For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  പിഷാരടിയും ആര്യയുമില്ലാത്ത ബംഗ്ലാവ് കുടംപുളിയില്ലാത്ത മീന്‍കറി പോലെ! വിമര്‍ശനപ്പൊങ്കാല തുടരുന്നു!

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരെല്ലാം ഇപ്പോള്‍ രമേഷ് പിഷാരടിയുടേയും ആര്യയുടേയും തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്. നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഞായറാഴ്ചയാണ് ബഡായി ബംഗ്ലാവ് സീസണ്‍ 2ന്റെ ആദ്യ എപ്പിസോഡെത്തിയത്. വിജയകരമായി മാറിയ സിനിമയ്‌ക്കോ ടെലിവിഷന്‍ പരിപാടിക്കോ രണ്ടാം ഭാഗമൊരുക്കുമ്പോള്‍ അണിയറപ്രവര്‍ത്തകരെ കാത്തിരിക്കുന്ന വെല്ലുവിളി ചില്ലറയല്ല. പ്രേക്ഷക മനസ്സിലും ഹൃദയത്തിലും ഇടം നേടിയ താരങ്ങളേയും കഥാപാത്രങ്ങളേയും പുനരാവിഷ്‌ക്കരിക്കുകയെന്നുള്ളത് അത്ര എളുപ്പമുള്ള കാര്യമല്ല. രണ്ടാം ഭാഗവുമായി എത്തുന്നുവെന്ന് കേള്‍ക്കുമ്പോള്‍ മുതല്‍ത്തന്നെ പ്രേക്ഷകര്‍ ആവേശത്തിലാവാറുമുണ്ട്. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് സീസണ്‍ 2 നെക്കുറിച്ചുള്ള വിവരമെത്തിയപ്പോഴും ആരാധകര്‍ അതാഘോഷമാക്കി മാറ്റിയിരുന്നു.

  പിഷാരടിയും ആര്യയും എവിടെ? അവരില്ലാതെ എന്ത് ബഡായി ബംഗ്ലാവ്! ആദ്യ എപ്പിസോഡിന് വിമര്‍ശനപ്പെരുമഴ!

  ആശയദാരിദ്രമെങ്കില്‍ വേറെ വല്ല പണിക്കും പൊയ്ക്കൂടേ?ബഡായി ബംഗ്ലാവ് അണിയറപ്രവര്‍ത്തകര്‍ക്കെതിരെ കൊലവിളി

  തമാശയാണ് പറയാന്‍ പോവുന്നതെന്നോ, രസകരമായ കാര്യം കേട്ട് എല്ലാവരും ചിരിക്കുമെന്നോ തോന്നിപ്പിക്കാത്ത തരത്തിലാണ് രമേഷ് പിഷാരടി കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. മണ്ടത്തരത്തിന്റെ ആസ്ഥാന ഉപദേഷ്ടാവായി എത്തുന്ന ആര്യയെ കളിയാക്കിക്കൊല്ലാറുണ്ട് പിഷാരടി. വിജയകരമായി മുന്നേറിയ പരിപാടി പെട്ടെന്ന് അവസാനിപ്പിക്കുന്നുവെന്ന് കേട്ടതോടെ ആരാധകര്‍ നിരാശരായിരുന്നു. പിഷുവും ആര്യയും തന്നെയായിരുന്നു അതേക്കുറിച്ച് വിശദീകരിച്ചത്. രണ്ടാം പതിപ്പുമായെത്തിയപ്പോള്‍ പിഷാരടിയും ആര്യയുമുണ്ടായിരുന്നില്ല. അവരുടെ തിരിച്ചുവരവിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സേവ് പിഷാരടി ക്യാംപയിനുകള്‍ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്.

