twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി നായകനായ ആ ചിത്രത്തിന്റെ പരാജയം അവിശ്വസനീയമായിരുന്നു: തുറന്നുപറഞ്ഞ് ഡെന്നീസ് ജോസഫ്

    By Midhun Raj
    |

    നിരവധി വിജയ സിനിമകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ തിരക്കഥാകൃത്താണ് ഡെന്നീസ് ജോസഫ്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാം തന്നെ ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. രാജാവിന്‌റെ മകന്‍, നമ്പര്‍ 20 മദ്രാസ് മെയില്‍, ന്യൂഡല്‍ഹി, മനു അങ്കിള്‍, നായര്‍സാബ്, കോട്ടയം കുഞ്ഞച്ചന്‍ തുടങ്ങിയ സിനിമകളെല്ലാം ഡെനീസ് ജോസഫിന്റെ എഴുത്തില്‍ പിറന്ന ജനപ്രിയ ചിത്രങ്ങളാണ്.

    മലയാളത്തിലെ മുന്‍നിര സംവിധായകര്‍ക്കൊപ്പവും താരങ്ങള്‍ക്കൊപ്പവുമെല്ലാം ഡെന്നീസ് ജോസഫ് പ്രവര്‍ത്തിച്ചിരുന്നു. ഒരുകാലത്ത് മലയാള സിനിമയിലെ തിരക്കേറിയ തിരക്കഥാകൃത്തുകളില്‍ ഒരാള്‍ കൂടിയായിരുന്നു അദ്ദേഹം. എഴുത്തിനൊപ്പം സംവിധായകനായും ഡെന്നീസ് ജോസഫ് മോളിവുഡില്‍ തിളങ്ങിയിരുന്നു. ആറ് സിനിമകള്‍ അദ്ദേഹത്തിന്റെ
    സംവിധാനത്തില്‍ റിലീസ് ചെയ്തിരുന്നു.

    അതേസമയം മമ്മൂട്ടി

    അതേസമയം മമ്മൂട്ടി-ഡെന്നീസ് ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമകളില്‍ ഒന്നായിരുന്നു ദിനരാത്രങ്ങള്‍. മെഗാസ്റ്റാറിനെ നായകനാക്കി ജോഷിയാണ് സിനിമ സംവിധാനം ചെയ്തിരുന്നത്. 1988ലാണ് ഈ ചിത്രം പുറത്തിറങ്ങിയിരുന്നത്. മമ്മൂട്ടിക്കൊപ്പം സുമലത, മുകേഷ്, പാര്‍വതി, സിദ്ധിഖ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ ചിത്രത്തില്‍ എത്തിയിരുന്നു.

    ഔസേച്ചനായിരുന്നു

    ഔസേച്ചനായിരുന്നു സിനിമയിലെ പാട്ടുകള്‍ ഒരുക്കിയിരുന്നത്. ദിനരാത്രങ്ങള്‍ എന്ന സിനിമ തന്റെ കരിയറില്‍ സംഭവിച്ച അവിശ്വസനീയമായ പരാജയമായിരുന്നു എന്ന് ഡെന്നീസ് ജോസഫ് ഒരഭിമുഖത്തില്‍ തുറന്നുപറഞ്ഞിരുന്നു. ദിനരാത്രങ്ങള്‍ എന്ന സിനിമയുടെ പരാജയം അവിശ്വസനീയമായിരുന്നു. പക്ഷേ അത് പരാജയപ്പെട്ടെങ്കിലും തെലുങ്കില്‍ ആ സിനിമ ചെയ്യാന്‍ ഓഫര്‍ വന്നു.

    ഞാന്‍ സംവിധാനം ചെയ്യണമെന്ന്

    ഞാന്‍ സംവിധാനം ചെയ്യണമെന്ന് അന്നത്തെ പ്രമുഖ നിര്‍മ്മാതാവ് കൃഷ്ണ റെഡ്ഡി പറഞ്ഞതോടെ അത് എനിക്ക് അത്ര ആത്മവിശ്വാസം നല്‍കിയിരുന്നില്ല. ഇവിടെ ജോഷിക്ക് കഴിയാതെ പോയത് ഒരു സിനിമ മാത്രം സംവിധാനം ചെയ്തുനില്‍ക്കുന്ന എനിക്ക് എങ്ങനെ കഴിയുമെന്ന ടെന്‍ഷനായിരുന്നു, ഞാന്‍ പരമാവധി അതില്‍ നിന്ന് ഒഴിയാന്‍ നോക്കി.

    എനിക്ക് എങ്ങനെ

    എനിക്ക് എങ്ങനെ എങ്കിലും ഒരു ഉടക്ക് ഇടണമായിരുന്നു. അങ്ങനെ ഒരു പുതുമുഖ നടിയുടെ ഫോട്ടോ കൊണ്ട് കാണിച്ചിട്ട് ഈ സിനിമയ്ക്ക് ഇവര്‍ യോജിക്കുമോ എന്ന് ചോദിച്ചു. പക്ഷേ ഞാനത് തളളിപ്പറഞ്ഞു. അന്ന് എന്നെ കാണിച്ച ആ നായിക പിന്നീട് തെന്നിന്ത്യയിലെ സൂപ്പര്‍ താരമായ ഗൗതമിയായിരുന്നു അഭിമുഖത്തില്‍ ഡെന്നീസ് ജോസഫ് പറഞ്ഞു.

    Recommended Video

    ഇക്കയും ഏട്ടനും മാത്രമല്ല യുവതാരങ്ങളും താരങ്ങളായെത്തിയ സിനിമകള്‍ | FilmiBeat Malayalam
    മമ്മൂട്ടി-ഡെന്നീസ് ജോസഫ്

    മമ്മൂട്ടി-ഡെന്നീസ് ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ന്യൂഡല്‍ഹി വലിയ വിജയം നേടിയ സിനിമകളിലൊന്നാണ്. തുടര്‍ച്ചയായ പരാജയ സിനിമകള്‍ക്കിടയില്‍ മമ്മൂട്ടിക്ക് ലഭിച്ച വിജയ ചിത്രം കൂടിയായിരുന്നു ന്യൂഡല്‍ഹി. 2005ല്‍ പുറത്തിറങ്ങിയ തസ്‌കരവീരനാണ് ഈ കൂട്ടുകെട്ടില്‍ ഒടുവില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയ ചിത്രം. അതേസമയം പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗിതാഞ്ജലി എന്ന സിനിമയ്ക്കാണ് എറ്റവുമൊടുവിലായി ഡെന്നീസ് ജോസഫ് തിരക്കഥ ഒരുക്കിയത്. അടുത്തിടെ മമ്മൂട്ടിയും ഡെന്നീസ് ജോസഫും വീണ്ടും ഒന്നിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ഔദ്യോഗിക സ്ഥീരികരണമൊന്നും ഇതുവരെയുണ്ടായിട്ടില്ല.

    Read more about: mammootty dennis joseph
    English summary
    script writer dennis joseph reveals about mammootty's dinarathrangal movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X