ഓരോ സിനിമ എഴുതി കഴിഞ്ഞും മമ്മുക്കയോട് സംസാരിക്കും, സിനിമ നടക്കാത്തതിനെ കുറിച്ച് രഞ്ജന്‍ പ്രമോദ്
മികച്ച ഒരുപിടി ചിത്രങ്ങൾ തൂലികയിലൂടെ സൃഷ്ടിച്ച തിരക്കഥാകൃത്താണ് രഞ്ജൻ പ്രമോദ്. ഹിറ്റ് ചിത്രങ്ങളാണ് രഞ്ജൻ പ്രമോദിന്റെ തിരക്കഥയിൽ പിറന്നത്. 2001 ൽ പുറത്തിറങ്ങിയ രണ്ടാംഭാവം എന്ന ചിത്രത്തിലൂടെയാണ് രഞ്ജൻ പ്രമോദ് എന്ന തിരക്കഥാകൃത്ത് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് മീശമാധവൻ, മനസ്സിനക്കരെ, അച്ഛുവിന്റെ അമ്മ, നരൻ എന്നിങ്ങനെ ഹിറ്റ് ചിത്രങ്ങൾക്കായിരുന്നു തൂലിക ചലിപ്പിച്ചത്. നിരവധി പുരസ്കാരങ്ങളും ഈ ചിത്രങ്ങൾക്ക് ലഭിച്ചിട്ടുണ്ട്.

മോഹാൻലാൽ, ജയറാം, സുരേഷ് ഗോപി എന്നിങ്ങന മുൻനിര താരങ്ങളെ വെച്ച് സിനിമ ചെയ്തിട്ടുണ്ടെങ്കിലും രഞ്ജൻ പ്രമോദ് മമ്മൂട്ടിയെ വെച്ച് ഇതുവരെ ചിത്രങ്ങൾചെയ്തിട്ടില്ല. ഇപ്പോഴിത മെഗാസ്റ്റാറിനെ വെച്ച് സിനിമ ചെയ്യാത്തതിന്റെ കാരണം വെളിപ്പെടുത്തി രഞ്ജൻ പ്രമോദ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ...
മമ്മുക്കയുമായി ഒരു സിനിമ ചെയ്യുക എന്നത് എന്റെ വലിയ ആഗ്രഹമാണ്. ഞാന്‍ ഓരോ സിനിമ എഴുതി കഴിഞ്ഞും മമ്മുക്കയോട് ഒരു സിനിമ ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കും. പക്ഷേ എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് ഒന്നും നടന്നില്ല. രക്ഷാധികാരി ബൈജു ചെയ്യുന്നതിന് മുൻപ് താൻ മമ്മൂട്ടിയുമായി ഒരു സിനിമ ചെയ്യുന്നതിനെ പറ്റി ആലോചിച്ചിരുന്നുവെന്നും രഞ്ജൻ പ്രമോദ് പറഞ്ഞു,
തിരക്കഥകൃത്ത് മാത്രമല്ല സംവിധാനത്തിലും രഞ്ജൻ പ്രമോദ് ഒരു കൈ നോക്കിയിട്ടുണ്ട്. 2005 ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമായ ഫോട്ടോഗ്രാഫർ ആണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ചിത്രത്തിന്റെ കഥ എഴുതിയതും അദ്ദേഹം തന്നെയാണ്. 2013 ൽ പുറത്തിറങ്ങിയ റോസ് ഗിറ്റാറിനാൽ ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ രഞ്ജൻ പ്രമോദ് ചിത്രം.


Click it and Unblock the Notifications