  ക്യാംപയിനുകള്‍ സജീവം

  ബഡായി ബംഗ്ലാവ് സീസണ്‍ 2നെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി അരങ്ങേറുന്നുണ്ട്. ഞായറാഴ്ചയായിരുന്നു രണ്ടാം സീസണിന് തുടക്കമായത്. പതിവില്‍ നിന്നും വ്യത്യസ്തമായ രൂപഭാവത്തിലെത്തിയപ്പോള്‍ പഴയ താമസക്കാരേയും മാറ്റിയിരുന്നു. പിഷാരടിയുടേയും ആര്യയുടേയും ധര്‍മ്മജന്റേയും അഭാവത്തെക്കുറിച്ചുള്ള ചര്‍ച്ചകളും അവരെ തിരിച്ചുകൊണ്ടുവരണമെന്നുമാണ് ആരാധകര്‍ പറയുന്നു. സേവ് പിഷാരടി എന്ന ഹാഷ് ടാഗുമായാണ് ആരാധകരെത്തിയത്.

  തുടക്കം തന്നെ പരമബോറായിരുന്നു

  ബഡായി ബംഗ്ലാവിലെ അംഗങ്ങളിലൊരാളായ അമ്മായിയുടെ വിവാഹത്തോടെയാണ് രണ്ടാം പതിപ്പ് എത്തുന്നതെന്ന വിവരം തുടക്കത്തില്‍ തന്നെ പുറത്തുവിട്ടിരുന്നു. കല്യാണത്തിനുള്ള ഒരുക്കങ്ങളും സേവ് ദി ഡേറ്റ് വീഡിയോയുമൊക്കെ വൈറലായി മാറിയിരുന്നു. അമ്മായിയെ കളിയാക്കാന്‍ എന്നും മുന്നിലുണ്ടാവാറുള്ള പിഷാരടിയില്ലാതെയാണ് ആ വിവാഹമെന്ന് തുടക്കത്തില്‍ ആരാധകര്‍ക്ക് മനസ്സിലായിരുന്നില്ല. സംപ്രേഷണത്തിന് മണിക്കൂറുകള്‍ ശേഷിക്കവെയാണ് അക്കാര്യത്തെക്കുറിച്ചുള്ള വിവരമെത്തിയത്.

  ആലോചിക്കാന്‍ പോലും പറ്റില്ല

  പിഷാരടിയും ആര്യയുമില്ലാത്ത ബംഗ്ലാവിനെക്കുറിച്ച് ആലോചിക്കാന്‍ പോലും പറ്റില്ലെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ആദ്യ എപ്പിസോഡ് തന്നെ കുളമായി മാറിയെന്നും അവര്‍ പറഞ്ഞിരുന്നു. ഭൂരിഭാഗം പേരും ഇതേ അഭിപ്രായം ശരിവെച്ചിരുന്നു. ആര്യയുടേയും പിഷാരടിയുടേയും അഭാവം ശരിക്കും പരിപാടിയില്‍ പ്രതിഫലിച്ചിരുന്നു. സീരിയല്‍ താരങ്ങള്‍ കൂടി എത്തിയതോടെ പരിപാടി ശരിക്കും നിരാശപ്പെടുത്തിയെന്നാണ് ആരാധകര്‍ പറഞ്ഞത്.

  സേവ് ആര്യ

  മണ്ടത്തരമാണ് ആര്യയുടെ മുഖമുദ്ര. ഗമണ്ടന്‍ ആശയവുമായി എത്തുന്ന ആര്യയെ ക്ഷണനേരം കൊണ്ട് തന്നെ പിഷാരടി ഓടിക്കാറുണ്ട്. കൗണ്ടറുകളുടെ കാര്യത്തില്‍ ഇവര്‍ക്കിടയിലെ കെമിസ്ട്രി മികച്ചതാണ്. അവതാരകയായി ജോലി ചെയ്യുന്നതിനിടയില്‍ ബംഗ്ലാവിലേക്ക് ക്ഷണിച്ചപ്പോള്‍ ഈ വേഷം അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമോയെന്ന ആശങ്ക അലട്ടിയിരുന്നതായി ആര്യ വ്യക്തമാക്കിയിരുന്നു. പിഷാരടിയും മുകേഷും അണിയറപ്രവര്‍ത്തകരും നല്‍കിയ കട്ടസപ്പോര്‍ട്ടാണ് തന്നെ നയിച്ചതെന്നും ആര്യ വ്യക്തമാക്കിയിരുന്നു. പലരും ആര്യയെ വിശേഷിപ്പിക്കുന്നത് പോലംു ബഡായി ബംഗ്ലാവിലെ ആര്യയെന്നാണ്. സേവ് പിഷാരടി മാത്രമല്ല സേവ് ആര്യ ക്യാംപയിനുകളും അരങ്ങേറുന്നുണ്ട്.

