twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി സ്ക്രീനിന് പുറത്തും കൊലമാസ്സാണ്! മധുരരാജ കാണാന്‍ വന്നവരെ കൈയ്യിലെടുത്തത് താരം! കാണൂ!

    |

    Recommended Video

    മമ്മൂക്ക സ്ക്രീനിന് പുറത്തും കൊലമാസ്സാണ്!

    മമ്മൂട്ടി ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമകളിലൊന്നായിരുന്ന മധുരരാജ ഏപ്രില്‍ 12നാണ് തിയേറ്ററുകളിലേക്കെത്തിയത്. പുലിമുരുകന് ശേഷം വൈശാഖും ഉദയ് കൃഷ്ണയും ഒരുമിച്ചെത്തിയിരിക്കുകയാണ് ഇപ്പോള്‍. മോഹന്‍ലാലിന് പിന്നാലെ മമ്മൂട്ടിയും 100 കോടി ക്ലബില്‍ ഇടംപിടിക്കുമോയെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. പോക്കിരിരാജ റിലീസ് ചെയ്ത് 9 വര്‍ഷം പിന്നിടുന്നതിനിടയിലാണ് വീണ്ടും രാജയും സംഘവുമെത്തിയത്. ഡബിള്‍ സ്‌ട്രോംഗല്ല ട്രിപ്പിള്‍ സ്‌ട്രോംഗായാണ് വരവെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. ടീസറിനെ വിമര്‍ശിച്ചവര്‍ പോലും ട്രെയിലറിന് കൈയ്യടിച്ചിരുന്നു. മമ്മൂട്ടി ആരാധകര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള എല്ലാവിധ ചേരുവകളുമായാണ് ചിത്രമെത്തിയിട്ടുള്ളത്. അനുശ്രീ, മഹിമ നമ്പ്യാര്‍, സലീം കുമാര്‍, രമേഷ് പിഷാരടി തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്.

    പതിവില്‍ നിന്നും വ്യത്യസ്തമായി സിനിമയെക്കുറിച്ച് കൂടുതല്‍ ആത്മവിശ്വാസത്തോടെയായിരുന്നു മമ്മൂട്ടി സംസാരിച്ചത്. പ്രമോഷന്‍ പരിപാടികളിലെല്ലാം അദ്ദേഹം പങ്കെടുത്തിരുന്നു. ലൂസിഫറിന് പിന്നാലെയായി അബുദാബിയില്‍ വെച്ചായിരുന്നു സിനിമയുടെ ട്രെയിലര്‍ ലോഞ്ച് നടത്തിയത്. എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ വെച്ച് പ്രീ ലോഞ്ച് നടത്തിയും സിനിമ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. രാജയുടെ വേഷവിധാനവും സംസാരത്തിലെ പ്രത്യേകതകളെക്കുറിച്ചുമൊക്കെയായിരുന്നു ആരാധകര്‍ വാചാലരായത്. രാജയുടെ സ്റ്റൈല്‍ അനുകരിച്ചായിരുന്നു ആരാധകര്‍ ഫാന്‍സ് ഷോയ്ക്കായി എത്തിയത്. ഏപ്രില്‍ 12നായിരുന്നു മധുരരാജ കേരളത്തില്‍ അവതരിച്ചത്. ഇപ്പോഴിതാ വിദേശത്തേക്കെത്തിയ മധുരരാജയെ കാണാന്‍ മമ്മൂട്ടിയും എത്തിയിരിക്കുകയാണ്. സ്വകാര്യ എഫ്എം ചാനല്‍ സംഘടിപ്പിച്ച പരിപാടിക്കിടയിലെ വിശേഷങ്ങളെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

    മമ്മൂട്ടിയുടെ വരവ്

    മമ്മൂട്ടിയുടെ വരവ്

    ഓറഞ്ച് നിറത്തിലുള്ള ഷര്‍ട്ടും നീലനിറത്തിലുള്ള ജീന്‍സുമണിഞ്ഞ് സ്റ്റൈലിഷായാണ് മമ്മൂട്ടി എത്തിയത്. പ്രേക്ഷകര്‍ക്ക് സുപരിചിതരായ മിഥുന്‍ രമേഷും നൈല ഉഷയുമാണ് അവതാരകരായി എത്തിയത്. വന്‍ആരവത്തോടെയാണ് പ്രേക്ഷകര്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തത്. പ്രവര്‍ത്തിദിനമായിരുന്നിട്ട് കൂടി വന്‍ജനക്കൂട്ടമാണ് സിനിമ കാണാനുമായി എത്തിയത്. നൈല ഉഷയാണ് മമ്മൂട്ടിയെ പരിപാടിയിലേക്കായി എത്തിച്ചത്. നിങ്ങളാരുമറിയാതെ താന്‍ അദ്ദേഹത്തെ കാലില്‍ വീണെന്നും അങ്ങനെയാണ് അദ്ദേഹം വരാന്‍ സമ്മതിച്ചതെന്നും നൈല പറഞ്ഞിരുന്നു.

    പോവുന്നതിന് മുന്‍പാണേല്‍ വരാം

    പോവുന്നതിന് മുന്‍പാണേല്‍ വരാം

    സിനിമ നടക്കുന്നതിനിടയില്‍ തിയേറ്ററില്‍ വരാനായി അദ്ദേഹം ആദ്യമൊന്നും തയ്യാറായിരുന്നില്ല. തനിക്ക് തിരിച്ചുപോവേണ്ട ഫൈള്റ്റിനെക്കുറിച്ചായിരുന്നു അദ്ദേഹം ആദ്യം പറഞ്ഞത്. 9.45നാണ് തനിക്ക് തിരിച്ചുപോവേണ്ടതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതിനിടയിലാണെങ്കില്‍ താന്‍ വരാമെന്ന് അദ്ദേഹം സമ്മതിക്കുകയായിരുന്നു. മമ്മൂട്ടിക്ക് മൈക്ക് കൊടുക്കാനും അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാനായുമായി കാത്തിരിക്കുകയാണ് തങ്ങളെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്. നൈല തന്റെ സുഹൃത്താണെന്നും 40 വര്‍ഷമായി അറിയാമെന്നുമുള്ള തമാശയുമായാണ് അദ്ദേഹം തുടങ്ങിയത്.

