For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആര്യയ്‌ക്കൊപ്പം കറങ്ങിനടന്ന് സയേഷ! പകല്‍ ഷൂട്ടിംഗ്! രാത്രിയിലാണ് സഞ്ചാരം! ചിത്രങ്ങള്‍ വൈറല്‍! കാണൂ!

  |

  തമിഴകത്തിന്റെ പ്രിയ താരങ്ങളിലൊരാളാണ് ആര്യ. തമിഴകത്തുനിന്നും മാത്രമല്ല മലയാളക്കരയിലും അദ്ദേഹത്തിന് ആരാധകര്‍ ഏറെയാണ്. പൃഥ്വിരാജിനും ഷാജി നടേശനുമൊപ്പം നിര്‍മ്മാണത്തിലും പങ്കാളിയായിരുന്നു അദ്ദേഹം. ആരാധക പിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് താരം. അടുത്തിടെയായിരുന്നു ആര്യയും സയേഷയും തമ്മിലുള്ള വിവാഹം നടന്നത്. ആരെയായിരിക്കും താരം ജീവിതസഖിയാക്കുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ വളരെ മുന്‍പേ നടന്നിരുന്നു. ജീവിതപങ്കാളിയെ കണ്ടെത്തുന്നതിനായി റിയാലിറ്റി ഷോ നടത്തിയും ഈ താരം എത്തിയിരുന്നു. ലക്ഷക്കണക്കിന് പേരായിരുന്നു റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനായി എത്തിയത്. ഓഡീഷനിലൂടെയായിരുന്നു മത്സരാര്‍ത്ഥികളെ തിരഞ്ഞെടുത്തത്. കളേഴ്‌സ് ചാനലിലായിരുന്നു എങ്ക വീട്ടു മാപ്പിളൈ സംപ്രേഷണം ചെയ്തത്. വന്‍വിവാദമായിരുന്നു പിന്നീട് താരത്തെ കാത്തിരുന്നത്.

  മലയാളികളുള്‍പ്പടെ നിരവധി പേരായിരുന്നു പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയത്. ഗ്രാന്‍റെ ഫിനാലെ വേദിയില്‍ വെച്ച് ഞെട്ടിക്കുന്ന തീരുമാനമായിരുന്നു ആര്യ സ്വീകരിച്ചത്. ഇവരില്‍ നിന്നും ഒരാളെ കണ്ടെത്തിയാല്‍ മറ്റുള്ളവര്‍ക്ക് വിഷമമാവുമെന്നും ആരേയും വേദനിപ്പിക്കാനായി താല്‍പര്യമില്ലെന്നും ഇക്കാര്യത്തെക്കുറിച്ച് തീരുമാനിക്കാനായി തനിക്ക് കൂടുതല്‍ സമയം വേണമെന്നുമായിരുന്നു താരം പറഞ്ഞത്. ഇതോടെയാണ് റിയാലിറ്റി ഷോ പ്രഹസനമായിരുന്നുവെന്ന വിമര്‍ശനം ഉയര്‍ന്നുവന്നത്. അധികം വൈകാതെ തന്നെ ആര്യയും സയേഷയും പ്രണയത്തിലാണെന്ന വിവരവുമെത്തി . ആ പ്രണയം വിവാഹത്തില്‍ കലാശിക്കുകയും. വിവാഹത്തിന് പിന്നാലെയായുള്ള ആഘോഷവും സിനിമയും ഒരുമിച്ച് കൊണ്ടുപോവുകയാണ് ഇരുവരും. സോഷ്യല്‍ മീഡിയയിലൂടെ ഇരുവരം പങ്കുവെച്ച ചിത്രം ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

   വിവാഹ ശേഷം ഒരുമിച്ച് അഭിനയിക്കുന്നു

  വിവാഹ ശേഷം ഒരുമിച്ച് അഭിനയിക്കുന്നു

  ആര്യയുടെയും സയേഷയുടെയും വിവാഹത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. സംവിധായകരും താരങ്ങളുമുള്‍പ്പടെ തമിഴകം ഒന്നടങ്കം ഇരുവരേയും അനുഗ്രഹിക്കാനായി എത്തിയിരുന്നു. പ്രണയിച്ച് വിവാഹിതരായതാണ് ഇരുവരും. വിവാഹ ശേഷം ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണ് ടെഡി. നിരവധി വിദേശ ലൊക്കേഷനുകളിലാണ് സിനിമ ചിത്രീകരിക്കുന്നതെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഗജനീകാന്തിലൂടെ തുടങ്ങിയ സൗഹൃദമാണ് പ്രണയത്തിലേക്കും വിവാഹത്തിലും എത്തിയത്. വിവാഹ ശേഷം ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നുവെന്നതിനാല്‍ത്തന്നെ ടെഡി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഇവരുടെ കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  ചിത്രീകരണത്തിനിടയിലെ ഇടവേള