  സായ് കുമാറിനെ കൊണ്ടുവന്നൂടായിരുന്നോ?

  താമസക്കാരെ മാത്രം മാറ്റിയാല്‍ പോരല്ലോ, മുതലാളിയായി സായ് കുമാറിനെ കൊണ്ടുവന്നൂടേയെന്നായിരുന്നു മറ്റൊരു വിഭാഗത്തിന്റെ ചോദ്യം. ഇത്തവണത്തെ വരവില്‍ മുകേഷും പ്രേക്ഷകരെ വെറുപ്പിച്ചുവെന്നുള്ള വിലയിരുത്തലുകളും പുറത്തുവന്നിരുന്നു. മുകേഷിന്റെ ഭാര്യയായി അഞ്ജു അരവിന്ദും ഇത്തവണ എത്തിയിട്ടുണ്ട്.

  കുടംപുളിയില്ലാത്ത മീന്‍കറി പോലെ

  കുടംപുളിയില്ലാതെ മീന്‍കറി വെച്ചാലുള്ള അവസ്ഥയില്ലേ, അതേ പോലെയാണ് പിഷാരടിയില്ലാത്ത ബംഗ്ലാവെന്നാണ് ഒരു ആരാധകന്‍ കുറിച്ചത്. ചാനലിന്റെ പേജില്‍ മാത്രമല്ല പിഷാരടിയുടേയും ആര്യയുടേയും പോസ്റ്റിന് കീഴിലും ഇത്തരത്തിലുള്ള കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയ ക്യാംപയിനുകള്‍ സജീവമായി തുടരുമ്പോഴും ഇരുവരും പ്രതികരിച്ചിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.

  മിഥുനെ ഇഷ്ടമാണെങ്കിലും

  അവതാരകനെന്ന നിലയില്‍ മികച്ച സ്വീകാര്യതയാണ് മിഥുന്‍ രമേഷിന് ലഭിക്കുന്നത്. കോമഡി ഉത്സവത്തിന്റെ അമരക്കാരനെന്ന നിലയില്‍ ഗംഭീര സ്വീകരണമാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. അദ്ദേഹത്തിന്റെ പേരില്‍ ഫാന്ഡസ് അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളും സജീവമാണ്. എന്നാല്‍ ബഡായി ബംഗ്ലാവിലെ അദ്ദേഹത്തിന്റെ വരവ് അധികമാര്‍ക്കും ഇഷ്ടമായിട്ടില്ല. പിഷാരടിക്കും ആര്യക്കും പകരമാവാന്‍ പോയിട്ട് അവരുമായി താരതമ്യപ്പെടുത്താന്‍ പോലുമില്ല മിഥുനും ലക്ഷ്മിയുമെന്നാണ് വിലയിരുത്തല്‍.

  ട്രോളര്‍മാരും സജീവമാണ്

  ട്രോളര്‍മാരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊരാളായിരുന്നു ആര്യ. ബംഗ്ലാവിലേക്കെത്തുന്ന അതിഥികളോട് താരം ചോദിക്കുന്ന ചോദ്യങ്ങളും അവരുടെ മറുപടിയൊക്കെ ട്രോളര്‍മാരും ആഘോഷമാക്കി മാറ്റാറുണ്ട്. താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെ എത്തുമ്പോള്‍ ആര്യയും അവര്‍ക്കരികിലേക്ക് ഓടിയെത്താറുണ്ട്. പിഷാരടിയും ആര്യയുമില്ലാത്തതിനെക്കുറിച്ചും അവരെ തിരിച്ചുകൊണ്ടുവരാണമെന്നാവശ്യപ്പെട്ട് ട്രോളര്‍മാരും സജീവമായി എത്തിയിട്ടുണ്ട്.

