ശ്രീനിവാസനെ കണ്ടു! ഒരേയോരു കാര്യമാണ് ആവശ്യപ്പെട്ടതെന്നും സത്യന്‍ അന്തിക്കാട്! എന്താണ് ആ സംഭവം? കാണൂ!

മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ശ്രീനിവാസന്‍. എന്തിനേയും ഏതിനേയും ഹാസ്യത്തോടെ നോക്കിക്കാണാനുള്ള അദ്ദേഹത്തിന്റെ കഴിവിനെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അഭിനയത്തിലും മാത്രമല്ല എഴുത്തിലും തനിക്ക് കഴിവുണ്ടെന്ന് അദ്ദേഹം തെളിയിച്ചിരുന്നു. പിഎ ബക്കറിന്റെ മണിമുഴക്കത്തിലൂടെയാണ് അദ്ദേഹം തുടക്കം കുറിച്ചത്. ഓടരുതമ്മാവാ ആളരിയാം, വരവേല്‍പ്പ്, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, പട്ടണപ്രവേശം, അക്കരെ അക്കരെ തുടങ്ങിയ സിനിമകളുടെ തിരക്കഥ അദ്ദേഹത്തിന്റേതായിരുന്നു. എന്ന് മാത്രമല്ല ഈ സിനിമകളിലും അദ്ദേഹം അഭിനയിച്ചിരുന്നു. വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള ഈ രണ്ട് സിനിമയുടെയും സംവിധായകന്‍ അദ്ദേഹമായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ഞാന്‍ പ്രകാശനിലൂടെ അദ്ദേഹം എഴുത്തില്‍ സജീവമായിരുന്നു. സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രത്തില്‍ ഫഹദ് ഫാസിലായിരുന്നു നായകനായെത്തിയത്.

പുതിയ സിനിമയുടെ ഡബ്ബിംഗിനായി എത്തിയപ്പോള്‍ അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ശ്രീനിവാസനെ എറണാകുളം മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിലായിരുന്ന അദ്ദേഹത്തെ കഴിഞ്ഞ ദിവസം റൂമിലേക്ക് മാറ്റിയിരുന്നു. ധ്യാന്‍ ശ്രീനിവാസനായിരുന്നു അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നത്. വിവരമറിഞ്ഞതിനെത്തുടര്‍ന്ന് വിനീത് ശ്രീനിവാസനും കൊച്ചിയിലേക്ക് എത്തിയിരുന്നു. സിനിമാലോകം ഒന്നടങ്കം താരത്തെ സന്ദര്‍ശിക്കാനായി ആശുപത്രിയിലേക്കെത്തിയിരുന്നു. അദ്ദേഹത്തെ സന്ദര്‍ശിച്ചതിനെക്കുറിച്ച് സത്യന്‍ അന്തിക്കാട് പറഞ്ഞതെന്താണെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ.

 ഷൂട്ടിങ്ങിന് പോവാന്‍ തിരക്ക് കൂട്ടുന്നു

ഷൂട്ടിങ്ങിന് പോവാന്‍ തിരക്ക് കൂട്ടുന്നു

ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപകടനില തരണം ചെയ്ത അദ്ദേഹത്തെ പിറ്റേ ദിവസം റൂമിലേക്ക് മാറ്റിയിരുന്നു. ഭാര്യയോടും മക്കളോടുമൊക്കെ അദ്ദേഹം സംസാരിച്ചിരുന്നുവെന്നും ഷൂട്ടിങ്ങിന് പോവാനായി തിരക്ക് കൂട്ടുന്നുണ്ടെന്നും സംവിധായകനായ സാജന്‍ വ്യക്തമാക്കിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം വിവരങ്ങള്‍ പങ്കുവെച്ചത്. ജനുവരി 31ന് വൈകിട്ട് ഷൂട്ടിന് പോവാനുണ്ടെന്ന് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ തിരക്ക്. എന്നാല്‍ ഇന്ന് ജനുവരി 31 അല്ലെന്നായിരുന്നു നഴ്‌സുമാരും ബന്ധുക്കളുമൊക്കെ അദ്ദേഹത്തോട് പറഞ്ഞതെന്നും സാജന്‍ കുറിച്ചിരുന്നു.

 വെള്ളത്തില്‍ മുക്കിപ്പിടിച്ചത് പോലെ

വെള്ളത്തില്‍ മുക്കിപ്പിടിച്ചത് പോലെ

വെള്ളത്തില്‍ ഒരാളെ മുക്കിപ്പിടിച്ചാലുള്ള അവസ്ഥയിലായിരുന്നു ശ്രീനിയുടേതെന്നായിരുന്നു വിഎംവിനു തന്നോട് പറഞ്ഞതെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു. താരത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്. ഡബ്ബിംഗിനായി ലാല്‍ മീഡിയയിലേക്ക് എത്തിയ ശ്രീനിക്ക് അസ്വസ്ഥ കാരണം വണ്ടിയില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ആശുപത്രിയിലേക്ക് എത്തിച്ചപ്പോള്‍ത്തന്നെ അവര്‍ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. പേടിക്കാനൊന്നുമില്ലെന്നും, സപ്പോര്‍ട്ടിന് വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നുമായിരുന്നു അവര്‍ പറഞ്ഞത്.

