മമ്മൂട്ടി പുതിയ വീട്ടിൽ, മോഹൻലാല്‍ വീടിന് മുന്നിലെ കടപ്പുറത്ത് നടക്കുന്നു'; താരങ്ങളുടെ ലോക്ക് ഡൗൺ

മഹാമാരിയുടെ മുന്നിൽ ലോകം വിറച്ചു നിൽക്കുകയാണ്. മനുഷ്യ ബന്ധങ്ങൾ കൈയ്യകലത്തിനും അപ്പുറം മതി എന്നാണ് ലോകാരോഗ്യ സംഘടന ഉൾപ്പെടെ പറയുന്നത്.
ശാരീരിക അകലം പാലിക്കുന്നതിനോടൊപ്പം സമൂഹിക അടുപ്പം വേണമെന്നാണ് രാജ്യം ഒന്നടങ്കം മുന്നോട്ട് വെക്കുന്ന മുദ്രാവാക്യം. അതുകൊണ്ട് തന്നെ വീടകങ്ങളിൽ അകപ്പെട്ടുപോയ മനുഷ്യരെ സഹായിക്കാനായി ഒട്ടേറെ ആളുകളാണ് മുന്നോട്ട് വരുന്നത്. വൈറസ്സിനെതിരെ മാതൃകാപരമായ കരുതലാണ് കേരളത്തിൽ നടക്കുന്നത്‌. ഇത്തരം പ്രവർത്തങ്ങൾ ലോകത്തിന് തന്നെ മാതൃകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ വിലയിരുത്തൽ.

കൊറോണ വൈറസ് ഏറ്റവും കൂടുതൽ ബാധിച്ച ഒരു മേഖലയായിരുന്നു സിനിമ. വൈറസ് വ്യാപനം ആരംഭിച്ചപ്പോൾ തന്നെ സിനിമ- സീരിയൽ ചിത്രീകരണം നിർത്തി വയ്ക്കുകയും തീയേറ്ററുകൾ അടച്ചിടുകയും ചെയ്തിരുന്നു. കൊവിഡ് 19 ബാധ സിനിമയ്ക്ക് വൻ നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. കൊവിഡ് ബാധ സാധാരണക്കാരുടെ ജീവിതത്തിൽ സൃഷ്ടിച്ച പ്രശ്നങ്ങളെ കുറിച്ച് നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ താരങ്ങളുടെ ലോക്ക് ഡൗൺ ജീവിതത്തെ കുറിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. മാതൃഭൂമി വാരാന്ത്യത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യ പറഞ്ഞത്.

  മമ്മൂട്ടിയുടെ ലോക്ക്  ഡൗൺ കാലം

എല്ലാവരും വീട്ടിൽ ഇരുപ്പാണിപ്പോൾ. വര്‍ഷങ്ങളായി അടുപ്പിച്ചൊരു നാലുദിവസം വീട്ടിലിരിക്കാത്തവര്‍ പോലും ലോക്ക് ഡൗൺ കലത്ത് വീട്ടിനുള്ളിലാണ്. ദുല്‍ഖറും സുറുമിയുമൊക്കെ വീട്ടിൽ തന്നെയുണ്ട്.

 മോഹൻലാലിന്റെ ലോക്ക്  ഡൗൺകാലം

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ റിലീസായ ശേഷം ഇത്രയും സ്വതന്ത്ര്യമായ മനസോടെ മോഹന്‍ലാല്‍ വീട്ടില്‍ ഇരിക്കുന്നത് കണ്ടിട്ടില്ലെന്നാണ് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞത്. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ഫോണില്‍ വിളിച്ചപ്പോള്‍ ചെന്നൈയിലുളള വീടിന് മുമ്പിലെ കടലോരത്ത് ചുമ്മാ നടക്കുകയാണ് മോഹന്‍ലാല്‍.

