ദുൽഖറിന്റെ മഹാനടിയോടെ ആ ബന്ധം അവസാനിച്ചു! സാവിത്രിയാണ് കുടുംബം തകര്‍ത്തത്, വിമര്‍ശനവുമായി മകള്‍ കമല

ജെമിനി ഗണേശന്റേയും സാവിത്രിയുടേയും കഥയിലെ യഥാർഥ നായിക തന്റെ അമ്മ

Recommended Video

ദുൽഖർ ചിത്രത്തിനെതിരെ ആഞ്ഞടിച്ച് കമല

മികച്ച പ്രേക്ഷക ശ്രദ്ധ നേടി മുന്നേറി കൊണ്ടിരിക്കുന്ന ചിത്രമാണ് ജെമിനി ഗണേശന്റേയും നടി സാവിത്രിയുടേയുപം കഥ പറഞ്ഞ മഹാനടി. ദുൽഖർ സൽമാനും കീർത്തി സുരേഷുമാണ് ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളായി എത്തിയത്. ഇരു താരങ്ങളുടേയും കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരിക്കും മഹാനടി. ചിത്രം മികച്ച വിജയം നേടി മുന്നേറുമ്പോഴും സിനിമയെ ചുറ്റിപ്പറ്റി വിവാദങ്ങൾ തലപൊക്കുകയാണ്.

ഇപ്പോഴിത മഹാനടിയ്ക്കെതിരെ കടുത്ത വിമർശനവുമായി ജെമിനി ഗണേശന്റേയും അലമേലുവിന്റേയും മകൾ കമല രംഗത്തെത്തിയിട്ടുണ്ട്. ജെമിനി ഗണേശന്റേയും സാവിത്രിയുടേയും കഥയിലെ യഥാർഥ നായിക തന്റെ അമ്മയാണെന്നും സാവിത്രി തളർന്ന് കിടക്കുമ്പോൾ ചെന്നൈയിലേയ്ക്ക് കൂട്ടിക്കൊണ്ട് വന്ന എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്തത് അമ്മയാണെന്നും കമല പറഞ്ഞു. ചെന്നൈയിലെ പ്രശസ്ത ഗൈനോകോളജിസ്റ്റാണിവർ.

സിനിമ കണ്ടപ്പോൾ ദുഃഖം തോന്നി

സിനിമ കണ്ടപ്പോൾ ദുഃഖം തോന്നി

മഹനടി കണ്ടപ്പോൾ തനിയ്ക്ക് വല്ലാതെ ദുഃഖം തോന്നിയിരുന്നു. ജീവിക്കാൻ എല്ലാവർക്കും പണം അത്യാവശ്യമാണ്. എന്നാണ് പണത്തിന് വേണ്ടി അച്ഛന്മാരെ തരം താഴ്ത്തുന്ന ശരിയല്ലെന്നും കമല പറഞ്ഞു. തന്റെ അച്ഛൻ വളരെ മഹാനായ മനുഷ്യനാണ്. അദ്ദേഹത്തെ പോലെ വേറെയാരും ഇതുവരെ ഉണ്ടായിട്ടില്ല. അത് സൗന്ദര്യത്തിന്റെ കാര്യത്തിലായാലും സ്വഭാവത്തിന്റെ കാര്യത്തിലായാലും പഠിപ്പിന്റെ കാര്യത്തിലായാലും അങ്ങനെ തന്നെയാണ്. അത്തരത്തിലുളള ഒരാളെ കുറിച്ച് ചീത്ത വാർത്തകൾ പ്രചരിക്കുന്നത് വളരെ മോശമാണ്. വരും തലമുറ ജെമിനി ഗണേശനെ ആ രീതിയിൽ മാത്രമോ നോക്കുകയുള്ളൂവെന്നും മകൾ കമല പറ‍ഞ്ഞു.

 സാവിത്രിയുടെ മകളുമായിട്ടുളള ബന്ധം  അവസാനിപ്പിച്ചു

സാവിത്രിയുടെ മകളുമായിട്ടുളള ബന്ധം അവസാനിപ്പിച്ചു

സാവിത്രിയുടെ മകൾ വിജയുമായി ആദ്യകാലങ്ങളിൽ നല്ല ബന്ധമായിരുന്നു. എന്നാൽ ഇപ്പോൾ അവരുമായിട്ടുള്ള ബന്ധം അവസാനിപ്പിച്ചിരിക്കുകയാണ്. ഇങ്ങനെയൊരു സിനിമ ചെയ്യുന്നതിനെ കുറിച്ച് അവർ ആദ്യം തന്നെ ഞങ്ങളോട് പറ‍ഞ്ഞിരുന്നു. എന്നാൽ ആർക്കും ഒരു ചീത്തപ്പേരും കേൾപ്പിക്കരുതെന്ന് മാത്രമാണ് അവരോട് അന്ന് പറ‍ഞ്ഞത്. പക്ഷെ അതില്‍ ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന് ഞങ്ങള്‍ കരുതിയില്ല. വിജയയും താനുമായിട്ടുളള ബന്ധത്തിൽ ഒന്നും സംഭവിക്കില്ലെന്ന് ആദ്യ അഭിമുഖങ്ങളിൽ താനാൻ പറഞ്ഞിരുന്നു. എന്നാൽ പിന്നീടാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. ഇപ്പോൾ അവരുമായി ഫോണിൽ പോലും സംസാരിക്കാറില്ല. ജെമിനി ഗണേശന്റെ കുടുംബക്കാര്‍ അടങ്ങുന്ന വലിയ ഗ്രൂപ്പ് തന്നെയുണ്ടായിരുന്നു. അത് വേണ്ടെന്ന് വയ്ക്കാന്‍ ഞാന്‍ മകനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 വിജയ അങ്ങനെ പറയാൻ പാടില്ല