  അജുവിന്റെ അവസ്ഥ പിഷുവിനും

  ആത്മസുഹൃത്തായ അജു വര്‍ഗീസിനെ കല്യാണത്തിന് വിളിക്കാതിരുന്ന ദിലീപിന്റെ കോമഡി കണ്ട് പ്രേക്ഷകര്‍ ചിരിച്ചിട്ടുണ്ട്. സമാനമായ അവസ്ഥയായിരുന്നു പിഷാരടിയുടേതുമെന്നാണ് ട്രോളര്‍മാര്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. വിവാഹ സ്വപ്‌നങ്ങളെക്കുറിച്ച് അമ്മായി പറയുമ്പോള്‍ രസകരമായ കൗണ്ടറുമായെത്തുന്ന പിഷുവിന് ആ വിവാഹം കാണാനായില്ലെന്നാണ് ട്രോളര്‍മാര്‍ ചൂണ്ടിക്കാണിച്ചത്.

  അവരില്ലാതെ എന്ത് ബംഗ്ലാവ്

  ആ്‌ര്യയും പിഷുവുമില്ലാതെ എന്ത് ബംഗ്ലാവെന്നാണ് ആരാധകരുടെ ചോദ്യം. ഇരുവരും ഇല്ലെന്ന കാര്യത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍ മുതല്‍ത്തന്നെ ആരാധകരും വിമര്‍ശനവുമായി എത്തിയിരുന്നു. ആദ്യ എപ്പിസോഡ് കണ്ടതിന് ശേഷം ചാനല്‍ പേജില്‍ ആരാധകരുടെ പൊങ്കാലയാണ്.

  ജസ്റ്റിസ് ഫോര്‍ പിഷു ആന്റ് ആര്യ

  പിഷുവിനും ആര്യയ്ക്കും നീതി ലഭിക്കുന്നത് വരെ പോരാടുമെന്നാണ് ആരാധകര്‍ പറയുന്നത്. പുതിയ അതിഥികള്‍ക്കൊപ്പം പഴയ താമസക്കാരും വേണമെന്നും ഇവര്‍ വാദിക്കുന്നുണ്ട്. കെട്ടിലും മട്ടിലും പുതുമയുമായെത്തുമ്പോള്‍ ഇത്തരമൊരു ട്വിസ്റ്റ് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇത് കൊലച്ചതിയായെന്നുമാണ് അവര്‍ പറയുന്നത്.

  സച്ചിന്‍ വിരമിച്ചപ്പോഴുള്ള അവസ്ഥ

  സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിരമിച്ചതിന് ശേഷം ക്രിക്കറ്റ് കാണുന്നത് നിര്‍ത്തിയെന്ന് പലരും പറഞ്ഞിരുന്നു. സച്ചിനെ വികാരമായി കൊണ്ടുനടന്നിരുന്ന ഒരു ജനത ഇപ്പോഴും നമുക്കിടയിലുണ്ട്. അതേ പോലെ തന്നെയാണ് പിഷാരടിയും ആര്യയുമില്ലാത്ത ബംഗ്ലാവ് കാണില്ലെന്ന കടുത്ത തീരുമാനത്തിലാണ് ചിലര്‍.

  അമ്മായിയുടെ കല്യാണം കൂടിയോ?

  വിമര്‍ശനപ്പെരുമഴയ്ക്കിടയിലും ചോദ്യത്തിന് കുറവില്ല, വീഡിയോ കാണൂ.

  English summary
  Save Pisharadi and Arya campaign trending in social media

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more