ആര്യ തന്റെ പത്‌നിയെ സ്വന്തമാക്കി! ആഡംബരത്തോടെ ആര്യ-സയേഷ വിവാഹം! ചിത്രങ്ങള്‍ പുറത്ത്, കാണൂ

കുറച്ച് ദിവസങ്ങളായി തെന്നിന്ത്യന്‍ സിനിമാ ലോകം ഒരു താരവിവാഹത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. എങ്ക വീട്ടുമാപ്പിളൈ എന്ന റിയാലിറ്റി ഷോയിലൂടെ വധുവിനെ കണ്ടെത്താന്‍ ശ്രമിച്ച ആര്യയ്ക്ക് അന്ന് ഒരു വധുവിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ തന്റെ വധുവിനെ കണ്ടെത്തി താരം വിവാഹം കഴിച്ചിരിക്കുകയാണ്.

തമിഴ് നടന്‍ ആര്യയും നടി സയേഷ സൈഗാളുമാണ് മാര്‍ച്ച് പത്തിന് വിവാഹിതരായിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി പതിനാല് വാലന്റ്റൈന്‍സ് ദിനത്തിലായിരുന്നു ഞങ്ങള്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്നുള്ള കാര്യം താരങ്ങള്‍ വെളിപ്പെടുത്തിയത്. സോഷ്യല്‍ മീഡിയ നിറയെ ഏറ്റവും പുതിയ താരദമ്പതികളുടെ ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

 വിവാഹം ഉറപ്പിച്ച താരങ്ങള്‍

വിവാഹം ഉറപ്പിച്ച താരങ്ങള്‍

ആര്യയും സയേഷയും പ്രണയത്തിലാണെന്ന് ഇടക്കാലത്ത് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ഒടുവില്‍ വാലന്റ്‌റൈന്‍സ് ദിനമായ ഫെബ്രുവരി പതിനാലിനായിരുന്നു ആര്യയും സയേഷയും തങ്ങളുടെ വിവാഹക്കാര്യം വെളിപ്പെടുത്തിയത്. ഞങ്ങളുടെ കുടുംബത്തിന്റെയും മാതാപിതാക്കളുടെയും അനുഗ്രത്തോടെ മനോഹരമായ പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയാണ്. ഈ മാര്‍ച്ചില്‍ ഞങ്ങളുടെ വിവാഹമാണ്. സന്തോഷത്തിന്റെയും ഒത്തു ചേരലിന്റെയും പുതിയ യാത്രയില്‍ നിങ്ങളുടെ സ്‌നേഹവും അനുഗ്രഹവും എന്നും ഉണ്ടാവണമെന്നുമായിരുന്നു ട്വിറ്ററിലൂടെ ആര്യയും സയേഷയും ചേര്‍ന്ന് പറഞ്ഞത്. ഇരുവരും ഒന്നിച്ച് നില്‍ക്കുന്ന ചിത്രമടക്കം പങ്കുവെച്ച് കൊണ്ടാണ് താരങ്ങള്‍ വിവാഹക്കാര്യം പുറത്ത് വിട്ടത്.

 താരവിവാഹം

താരവിവാഹം

മാര്‍ച്ച് 9, 10 ദിവസങ്ങളിലായി ഹൈദരാബാദില്‍ വെച്ചായിരുന്നു താരവിവാഹം. പരമ്പരാഗത മുസ്ലീം ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍. വിവാഹത്തിന് മുന്നോടിയായി സംഗീത് ചടങ്ങുകള്‍ നടത്തിയിരുന്നു. ബോളിവുഡ് താരങ്ങളായ സഞ്ജയ് ദത്ത, ആദിത്യ പഞ്‌ജോലി, സൂരജ് പഞ്‌ജോലി, അഞ്ജൂ മഹേന്ദ്രൂ, നടി സെറീന വഹാബ്, അല്ലു അര്‍ജുന്‍ തുടങ്ങി നിരവധി താരങ്ങളാണ് സംഗീത് ചടങ്ങില്‍ പങ്കെടുത്തത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുക്കുക. ആഘോഷ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

പുറത്ത് വന്ന ചിത്രങ്ങള്‍

ഒരേ നിറത്തിലും പാറ്റേണിലും ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ ധരിച്ചായിരുന്നു ആര്യയും സയേഷയും ഇന്നലെ നടന്ന ചടങ്ങുകളില്‍ പങ്കെടുത്തത്. ഇരുവരും മേഡ് ഫോര്‍ ഈച്ച് അദര്‍ ആണെന്നാണ് ആരാധകര്‍ പറയുന്നത്. ഡാന്‍സും പാട്ടും ആര്‍പ്പുവിളികളുമായിട്ടായിരുന്നു സംഗീത് ചടങ്ങ് നടത്തിയത്. പുറത്ത് വന്ന ചിത്രങ്ങള്‍ക്കും വീഡിയോസിനും വമ്പന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചത്.

ഇതൊരു പ്രണയ വിവാഹമല്ല

ആര്യയുടെയും സയേഷയുടെയും പ്രണയ വിവാഹമല്ല. ഇക്കാര്യം വിവാഹത്തിന് മുന്‍പ് തന്നെ സയേഷയുടെ അമ്മ ഷഹീന്‍ ബാനു തുറന്ന് പറഞ്ഞിരുന്നു. ആര്യയുടെ വീട്ടുകാര്‍ ആലോചനയുമായി വന്നതാണെന്നും തങ്ങളുടെ കുടുംബം അത് സമ്മതിക്കുകയായിരുന്നെന്നും ഷഹീന്‍ പറയുന്നു. സിനിമയില്‍ മോഡേണ്‍ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും ജീവിതത്തില്‍ പാരമ്പര്യ മൂല്യങ്ങള്‍ പിന്തുടരുന്ന പെണ്‍കുട്ടിയാണ് സയേഷ. ആര്യ എല്ലാ കാര്യങ്ങളും ലാഘവത്തോടെ കാണുന്ന വ്യക്തിയാണെന്നാണ് പൊതുധാരണ. എന്നാല്‍ അദ്ദേഹം ജീവിതത്തെ വളരെ ഗൗരവത്തോടെ കാണുന്ന വ്യക്തിയാണെന്നും ഇരുകുടുംബങ്ങളുടെയും അനുഗ്രഹത്തോടെ വിവാഹം നടക്കുമെന്നും ഷഹീന്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X