twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    14ാം വയസ്സിൽ അമ്മയായി, ഭർത്താവ് ഉപേക്ഷിച്ചു; മകന്റെ മരണത്തിൽ ദുരൂഹതയുണ്ട്; ജീവിതം പറഞ്ഞ് അമ്പിളി

    |

    സൗദി വെള്ളക്ക എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന നടി ആണ് അമ്പിളി. തന്റെ പൊള്ളുന്ന ജീവിതാനുഭവങ്ങളെക്കുറിച്ച് അമ്പിളി ഫ്ലവേഴ്സ് ഒരു കോടിയിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

    'വളരെ നേരത്തെ തന്നെ കല്യാണം കഴിക്കേണ്ട സാഹചര്യം ഉണ്ടായി. 14 വയസ്സിൽ അടുത്ത ബന്ധു വീട്ടിൽ നിന്നും ​ഗർഭിണി ആയി. കുഞ്ഞിനെ അബോർട്ട് ചെയ്ത് കളയാൻ ആദ്യം ശ്രമിച്ചിരുന്നു. എന്റെ പ്രായം ചെറുതായതിനാൽ അബോർഷൻ നടന്നില്ല. പത്തിരുപത്തേഴ് വയസുള്ള ആളായിരുന്നു'

    Also Read: 'നിങ്ങളാണ് എന്നെ ശക്തയാക്കുന്നത്, ഇപ്പോൾ തന്നെ പകുതി ജയിച്ചു കഴിഞ്ഞു'; പുതിയ തുടക്കത്തെ കുറിച്ചും മേഘ്ന!Also Read: 'നിങ്ങളാണ് എന്നെ ശക്തയാക്കുന്നത്, ഇപ്പോൾ തന്നെ പകുതി ജയിച്ചു കഴിഞ്ഞു'; പുതിയ തുടക്കത്തെ കുറിച്ചും മേഘ്ന!

    'ആ പ്രായത്തിൽ പുള്ളിക്ക് തോന്നിയ വികൃതി. നാട്ടുകാർ ഇടപെട്ട് കേസ് ആവുമെന്ന സ്ഥിതി ആയതോടെ പള്ളിക്ക് ഏറ്റെടുക്കേണ്ടി വന്നു. ഞാൻ ലക്ഷം വീട് കോളനിയിലാണ് ജീവിച്ചത്. ആ പ്രദേശത്തെ ആരോ ആണെന്ന് പറ‍ഞ്ഞ് അവർ കെെയ്യൊഴിയാൻ നോക്കി'

    'ഒടുവിൽ പ്രശ്നം ആവുമെന്നായപ്പോൾ ആ വീട്ടുകാർ സ്വീകരിച്ചു. കല്യാണം എന്ന് പറയാൻ പറ്റില്ല. എന്റെ ബാല്യം, കൗമാരം എല്ലാം പോയി. ആ വീട്ടിൽ ഞാൻ അനുഭവിച്ചു. കുത്ത് വാക്ക് കേൾക്കാത്ത ഒരു ദിവസം ഉണ്ടായിട്ടില്ല. ഭർത്താവിന്റെ അനിയൻ മാത്രമാണ് അന്നും ഇന്നും എന്നോട് സ്നേ​ഹം കാണിച്ചത്'

    'ചേട്ടത്തി എന്ന ഒരു പ​രി​ഗണന എന്നോട് കാണിച്ചത് അനിയനാണ്. ലക്ഷം വീട് കോളനിയിൽ കിടന്ന ഇവൾ എന്റെ മകന്റെ ജീവിതം കളഞ്ഞെന്ന് അമ്മായി അമ്മ പറയും. എന്നും പ്രാക്ക് ആണ്'