വിജയ അങ്ങനെ പറയാൻ പാടില്ല

തങ്ങളുടേയും അച്ഛന്റേയും അമ്മയുടേയും കാണപ്പെട്ട ദൈവമായിരുന്നു മുത്തശ്ശി. മുത്തശ്ശിയെ കുറിച്ച് ഇവർ മോശമായി പറഞ്ഞു. ഒരാഗ്രഹവുമില്ലാത്ത കുറ്റവും കുറവുമില്ലാത്ത ഒരു സാധുവ്യക്തിയായിരുന്നു അവർ. തങ്ങളുടെ അമ്മയെ പൊന്നു പോലെയാണ് അവർ നോക്കിയിരുന്നത്. അവരെ മോശമായി പറഞ്ഞത് ഞങ്ങൾക്ക് ഒരിക്കലും താങ്ങാൻ കഴിഞ്ഞിരുന്നില്ല. ദൈവം പോലും പൊറുക്കില്ലെന്നും കമല പറഞ്ഞു. ആദ്യം മുതലെ ഇവരുമായി കുറച്ച് അകലം പാലിക്കണമെന്ന് അമ്മയും അച്ഛനും മുൻകരുതൽ നൽകിയിരുന്നു. പക്ഷെ എല്ലാവരെയും ഒരുമിച്ചു നിര്‍ത്താന്‍ ആഗ്രഹിച്ചു ‍. എന്നാല്‍ ഇനി ആ ഒരു പരിഗണന ഉണ്ടാകില്ലെന്നും ഇവർ കൂട്ടിച്ചേർത്തു.

 അച്ഛനെ മാത്രമല്ല സാവിത്രിയേയും മോശക്കാരിയാക്കി

അച്ഛനെ മാത്രമല്ല സാവിത്രിയേയും മോശക്കാരിയാക്കി

മഹനടിയെന്ന് ചിത്രത്തിലൂടെ അച്ഛൻ ജെമിനി ഗണേശനെ മാത്രമല്ല അവരുടെ അമ്മ സാവിത്രയേയും കൂടിയാണ് മോശക്കാരിയാക്കിയിരിക്കുന്നത്. ഞങ്ങളോട് ഒരു വാക്ക് ചോദിച്ചിരുന്നുവെങ്കിൽ ഒരു വിവാദമുണ്ടാക്കാത്ത രീതിയിൽ ചിത്രം എടുക്കാമായിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ തങ്ങളുടെ അച്ഛനും മാത്രമല്ല അവരുടെ അമ്മ സാവിത്രിയ്ക്ക് മോശം കമന്റുകൾ കേൾക്കേണ്ടി വരില്ലായിരുന്നു.

 അച്ഛന്റെ പിന്നാലെ സ്ത്രീകൾ

അച്ഛന്റെ പിന്നാലെ സ്ത്രീകൾ

എന്റെ അച്ഛൻ സ്ത്രീകളുടെ പിന്നാലെ നടക്കുന്ന ഒരു വ്യക്തിയല്ല. അദ്ദേഹത്തിന്റെ പിന്നാലെയാണ് സ്ത്രീകൾ നടന്നിരുന്നത്. അച്ഛൻ കാണാന്‍ വളരെ സുന്ദരനും വളരെ അധികം പഠിച്ച വ്യക്തിയായിരുന്നു, അന്ന് അച്ഛന് ചാക്ക്കണക്കിന് പ്രേമലേഖനങ്ങളാണ് വന്നിരുന്നത്.ലവീട്ടില്‍ വേലക്കാരിയായി എങ്കിലും ജീവിച്ചാല്‍ മതിയെന്ന് പലരും പറഞ്ഞിട്ടിട്ടുണ്ടായിരുന്നു. കൂടാതെ അച്ഛനെ തേടി വീട് വിട്ട് ഓടി വന്നവരെ തിരികെ വീട്ടില്‍ കൊണ്ടുവിടുന്നതും അച്ഛന്റെ ജോലിയായിരുന്നു. ഒരു സ്ത്രീയെയും അച്ഛന്‍ ഇതുവരെ മുതലെടുത്തിട്ടില്ല. പക്ഷേ സ്ത്രീകളാണ് അച്ഛനെ മുതലെടുത്തിരുന്നതെന്നു ഇവർ വ്യക്തമാക്കി. അച്ഛന്‍ വിവാഹിതനാണെന്നും രണ്ട് കുട്ടികളുടെ പിതാവാണെന്നും സാവിത്രിയമ്മയ്ക്ക് അറിയാമായിരുന്നു. അവരാണ് തങ്ങളുടെ കുടുംബം തകർത്തതെന്നും കമല പറഞ്ഞു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X