  ചിത്രീകരണത്തിനിടയിലെ ഇടവേള

  പകല്‍ സമയത്ത് ഷൂട്ടിംഗ് തിരക്കാണ്. ഇടവേളകളിലാണ് തങ്ങളുടെ കറക്കമെന്ന് ഇരുവരും പറയുന്നു. ഡിന്നര്‍ കഴിക്കാനായി പ്രിയതമനൊപ്പം പുറത്തേക്ക് പോയതിന്‍രെ സന്തോഷം പങ്കുവെച്ചാണ് സയേഷ എത്തിയത്. ഇരുവരും ഒരുമിച്ചായതിനാല്‍ യാത്രകളും ചിത്രീകരണവുമൊക്കെ സാധ്യമാണെന്നും ഇവര്‍ പറയുന്നു. ഹണിമൂണ്‍ ആഘോഷം കഴിഞ്ഞതിന് പിന്നാലെയായാണ് ഇരുവരും സിനിമയില്‍ ജോയിന്‍ ചെയ്തത്. ചെന്നൈയില്‍ വെച്ച് തുടങ്ങിയ ചിത്രീകരണം ഇപ്പോള്‍ യൂറോപ്പിലെത്തി നില്‍ക്കുകയാണ്.

  കാപ്പാന്‍ റിലീസ് കാത്ത് ആരാധകര്‍

  കാപ്പാന്‍ റിലീസ് കാത്ത് ആരാധകര്‍

  വിവാഹ ശേഷം ആര്യയുടേയും സയേഷയുടേതുമായി പുറത്തിറങ്ങുന്ന ആദ്യ സിനിമയാണ് കാപ്പാന്‍. കെവി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലും സൂര്യയുമാണ് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായാണ് നടിപ്പിന്‍ നായകനും കംപ്ലീറ്റ് ആക്ടറും ഒരുമിക്കുന്നത്. ഇങ്ങനെയൊരു അവസരം നല്‍കിയത്. സംവിധായകന് നന്ദി അറിയിച്ച് സൂര്യ എത്തിയിരുന്നു. അല്ലു സിരിഷും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നത്. എന്നാല്‍ പിന്നീട് താരം പിന്‍മാറുകയും ആ വേഷത്തിലേക്ക് ആര്യ എത്തുകയുമായിരുന്നു. ഈ സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടയിലായിരുന്നു ഇവരുടെ വിവാഹം തീരുമാനിച്ചത്. എന്‍ജികെയ്ക്ക് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന സൂര്യ ചിത്രം കൂടിയാണ് കാപ്പാന്‍.

  സിനിമയില്‍ തുടരും

  സിനിമയില്‍ തുടരും

  വിവാഹ ശേഷം സിനിമയോട് ബൈ പറയുന്ന ശൈലിയാണ് പൊതുവെ അഭിനേത്രികള്‍ സ്വീകരിക്കാറുള്ളത്. ആ ലിസ്റ്റിലേക്ക് സയേഷയും ഇടം നേടുമോ എന്ന ആശങ്കയിലായിരുന്നു ആരാധകര്‍. വിവാഹത്തിന് ശേഷവും സയേഷ സിനിമയില്‍ തുടരുന്നതിനോട് വിരോധമില്ലെന്ന് ആര്യ പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ കഴിയുന്നതിനിടയിലാണ് അടുത്ത സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചത്. എന്ന് മാത്രവുമല്ല ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ടെഡിക്കുണ്ട്. ഇതോടെയാണ് ആരാധകര്‍ക്കും ആശ്വാസമായത്.

  കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പ്?

  കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പ്?

  ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് താരങ്ങളെന്നുള്ള റിപ്പോര്‍ട്ടുകള്‍ ഇടയ്ക്ക് പ്രചരിച്ചിരുന്നു. സയേഷ പങ്കുവെച്ച ചിത്രങ്ങളാണ് സംശയത്തിന് ഇടയാക്കിയത്. അതിന് പിന്നാലെയായി കുടുംബാംഗങ്ങള്‍ ഇത് ശരിവെച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഈ സംഭവം വ്യാപകമായി പ്രചരിച്ചിരുന്നു. പാപ്പരാസികള്‍ പ്രചരിപ്പിച്ച കിംവദന്തിയായിരുന്നു അതെന്നുള്ള വിവരം പിന്നീടാണ് പുറത്തുവന്നത്. വിവാഹ ശേഷവും സിനിമകളുമായി മുന്നേറുകയാണ് ഇരുവരും.

  English summary
  Sayyesha and Arya spend some quality time together, pics viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X