    Ambili

    'എനിക്ക് 21 വയസ്സായപ്പോഴേക്കും ആ ബന്ധം വേർപെട്ടു. രണ്ട് കുട്ടികളായി. ഭർത്താവില്ലാത്ത ഒരു സ്ത്രീ വന്നു. അവർക്ക് ഭർത്താവായി എനിക്ക് ഭർത്താവില്ലാതാവുകായിരുന്നു. ഒരു പെണ്ണ് ജീവിതത്തിൽ എന്തും പങ്ക് വെക്കും'

    'സ്വന്തം ഭർത്താവിനെ ആരും പങ്കുവെക്കാൻ ആ​ഗ്രഹിക്കില്ല. ഭർത്താവിന്റെ ബന്ധത്തെ പറ്റി ചോദിച്ചു, വഴക്കുണ്ടായി. ഭർത്താവിനെയും സ്ത്രീയെയും ഒരുമിച്ച് കണ്ടതോടെ പ്രശ്നം ആയി'

    'മൂത്ത മകന്റെ മരണത്തെക്കുറിച്ചും അമ്പിളി സംസാരിച്ചു. പ്രസവിച്ച് 30 വർഷം ആയിട്ടും കാണാത്ത ദൈവികത്വം ആയിരുന്നു മകൻ മരിക്കുന്ന ദിവസം അവനിൽ കണ്ടത്. അവൻ മരണത്തിലേക്കാണ് പോവുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു. അന്ന് പോയവൻ തിരിച്ച് വന്നില്ല. എനിക്ക് മനസ്സമാധാനം ഇല്ലാതെ ആയി'

    Ambili

    'ഞാൻ മകനെ അന്വേഷിച്ച് നടക്കുമ്പോൾ അവന്റെ മൃതദേഹം മോർച്ചറിയിൽ ആയിരുന്നു. ആ ആശുപത്രിക്ക് പുറത്ത് വരെ ഞാൻ അന്വേഷിച്ചിരുന്നു. മൂന്ന് ദിവസം ആയിട്ടും മകൻ വന്നില്ല. റെയിൽവേ ട്രാക്കിൽ നിന്നാണ് ബോഡി കിട്ടിയത്. എനിക്ക് ബോധം വന്നപ്പോൾ ആശുപത്രിയിൽ ആണ്'

    'മകന്റെ മരണത്തിൽ അസ്വഭാവികത ഉണ്ടെന്ന് ഞാൻ പറഞ്ഞു. ഒരു കാരണവും ഇല്ലാതെ ട്രെയ്നിന് ചാടില്ലല്ലോ. വില്ലൻ ഞാനല്ലേ കാണിച്ച് തരാം എന്നൊരു മെസേജ് അവന്റെ ഫോണിൽ കണ്ടിരുന്നു. അവന്റെ പെരുമാറ്റത്തിൽ എന്തോ പ്രശ്നം കുറച്ച് ദിവസമായി തോന്നിയിരുന്നു. പരാതി കൊടുത്തപ്പോഴേക്കും എനിക്ക് പ്രശ്നങ്ങൾ വന്നു. രാത്രി കോളുകൾ വരാൻ തുടങ്ങി'

    'അമ്പിളി അല്ലേ എന്ന് ചോദിച്ചാണ് കോളുകൾ, അസമയത്തെ കോളുകൾ വരുമ്പോൾ ഫോൺ ഇളയ മകന്റെ കൈയിലാണ്. മോശം ഭാഷയിൽ കോളുകൾ വന്നു. ചേട്ടൻ മരിച്ചു, ഞാൻ കൂടെ മരിക്കണോ എന്ന് ചോദിച്ച് മകൻ അച്ഛന്റെ അടുത്തേക്ക് പോയി,' അമ്പിളി പറഞ്ഞു. വഴക്കില്ല, എന്നെ വിളിക്കുമെന്നും മൂത്ത മകന്റെ മരണത്തിൽ സംശയം ഉണ്ടെന്നും അമ്പിളി വ്യക്തമാക്കി.

    Read more about: ambili
    English summary
    Saudi Vellakka Fame Ambil Open Up About Life Story; Actress Emotional Words Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X