    സിനിമ കാണണമെന്നുണ്ട്

    സിനിമ കാണണമെന്നുണ്ട്

    മാക്‌സില്‍ വെച്ച് തനിക്കും സിനിമ കാണണമെന്നുണ്ടെന്ന് പറഞ്ഞിരുന്നതായും മമ്മൂട്ടി പറയുന്നു. പെട്ടെന്ന് തന്നെ നൈല അത് റെഡിയാക്കിയെന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്. നൈല ദുബായില്‍ വേറെ ലെവലാണെന്നായിരുന്നു പ്രേക്ഷകര്‍ പറഞ്ഞത്. മുഴുവനായി കാണാന്‍ ബുദ്ധിമുട്ടാണെന്നും താരം പറഞ്ഞിരുന്നു. ഇത്രയും വലിയ സ്‌ക്രീനില്‍ താനിത് വരെ സിനിമ കണ്ടിരുന്നില്ല, ഡബ്ബിംഗിലോ, തന്റെ വീട്ടിലെ സ്ക്രീനിലോ ഒക്കെയായാണ് സിനിമ കാണാറുള്ളത്. നാട്ടിലുള്ളത്ര തന്നെ സ്‌നേഹവും സ്വീകരണവുമൊക്കെ നല്‍കമണെന്നും അങ്ങനെയുണ്ടായാല്‍ മാത്രമേ വലിയ സിനിമകള്‍ ചെയ്യാനായി കഴിയൂ.

    ഫൈറ്റ് ചെയ്യാനും

    ഫൈറ്റ് ചെയ്യാനും

    പ്രേക്ഷക പിന്തുണയെക്കുറിച്ചും അദ്ദേഹം വാചാലനായിരുന്നു. നിങ്ങളാണ് ഇനി പിന്തുണയ്‌ക്കേണ്ടത്. അങ്ങനെ വന്നാലെ വലിയ സിനിമകളും ഫൈറ്റുകളുമൊക്കെ ചെയ്യാനാവൂയെന്നും അദ്ദേഹം പറഞ്ഞപ്പോള്‍ സദസ്സും ഇളകിമറിയുകയായിരുന്നു. മമ്മൂക്കക്ക് വയസ്സൊന്നുമായിട്ടില്ലെന്നായിരുന്നു ഒരാള്‍ വിളിച്ച് പറഞ്ഞത്. ഏജെല്ലാം കുറവ് തന്നെയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എക്‌സിക്യൂട്ടീവ് സ്റ്റൈലിലായിരുന്നു മിക്കവരും. ഉച്ചയ്ക്ക് ശേഷം ലീവെടുത്ത് വന്നതാണെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. അത് മനസ്സിലായെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. വളരെയധികം സന്തോഷമുണ്ട്.

    ആവര്‍ത്തിച്ച് കാണണം

    ആവര്‍ത്തിച്ച് കാണണം

    ഒരു തവണ കണ്ടാല്‍ എല്ലാ തമാശയംു ആസ്വദിക്കാന്‍ പറ്റിയെന്ന് വരില്ല, ചിലപ്പോള്‍ ആവര്‍ത്തിച്ച് തന്നെ കാണേണ്ടി വരും. തമാശ പറഞ്ഞതല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിനിടയിലാണ് മൂന്നാമതായാണ് താനെത്തുന്നതെന്ന് ഒരാള്‍ പറഞ്ഞത്. വെരിഗുഡ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതിനിടയിലാണ് സിനിമയിലെ കാര്യങ്ങളെക്കുറിച്ചും ഡയലോഗ് പറയാനുമായൊക്കെ പറഞ്ഞത്. നാട്ടില്‍ പല തിയേറ്ററുകളിലും 24 പ്രദര്‍ശനമാണ്. ഇവിടുന്ന് തന്നെ 100 കോടി കിട്ടുമല്ലോ അല്ലേയെന്നും അദ്ദേഹം ചോദിച്ചിരുന്നു. നിങ്ങളുടെ ബുദ്ധിമുട്ടുകളെക്കുറിച്ചൊക്കെ അറിയാമെങ്കിലും ചില സമയത്തൊക്കെ കണ്ണടച്ച് വിട്ടേക്കണേയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

    എല്ലാം വരും

    എല്ലാം വരും

    സിബി ഐ, ബിലാല്‍, പതിനെട്ടാം പടി, ഉണ്ട തുടങ്ങി വരാനിരിക്കുന്ന സിനിമകളെക്കുറിച്ചും പ്രേക്ഷകര്‍ ചോദിച്ചപ്പോള്‍ എല്ലാം വരുമെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. മധുരരാജയിലെ ഡയലോഗ് പറയാനായും പ്രേക്ഷകര്‍ ആവശ്യപ്പെട്ടിരുന്നു. മമ്മൂട്ടിക്കൊപ്പം കൈലാഷും എത്തിയിരുന്നു. സിനിമയ്ക്ക് പിന്തുണ ചോദിക്കുന്നതിനിടയിലാണ് തന്റെ കാര്യവും കൂടി പറയണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഒരുപാലം ഇട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

    English summary
    screening of Maduraraja with Mammootty in Dubai
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X