില്‍ നിന്നു തിരിച്ചുവന്ന് ഇവിടെ ജീവിക്കാന്‍ പറ്റാതെ ഗള്‍ഫിലേക്കു തന്നെ തിരിച്ചുപോകേണ്ടി വന്ന മുരളി എന്ന കഥാപാത്രത്തെയാണ് ലാല്‍ അവതരിപ്പിച്ചത്. നാട്ടില്‍ വന്ന് ബസ് വാങ്ങി ഒടുവില്‍ അതു വില്‍ക്കാന്‍ പ്രയാസപ്പെടുകയാണ് മുരളി. ശ്രീനിവാസന്റെ തായിരുന്നു തിരക്കഥ. രേവതിയായിരുന്നു നായിക.

ലാലും അന്തിക്കാടും ചേര്‍ന്ന സൂപ്പര്‍ഹിറ്റുകള്‍

ദീര്‍ഘകാലത്തെ ഇടവേളയ്ക്കു ശേഷം ലാലും സത്യനും ഒന്നിച്ച ചിത്രമായിരുന്നു പിന്‍ഗാമി. ലാല്‍ പട്ടാള ഉദ്യോഗസ്ഥനായിട്ടായിരുന്നു വേഷമിട്ടത്. അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയവരെ കണ്ടെത്താന്‍ വര്‍ഷങ്ങള്‍ക്കു ശേഷം വരുന്ന ആളായിരുന്നു ലാലിന്റെ വേഷം. ലാല്‍-സത്യന്‍ കൂട്ടുകെട്ടിലെ പതിവു വിജയം ആവര്‍ത്തിക്കാന്‍ ഇതിനു സാധിച്ചില്ല.

ലാലും അന്തിക്കാടും ചേര്‍ന്ന സൂപ്പര്‍ഹിറ്റുകള്‍

12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ലാലും സത്യനും ഒന്നിച്ച ഈ ചിത്രത്തില്‍ മീരാ ജാസ്മിനായിരുന്നു നായിക. സത്യന്‍ അന്തിക്കാടു തന്നെയായിരുന്നു കഥയും തിരക്കഥയുമൊരുക്കിയിരുന്നത്. ഭരത് മുരളിയുടെ ഗംഭീര പ്രകടനമായിരുന്നു ചിത്രത്തില്‍.

English summary

 Ten Super hit movies of Mohanlal-Sathyan anthikkad team

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam