പെണ്‍കുട്ടികളെ പറ്റിച്ച് തേപ്പുകാരനായ ആര്യ! താരസുന്ദരിയുമായിട്ടുള്ളത് പ്രണയ വിവാഹമല്ല, പിന്നെയോ?

എങ്ക വീട്ടുമാപ്പിളൈ എന്ന റിയാലിറ്റി ഷോയിലൂടെ വധുവിനെ കണ്ടെത്താന്‍ തമിഴ് നടന്‍ ആര്യ നടത്തിയ ശ്രമം ഫലം കണ്ടിരുന്നില്ല. പതിനാറ് മത്സരാര്‍ത്ഥികളില്‍ ഒരാളെ ആര്യ തിരഞ്ഞെടുക്കുമെന്നായിരുന്നു പ്രേക്ഷകരും കരുതി ഇരുന്നത്. എന്നാല്‍ മത്സരാര്‍ത്ഥികളെയും പ്രേക്ഷകരെയും മണ്ടന്മാരാക്കി താരം ആരെയും തിരഞ്ഞെടുത്തിരുന്നില്ല. ഇത് വന്‍വിവാദങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു.

ഇപ്പോഴിതാ താന്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് ആര്യ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. അടുത്ത കാലത്തായി ഗോസിപ്പുകളില്‍ നിറഞ്ഞ നടി സയേഷ തന്നെയാണ് ആര്യയുടെ വധു ആകുന്നത്. സയേഷയും ആര്യയും തമ്മില്‍ പ്രണയത്തിലായിട്ടും എന്തിനാണ് ഇങ്ങനെയൊരു നാടകമെന്നാണ് പലരും ഇപ്പോള്‍ ചോദിക്കുന്നത്. അതിന് പിന്നില്‍ മറ്റൊരു സത്യമുണ്ടെന്ന് പറഞ്ഞ് സയേഷയുടെ അമ്മ രംഗത്ത് എത്തിയിരിക്കുകയാണ്.

വിവാഹം സത്യമാണ്!!

വിവാഹം സത്യമാണ്!!

വാലന്റ്റൈന്‍സ് ദിനമായ ഫെബ്രുവരി പതിനാലിനാണ് ആര്യയും സയേഷയും തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയത്. ഞങ്ങളുടെ കുടുംബത്തിന്റെയും മാതാപിതാക്കളുടെയും അനുഗ്രത്തോടെ മനോഹരമായ പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയാണ്. ഈ മാര്‍ച്ചില്‍ ഞങ്ങളുടെ വിവാഹമാണ്. സന്തോഷത്തിന്റെയും ഒത്തു ചേരലിന്റെയും പുതിയ യാത്രയില്‍ നിങ്ങളുടെ സ്‌നേഹവും അനുഗ്രഹവും എന്നും ഉണ്ടാവണമെന്നുമായിരുന്നു ട്വിറ്ററിലൂടെ ആര്യയും സയേഷയും ചേര്‍ന്ന് പറഞ്ഞത്. ഇരുവരും ഒന്നിച്ച് നില്‍ക്കുന്ന ചിത്രമടക്കം പങ്കുവെച്ച് കൊണ്ടാണ് താരങ്ങള്‍ വിവാഹക്കാര്യം പുറത്ത് വിട്ടത്.

 ഗോസിപ്പുകള്‍ സത്യമായി

ഗോസിപ്പുകള്‍ സത്യമായി

അടുത്തിടെ ആര്യയുടെയും സയേഷയുടെയും പേരുകള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നു. ഗജനികാന്ത് എന്ന ചിത്രത്തില്‍ നായിക നായകന്മാരായി അഭിനയിച്ചതോടെയാണ് സയേഷയുടെയും ആര്യയുടെയും പേരില്‍ ഗോസിപ്പുകള്‍ പ്രചരിച്ചത്. സിനിമ കഴിഞ്ഞതോടെ ഇരുവരും തമ്മില്‍ പ്രണയത്തിലായി എന്നാണ് വാര്‍ത്തകളില്‍ പറയുന്നത്. പ്രണയത്തിലാണെന്ന് മാത്രമല്ല വിവാഹത്തെ കുറിച്ചും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാര്‍ച്ച് പത്തിന് ഹൈദരാബദില്‍ വെച്ചാണ് വിവാഹം. മാര്‍ച്ച് 9 മുതല്‍ ആഘോഷങ്ങള്‍ ആരംഭിക്കുമെന്നും പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഒടുവില്‍ അതെല്ലാം സത്യമാണെന്ന് തെളിയിച്ച് കൊണ്ടാണ് വിവാഹ വാര്‍ത്തയെത്തയത്. ഇതിന്റെ പേരില്‍ ആര്യയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഒടുവില്‍ വിവാഹത്തെ കുറിച്ച് സയേഷയുടെ അമ്മ തുറന്ന് സംസാരിച്ചിരിക്കുകയാണ്.

 പ്രണയ വിവാഹമല്ല

പ്രണയ വിവാഹമല്ല

ആര്യയുടെയും സയേഷയുടെയും പ്രണയ വിവാഹമല്ലെന്നാണ് സയേഷയുടെ അമ്മ ഷഹീന്‍ ബാനു പറയുന്നത്. ആര്യയുടെ വീട്ടുകാര്‍ ആലോചനയുമായി വന്നതാണെന്നും തങ്ങളുടെ കുടുംബം സമ്മതിക്കുകയായിരുന്നെന്നും ഷഹീന്‍ പറയുന്നു. സിനിമയില്‍ മോഡേണ്‍ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും ജീവിതത്തില്‍ പാരമ്പര്യ മൂല്യങ്ങള്‍ പിന്തുടരുന്ന പെണ്‍കുട്ടിയാണ് സയേഷ. ആര്യ എല്ലാ കാര്യങ്ങളും ലാഘവത്തോടെ കാണുന്ന വ്യക്തിയാണെന്നാണ് പൊതുധാരണ. എന്നാല്‍ അദ്ദേഹം ജീവിതത്തെ വളരെ ഗൗരവത്തോടെ കാണുന്ന വ്യക്തിയാണെന്നും ഇരുകുടുംബങ്ങളുടെയും അനുഗ്രഹത്തോടെ വിവാഹം നടക്കുമെന്നും ഷഹീന്‍ വ്യക്തമാക്കി.

 ആര്യ തേപ്പാണ്

ആര്യ തേപ്പാണ്

തുടക്കം മുതല്‍ പ്രേക്ഷകരുടെ ഭാഗത്ത് നിന്നും വലിയ വിമര്‍ശനമായിരുന്നു എങ്കെ വീട്ടു മാപ്പിളൈയ്ക്ക് ലഭിച്ചത്. ചാനല്‍ റേറ്റിംഗ് കൂട്ടുന്നതിനും മറ്റുമായി ആര്യയും ചാനലുകാരും ചേര്‍ന്നുള്ള ഒത്തു കളിയായിരുന്നു ഈ ഷോ എന്നാണ് പ്രധാന ആരോപണം. ആര്യ ആരെയും വിവാഹം കഴിക്കില്ലെന്ന് പലരും നേരത്തെ പ്രവചിച്ചിരുന്നു. ഇന്ത്യന്‍ സംസ്‌കാരത്തിന് ചേരാത്ത പരിപാടിയാണെന്നും ആര്യ പെണ്‍കുട്ടികളുടെ മനസ് വെച്ച് കളിക്കുകയാണെന്നുമെല്ലാം ആരോപണം പ്രേക്ഷകരുടെ ഭാഗത്ത് നിന്നും വന്നിരുന്നു. ചിലര്‍ കോടതിയില്‍ ഹര്‍ജി കൊടുക്കുകയും ചെയ്തിരുന്നു.

  വികാരഭരിതയായ അബര്‍നദി

വികാരഭരിതയായ അബര്‍നദി

എങ്കൈ വീട്ടുമാപ്പിളെ മത്സരാര്‍ത്ഥികളില്‍ വിജയ സാധ്യത കല്‍പ്പിച്ചിരുന്ന മത്സരാര്‍ത്ഥിയായിരുന്നു കുംഭകോണം സ്വദേശിനിയായ അബര്‍നദി. അവസാന റൗണ്ടില്‍ പുറത്ത് പോയ അബര്‍നദി ഷോ കഴിഞ്ഞിട്ടും ആര്യയെ മാത്രമേ വിവാഹം കഴിക്കു എന്ന തീരുമാനത്തിലായിരുന്നു. ബാക്കി എല്ലാവരും തന്നെ പ്രശസ്തിയാണ് ലക്ഷ്യം വെച്ചതെങ്കില്‍ ആര്യയെ മാത്രമേ വിവാഹം കഴിക്കു എന്ന നിലപാടിലായിരുന്നു അബര്‍നദി. വിവാഹ വാര്‍ത്ത വന്നതോടെ അബര്‍നദി പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. നടന്‍ ആര്യയ്‌ക്കൊപ്പം ഇനി അഭിനയിക്കില്ല. ആര്യയുടെ വിവാഹവാര്‍ത്ത അഭ്യൂഹമാണെന്നാണ് ഞാന്‍ കരുതിയിരുന്നത്. കാരണം ഇത് ആദ്യമല്ല അദ്ദേഹത്തെ കുറിച്ച് ഗോസിപ്പുകള്‍ വരുന്നത്. എന്നാല്‍ അദ്ദേഹം തന്നെ അത് സത്യമാണെന്ന് പറയുന്നു. എന്നിരുന്നാലും ആ ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണ് ഞാന്‍. ആര്യ എന്നെ വിവാഹത്തിന് വിളിച്ചാല്‍ പോകും. ഇഷ്ടമാണെങ്കിലും അല്ലെങ്കിലും ഒരാള്‍ ക്ഷണിച്ചാല്‍ പോകണം. എന്നുമാണ് അബര്‍നദി പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X