    ബാക്കിയുള്ള  താരങ്ങളുടെ അവസ്ഥ

ജോലിക്കാരെ വിശ്രമിക്കാന്‍ വിട്ട് നടന്‍ സിദ്ദീഖ് ഇപ്പോള്‍ കൂടുതല്‍ സമയം അടുക്കളയിലാണ്. ഇരിങ്ങാലക്കുടയിലെ വീട് അടിച്ചുവാരുന്നതും തുണുകള്‍ കഴുകി ഉണക്കാനിടുന്നതുമൊക്കെ ഇന്നസെന്റും ആലീസും ചേര്‍ന്നാണ്. ജയറാമിനെ ഫോണില്‍ വിളിച്ചപ്പോള്‍ പാര്‍വതി പറഞ്ഞു, ജയറാം ഷര്‍ട്ട് ഇസ്തിരിയിടുകയാണെന്ന്. തേപ്പുകാരനും സാമുഹിക അകലത്തിലാണല്ലോ. ശ്രീനിവാസനും വിമലയും വീട്ടിനോട് ചേര്‍ന്നുളള പച്ചക്കറി തോട്ടത്തില്‍ വിയര്‍ത്ത് പണിയെടുക്കുന്നു. ഉച്ചകഴിഞ്ഞാല്‍ വാഴയ്ക്ക് തടമെടുക്കാനും പറമ്പിലെ കൃഷിപ്പണികള്‍ക്കും ഭാര്യ നിമ്മിയെ സഹായിക്കുകയാണ് താനെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.

  സത്യൻ അന്തിക്കാടിന്റെ ലോക്ക്  ഡൗൺകാലം

ഫഹദ് ഫാസിൽ നായകനായി എത്തിയ ഞാൻ പ്രകശന് ശേഷം ഇക്ബാൽ കുറ്റിപ്പുറം തിരക്കഥയിൽ മമ്മൂട്ടി നായകനായി എത്തുന്ന ചിത്രമാണ് സത്യൻ അന്തിക്കാടിന്റെ അടുത്ത ചിത്രം. ഈ സിനിമയുടെ ഷൂട്ടിങ്ങ് ഈ മാസം തന്നെ ആരംഭിക്കണമെന്ന് താൻ മമ്മൂട്ടിയോട് വാശി പിടിച്ചിരുന്നുവെന്നും എന്നാൽ എല്ലാ പ്ലാനിങ്ങും വൈറസ് തെറ്റിച്ചുവെന്നും സത്യൻ അന്തിക്കാട് പറയുന്നു.

  പറ്റില്ലെന്ന്  മമ്മൂട്ടി

ഏപ്രിൽ പത്തിന് തുടങ്ങാൻ പറ്റില്ലെന്നും അതിനുമുന്‍പ് തുടങ്ങുന്ന സിനിമ തീരില്ലെന്നും ഫ്രീ ആകാന്‍ മെയ് പകുതിയെങ്കിലുമാകുമെന്നും മമ്മൂട്ടി പറഞ്ഞിരുന്നു.അതു പറ്റില്ലെന്നും അടുത്ത ഓണത്തിന് തീയേറ്ററുകളൊക്കെ ബുക്ക് ചെയ്‍തു കഴിഞ്ഞെന്നും ഏപ്രില്‍ 15 ന് എത്തണമെന്നും ഞാൻ വാശി പിടിച്ചു. അവസാനം അവസാനം മമ്മൂട്ടി ആന്‍റോ ജോസഫുമായി കൂടിയാലോചിച്ച ശേഷം, ഇലയ്ക്കും മുള്ളിലും കേടില്ലാത്ത ഫോര്‍മുല തയ്യാറാക്കുകയായിരുന്നു.ആദ്യത്തെ പടം ഒരു ഷെഡ്യൂള്‍ ഷൂട്ട് ചെയ്‍ത്, നിര്‍ത്തിവെക്കുക. അതിനുശേഷം എന്‍റെ സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയിട്ട് അത് വീണ്ടും തുടങ്ങാം. എന്നാല്‍ നിമിഷനേരം കൊണ്ട് പവനായി ശവമായി. ഒരൊറ്റ വൈറസ് ലോകത്തിന്‍റെ മുഴുവന്‍ താളം തെറ്റിച്ചു", സത്യന്‍ അന്തിക്കാട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X