കണ്ടു, സംസാരിച്ചു

കണ്ടു, സംസാരിച്ചു

കഴിഞ്ഞ ദിവസം താന്‍ ശ്രീനിയെ സന്ദര്‍ശിച്ചിരുന്നുവെന്നും അപ്പോള്‍ വെന്റിലേറ്റര്‍ മാറ്റിയിരുന്നുവെന്നും അദ്ദേഹം തന്നോട് സംസാരിച്ചിരുന്നെന്നും അദ്ദേഹം പറയുന്നു. പുതിയ തിരക്കഥയെക്കുറിച്ച് ആലോചിക്കാനായിരുന്നു താന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. നിങ്ങള്‍ അസുഖക്കിടയില്‍ നിന്നും ഇറങ്ങിവന്ന് ആദ്യമെഴുതുന്ന തിരക്കഥ ഹിറ്റാവാറുണ്ട്. ഞാന്‍ പ്രകാശനിലേക്ക് കടക്കുന്നതിലേക്ക് മുന്‍പ് അദ്ദേഹത്തിന് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. അതിനാല്‍ത്തന്നെ അടുത്ത കഥയെക്കുറിച്ച് ആലോചിച്ചോളാനായിരുന്നു താന്‍ പറഞ്ഞതെന്നും സത്യന്‍ അന്തിക്കാട് വ്യക്തമാക്കുന്നു.

ശ്രീനിവാസന്റെ മറുപടി

ശ്രീനിവാസന്റെ മറുപടി

താനും അത് തന്നെയാണ് ആലോചിക്കുന്നതെന്ന മറുപടിയായിരുന്നു ശ്രീനിവാസന്‍ തനിക്ക് നല്‍കിയതെന്നും അദ്ദേഹം പറയുന്നു. സന്ദര്‍ശകരെ കുറയ്ക്കുന്നതിന് വേണ്ടിയാണ് അദ്ദേഹത്തെ ഐസിയുവില്‍ത്തന്നെ നിര്‍ത്തിയത്്. ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്നും പെട്ടെന്ന് തന്നെ വീട്ടിലേക്ക് മാറ്റുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയതായും അദ്ദേഹം പറയുന്നു.

ഞാന്‍ പ്രകാശനിലൂടെ

ഞാന്‍ പ്രകാശനിലൂടെ

വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ഒരുമിച്ചെത്തിയ സിനിമയായിരുന്നു ഞാന്‍ പ്രകാശന്‍. ഇത്തവണത്തെ കൂടിച്ചേരലില്‍ നായകനായെത്തിയത് ഫഹദ് ഫാസിലായിരുന്നു. പ്രകാശനെന്ന കഥാപാത്രത്തെ അങ്ങേയറ്റം മനോഗരമാക്കിയിരുന്നു താരപുത്രന്‍. സമകാലിക സംഭവങ്ങളെക്കുറിച്ചുള്ള വിമര്‍ശനവും രസകരമായ തമാശകളുമൊക്കെയായെത്തിയ സിനിമയ്ക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ബോക്‌സോഫീസില്‍ നിന്നും മികച്ച കലക്ഷനാണ് സിനിമയ്ക്ക് ലഭിച്ചത്.

 ശ്രീനിവാസന് പിന്നാലെ മക്കളും

ശ്രീനിവാസന് പിന്നാലെ മക്കളും

താരങ്ങള്‍ക്ക് പിന്നാലെ അവരുടെ മക്കളും സിനിമയിലേക്കെത്തുന്നത് സ്ഥിരം സംഭവമാണ്. ശ്രീനിവാസന്റെ പാത പിന്തുടര്‍ന്ന് വിനീതായിരുന്നു ആദ്യമെത്തിയത്. ്ഭിനയവും പാട്ടും സംവിധാനവും എഴുത്തും, നിര്‍മ്മാണവുമൊക്കെയായി സിനിമയുടെ സമസ്ത മേഖലകളിലേക്കും ചുവച് വെച്ചിരുന്നു ഈ താരപുത്രന്‍. സഹോദരനായ ധ്യാന് അഭിനയ താല്‍പര്യമുണ്ടെന്ന് മനസ്സിലാക്കിയതിന് പിന്നാലെയായണ് തിരയൊരുക്കിയത്. ശോഭനയായിരുന്നു കേന്ദ്രകഥാപാത്രമെങ്കിലും ശ്രദ്ധേയ വേഷമായിരുന്നു ധ്യാനിന് ലഭിച്ചത്. പിന്നീടങ്ങോട്ട് നിരവധി സിനിമകളില്‍ അഭിനയിച്ച ധ്യാന്‍ ഇപ്പോള്‍ ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെ സംവിധായകനാവുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X