For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ടൊവിനോയുടെ ഡിസിപ്ലിന്‍ കണ്ട് കോംപ്ലക്‌സ് അടിച്ചിട്ടുണ്ടെന്ന് മുഹ്‌സിന്‍ പരാരി

  |

  മലയാളത്തിലെ യുവനടന്മാരിൽ ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ടൊവിനോ തോമസ്. ചെറിയ വേഷങ്ങളില്‍ നിന്നു തുടങ്ങി മലയാളത്തിലെ മുന്‍നിര താരമായി മാറിയ ടൊവിനോയുടെ വളർച്ച വിസ്മയിപ്പിക്കുന്നതാണ്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ടൊവിനോ യുവാക്കൾക്കും കുടുംബ പ്രേക്ഷകർക്കും പ്രിയങ്കരനാവുകയായിരുന്നു. ഇപ്പോഴിതാ, ടൊവിനോയുടെ ഏറ്റവും പുതിയ ചിത്രം 'തല്ലുമാല ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി തീർന്നിരിക്കുകയാണ് തല്ലുമാല. ടൊവിനോ തോമസ് നായകനായ ചിത്രം മലയാളികള്‍ക്ക് കാഴ്ചയുടെ പുതിയ അനുഭവമാണ് നല്‍കിയിരിക്കുന്നത്.

  ഇതുവരെ ടൊവിനോയിൽ കാണാത്ത നൃത്തച്ചുവടുകൾ കൊണ്ട് കളറാക്കിയിരിക്കുകയാണ് തല്ലുമാല എന്ന ചിത്രം. ഡാന്‍സ് അറിയില്ലെന്ന് പറഞ്ഞ ടൊവിനോയുടെ കിടിലന്‍ ഡാന്‍സ് കണ്ട് പ്രേക്ഷകർ അമ്പരന്ന് ഇരിക്കുകയാണ്. കണ്ണില്‍ പെട്ടോളേ എന്ന ആദ്യം പുറത്ത് വന്ന പാട്ടിലെ ടൊവിനോയുടെ ഡാന്‍സ് കണ്ട് പ്രേക്ഷകര്‍ കണ്ണുതള്ളി.

  tovino

  തല്ലുമാല സിനിമയിൽ ടൊവിനോയെ കൊണ്ട് ഡാന്‍സ് കളിപ്പിച്ചെടുത്തത് എങ്ങനെയാണെന്ന് പറയുകയാണ് തിരക്കഥാകൃത്ത് കൂടിയായ മുഹ്‌സിന്‍ പരാരി. ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് ടൊവിനോയുടെ ഡാൻസിൻ്റെ കാര്യം പറഞ്ഞത്. 'പണ്ട് മുതലേ ഞാന്‍ ടൊവിനോയോട് ചോദിക്കും നിനക്ക് ഡാന്‍സ് പഠിച്ചൂടെയെന്ന്.

  Also Read: തൻ്റെ കരിയറിലെ ഹിറ്റ് ​ഗാനങ്ങൾക്ക് നൃത്തം ചെയ്തത് പീരിഡ്സ് ദിവസങ്ങളിലാണെന്ന് സായി പല്ലവി

  അതൊന്നും ശരിയാവില്ലെന്നാണ് അന്നൊക്കെ അവന്‍ പറഞ്ഞത്. ഖാലിദ് റഹ്മാന്‍ ലീഡര്‍ഷിപ്പ് ഏറ്റെടുത്തതോടെ കൂടി ഡാന്‍സ് നമുക്ക് ചെയ്യിപ്പിക്കാം എന്ന് തീരുമാനിച്ചു. നമുക്ക് പ്രാക്റ്റീസ് ചെയ്ത് കോണ്‍ഫിഡന്‍സ് ബില്‍ഡ് ചെയ്യാം അളിയാ, ഒരാളെ വെച്ച് പ്രാക്റ്റീസ് ചെയ്യാമെന്ന് ടൊവിയോട് പറഞ്ഞു.

  Also Read: ഭിന്നശേഷിക്കാരനായ ഒരു അനിയനുണ്ട്, 'അമ്മയായിരുന്നു എനിക്കെല്ലാം', അമ്മയുടെ വിയോഗത്തെക്കുറിച്ച് സാജൻ പള്ളുരുത്തി

  കൊവിഡ് വന്നപ്പോള്‍ കുറച്ച് കാലം ഒന്നിച്ച് താമസിക്കാനുള്ള അവസരം ലഭിച്ചു. അവിടെ അവന്റെ ഡാന്‍സ് പ്രാക്ടീസും ഗ്രൂമിങ്ങുമൊക്കെ നോക്കി,' മുഹ്‌സിന്‍ പറഞ്ഞു. ഞങ്ങള്‍ ഒരേ പ്രായത്തിലുള്ള ആള്‍ക്കാരാണ്. ടൊവി ഭയങ്കര അച്ചടക്കമുള്ള വ്യക്തിയാണ്. എല്ലാക്കാര്യത്തിനും ഒരു കൃത്യനിഷ്ഠയുണ്ട്, വെറുതെ കോംപ്ലക്‌സ് അടിപ്പിച്ച് കളയും. പല ഭാഷകളിലുള്ള അവന്റെ പ്രാവീണ്യം നേടാനുള്ള കോഴ്‌സ് ചെയ്യുന്നുണ്ട്.

  ബുദ്ധി, മനസ് ഇതിനൊക്കെ ഒരു സമയം കൊടുത്തിട്ട് അതിന് വേണ്ടി പ്രയത്‌നിച്ചു കൊണ്ടേയിരിക്കുകയാണ്. അതൊക്കെ കണ്ടപ്പോള്‍ ഭയങ്കര ബഹുമാനം തോന്നി. ഇന്‍സ്‌പൈറായില്ല. ഇന്‍സ്‌പൈറായാല്‍ പിന്നെ ഞാനും അതുപോലെ ചെയ്യേണ്ടി വരും. അതുകൊണ്ട് അതിന് നമ്മള്‍ നിന്നില്ല.

  Also Read: ബികോം വിത്ത് ത്രീ സപ്ലി, ഞാൻ ജോലിക്ക് പോകില്ലാന്ന് വീട്ടുകാർക്ക് മുമ്പേ അറിയാം: അർജുൻ അശോകൻ

  കൊറിയോഗ്രാഫര്‍ ഷോബി മാസ്റ്റര്‍ക്ക് ടൊവിക്ക് എന്താണ് കംഫര്‍ട്ടബിളായിട്ടുള്ളത് എന്നറിയാം. എന്താണ് നമുക്ക് വേണ്ടതെന്നും ഷോബി മാസ്റ്റര്‍ക്ക് അറിയാം. റഹ്മാനും ബാക്കി എല്ലാവരും കൂടി ചേര്‍ന്നിട്ടുള്ള എഫേര്‍ട്ടാണ് ടൊവിനോയുടെ ഡാന്‍സ്,' മുഹ്‌സിന്‍ കൂട്ടിച്ചേര്‍ത്തു.

  Read more about: tovino thomas
  English summary
  Screen writer muhsin parari talks about the discipline of tovino thomas
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X