നാടോടിക്കാറ്റിന്റെ ക്ലൈമാക്സിൽ തിലകൻ ഇല്ല!! തട്ടിപ്പിന്റെ കഥ വെളിപ്പെടുത്തി സത്യൻ അന്തിക്കാട്
ജനറേഷൻ മാറിയിട്ടും അന്നും ഇന്നും നാടോടിക്കാറ്റും പട്ടണത്തിൽ പ്രവേശവുമൊക്കെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളാണ്. ഇന്നു സോഷ്യൽ മീഡിയയിലും സിനിമ ഗ്രൂപ്പുകളിലുമൊക്കെ ചിത്രം ചര്ഡച്ച വിഷയമാകാറുണ്ട്. ഇപ്പോഴിത നാടോടിക്കാറ്റിൽ തിലകൻ ഇല്ലാതെ ക്ലൈമാക്സ് ചിത്രീകരിച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്. മാതൃഭൂമി സ്റ്റാർ ആന്റ് സ്റ്റൈലിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്നു പറഞ്ഞത്.

താരങ്ങളുടെ ഡേറ്റുകൾ തമ്മിൽ ചെറിയ പ്രശ്നം ഉണ്ടായിരുന്നതു കൊണ്ട് മാസങ്ങൾ എടുത്താണ് ചിത്രം പൂർത്തികരിച്ചത്. അതിനിടയിൽ എടുത്ത രംഗങ്ങളുടെ എഡിറ്റിങ്ങും ഡബ്ബിങ്ങും ഒക്കെ പൂർത്തിയാക്കിയിരുന്നു. തിലകൻ ചേട്ടന്റെ ഡേറ്റിൽ പ്രശ്നം ഉണ്ടായിരുന്നതു കൊണ്ട് ക്ലൈമാക്സ് രംഗം ചിത്രീകരിച്ചിരുന്നില്ല. അതിനിടെ ചാലക്കുടിയിൽ വെച്ച് അദ്ദേഹത്തിന് കാർ അപകടം ഉണ്ടാവുകയും ഡോക്ടർമാർ അദ്ദേഹത്തിന് മൂന്ന് മാസത്തെ റെസ്റ്റ് പറയുകയും ചെയ്തു. പിന്നീട് തിലകൻ ചേട്ടൻ ഇല്ലാതെ എങ്ങനെ രംഗം ചിത്രീകരിക്കാം എന്നായിരുന്നു ഞങ്ങളുടെ അന്വേഷണം.
തലപുകഞ്ഞ ആലോചനയ്ക്കിടയിൽ പ്രതിസന്ധി മറി കടക്കാനുളള ഉത്തരം ലഭിക്കുകയായിരുന്നു. പവനായിയെ കൊണ്ടു വരാൻ അനന്ദൻ നമ്പ്യാർ തീരുമാനിക്കുന്ന രംഗമുണ്ട്. അതാണ് ക്ലൈമാക്സിലേയ്ക്ക് നയിക്കുന്ന രംഗം. തിലകൻ ചേട്ടന് വരാൻ പറ്റാത്ത കാരണം കൊണ്ട് അനന്ദൻ നമ്പയാരുടെ സഹായിയെ കൊണ്ട് ഒരു അഡീഷണൽ ഡയലോഗ് പറയിപ്പിക്കുകയായിരുന്നു.. ഇനി അനന്തന്‍ നമ്പ്യാര്‍ പറഞ്ഞത് പോലെ പവനായി വന്നാലേ രക്ഷയുള്ളൂ, അതായിരുന്നു ഡയലോഗ്. കൂടാതെ അവസാനം അനന്തന്‍ നമ്പ്യാരെ പിടിക്കുന്ന സീനുണ്ട്. ആ സീന്‍ വന്നപ്പോള്‍ കോസ്റ്റിയൂമര്‍ കുമാറിനെ ഡ്യൂപ്പാക്കി വൈഡില്‍ ക്യാമറവച്ച് ആ സീന്‍ എടുത്തു. സിനിമ പുറത്തിറങ്ങി വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടു പോലും ഈ രഹസ്യം താൻ ആരോടും പറഞ്ഞിട്ടില്ലെന്നും ഇത് ആർക്കും പിടി കിട്ടിയിട്ടുമില്ലെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.


Click it and Unblock the Notifications











