ഈ ഫിഫ ഗാനം മലയാളികളുടേത്!! ഈ ഗാനത്തിനു പിന്നിൽ ആരാണെന്ന് അറിയാമോ, വീഡിയോ കാണാം
ഹോളിവുഡ് ലുക്കിൽ ഒരുക്കിയിരിക്കുന്ന ഈ ഇംഗ്ലീഷ്, റഷ്യൻ ഗാനത്തിനു പിന്നിൽ മലയാളികളാണ്.
ഫുട്ബോളിന്റെ സമയമാണ്. സോഷ്യൽ മീഡിയയിലും ചുറ്റിലും ഇപ്പോൾ ഫുട് ബോളിനെ ചുറ്റിപ്പറ്റിയുള്ള വർത്തമാനങ്ങളാണ് കേൾക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഫിഫ ഗാനമാണ്. നിക്കി ജാമിന്റെ ഫിഫ ഗാനം സോഷ്യൽ മീഡിയയിൽ വൈറലാകുമ്പോൾ അതിനൊപ്പം നിൽക്കുന്ന ഒരു ഫിഫ ഗാനവും തരഗമാകുകയാണ്.
ഈ ഗാനം കേട്ടപ്പോൾ എല്ലാവരും തിരക്കിയത് ഈ ഗാനത്തിനു പിന്നിൽ ആരാണെന്നാണ്. ഹോളിവുഡ് ലുക്കിൽ ഒരുക്കിയിരിക്കുന്ന ഈ ഇംഗ്ലീഷ്, റഷ്യൻ ഗാനത്തിനു പിന്നിൽ മലയാളികളാണ്. ഫിഫയുടെ തംരഗമായ ഇംഗ്ലീഷ് റഷ്യൻ ഗാനം ആലപിച്ചിരിക്കുന്നത് മലയാളികളുടെ പ്രിയ ഗായിക സയനോര ഫിലിപ്പാണ്. സയനോര ഈ ഗാനത്തിനെ കുറിച്ച് മനസ് തുറക്കുകയാണ്.

ആദ്യം പാടാൻ മടിച്ചിരുന്നു
ഇത്രയും മികച്ച ഒരു സംരംഭത്തിന്റെ കീഴിൽ പ്രവർത്തിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്നും സായനോര പറഞ്ഞു. ആദ്യം പാട്ട് പാടൻ മടിച്ചിരുന്നു. പിന്നീട് വിഷ്വൽ കണ്ടപ്പോൾ ആ തിരുമാനം മാറ്റുകയായിരുന്നു. അത്രയ്ക്ക് മനോഹരമായിരുന്നു പാട്ടിന്റെ വീഡിയോ. ഫേസ്ബുക്കിൽ തന്റെ പാട്ടിനെ കുറിച്ചുല്ള അനുഭവവും കൂടാതെ ഗാനം പാട്ടും സയനോര പങ്കുവെച്ചിട്ടുണ്ട്.

പരിമിതമായ ഉപകരണങ്ങൾ
പരിമിതമായ ഉപകരണങ്ങൾ ഉപയോഗിച്ചാണ് വീഡിയോ നിർമ്മിച്ചിരിക്കുന്നത്. കൂടാതെ ആറു ദിവസം കൊണ്ടാണ് ഇത് ഷൂട്ട് ചെയ്തതെന്നു സംവിധായകൻ പറഞ്ഞു. കമോൺ കമോൺ എന്ന് തുടങ്ങുന്ന വീഡിയോയുടെ സംവിധാനവും ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത് സ്റ്റീവ് ബെഞ്ചമിനാണ്. വളരെ ബുദ്ധിമുട്ടിയാണ് വീഡിയോ ഉണ്ടാക്കിയതെന്ന് സ്റ്റീവ് പറഞ്ഞു.

ഗാനത്തിന്റെ ചിത്രീകരണം
പാട്ടിന്റെ ചിത്രീകരണത്തെ കുറിച്ച് സംവിധായകൻ സ്റ്റീവ് തന്നെ തുറന്ന് പറയുന്നുണ്ട്. റഷ്യൻ പശ്ചാത്തലത്തിലാണ് വീഡിയോ നിർമ്മിച്ചിരിക്കുന്നത്. അതിനൽ റഷ്യയിലെ വിനോദ സഞ്ചാരികളെ പോലെയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. വീഡിയോയായിൽ അഭിനയിച്ചിരിക്കുന്നവരെ വളരെ ബുദ്ധിമുട്ടിയാണ് ഒരുക്കിയെടുത്തിരിക്കുന്നതെന്നും സ്റ്റീവ് പറഞ്ഞു. അയതിനാൽ ഇപ്പോൾ വീഡിയോയ്ക്ക് ലഭിക്കുന്ന അഭിനന്ദങ്ങൾ വിലമതിക്കാനാവാത്തതാണെന്നും സ്റ്റീവ് കൂട്ടിച്ചേർത്തു.

പിന്നിൽ പ്രവർത്തിച്ചവർ
ഓർഫിയേ ബാൻഡാണ് കമോൺ കമോൺ എന്ന് തുടങ്ങുന്ന ഗാനം ഒരുക്കിയിരിക്കുന്നത്. പാട്ട് എന്നഗാനം പൂർണ്ണമായും ചിത്രീകരിച്ചിരിക്കുന്നത് റഷ്യയിലാണ്. ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് റോബിൻ തോമസാണ്. ശ്യം മുരളീധരും ഡോൺ തോമസും ചേർന്നാണ് ഇതിലെ വരികൾ രചിച്ചിരിക്കുന്നത്.റഷ്യൻ സ്വദേശിയായ മരിയ ഗ്രിഗറോവയും ഗാനത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചിട്ടുണ്ട്. സയനോരയ്ക്കൊപ്പം ഡോൺ തോമസും അഭിമന്യുവും ഈ പാട്ട് പാടിയിച്ചുണ്ട്.
വീഡിയോ കാണാം


Click it and Unblock the Notifications











