ആകാശദൂതനിലെ വില്ലനാവാന്‍ അഞ്ചാറ് ദിവസം കൊണ്ട് ഡ്രൈവിങ് പഠിച്ച് എന്‍എഫ് വര്‍ഗീസ്; ഇന്‍സ്പിരേഷനെന്ന് ആരാധകരും
മലയാള സിനിമയിലെ ലക്ഷണമൊത്തെ വില്ലനെന്ന് പറഞ്ഞാല്‍ അതിലൊരാള്‍ നടന്‍ എന്‍എഫ് വര്‍ഗീസാണ്. അഭിനയിച്ചിരുന്ന കാലത്തെല്ലാം വേറിട്ട പല വേഷങ്ങളും ചെയ്തിട്ടുള്ള നടനാണ് അദ്ദേഹം. ചെറിയ വേഷങ്ങള്‍ ചെയ്തിരുന്ന വര്‍ഗീസിന്റെ കരിയര്‍ മാറ്റി മറിച്ചത് ആകാശദൂത് എന്ന സിനിമയിലെ വില്ലന്‍ കഥാപാത്രമാണ്.
മലയാളികളെല്ലാവരും കരഞ്ഞോണ്ട് കണ്ട സിനിമയാണ് ആകാശദൂത്. അതിലെ പ്രധാന വില്ലനായി അഭിനയിക്കാന്‍ വേണ്ടി എന്‍എഫ് വര്‍ഗീസ് എടുത്ത ത്യാഗം കുറച്ചൊന്നുമല്ലെന്ന് സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ ഡെന്നിസ് ജോസഫ് പറഞ്ഞിരുന്നു. ഈ വാക്കുകള്‍ വീണ്ടും വൈറലായാതോടെ ഇന്‍സ്പിരേഷന്‍ കഥകള്‍ മലയാളത്തിലെ നടന്മാര്‍ക്കുമുണ്ടെന്ന് മനസിലാവും. വിശദമായി വായിക്കാം..

'ആകാശദൂത് സിനിമയില്‍ എന്‍. എഫ് വര്‍ഗീസ് ചെയ്ത വില്ലന്‍ വേഷത്തിന് ആദ്യം നിശ്ചയിച്ചിരുന്നത് താഴ്വാരത്തിലെ വില്ലന്‍ വേഷം ചെയ്ത സലിം ഗൗസിനെ ആയിരുന്നു. ഡേറ്റിന്റെ പ്രശ്‌നം മൂലം സലിമിന് ആ വേഷം ചെയ്യാന്‍ പറ്റാതെ വന്നപ്പോഴാണ് എന്‍. എഫ് വര്‍ഗീസിന് നറുക്ക് വീഴുന്നത്.
അത് വരെ സിനിമയില്‍ കാര്യമായി ഒന്നും ചെയ്യാനില്ലാതെ ചെറിയ വേഷങ്ങള്‍ മാത്രം ചെയ്ത് കൊണ്ടിരുന്നു എന്‍. എഫ് വര്‍ഗീസിന് ആദ്യമായി കിട്ടുന്ന പ്രധാന വേഷമായിരുന്നു കേശവന്‍ എന്ന ഫാം ഉടമ'.

'ആ വാര്‍ത്ത കേട്ട് സന്തോഷം കൊണ്ട് പൊറുതി മുട്ടി എന്‍. എഫ് വര്‍ഗീസ് നേരെ പനമ്പള്ളി നഗറിലുള്ള ഡെന്നിസ് ജോസഫിന്റെ വീട്ടില്‍ എത്തി സിനിമയുടെ കഥ കേട്ടു. കഥ കുറച്ചു കേട്ടു കഴിഞ്ഞപ്പോളാണ് ഹെവി വാഹനം അടക്കം പല വാഹനങ്ങളും ഓടിക്കേണ്ട സീനുകള്‍ സിനിമയില്‍ ഉണ്ടെന്നറിയുന്നത്. എന്‍. എഫ് വര്‍ഗീസ്സിന് ആണെങ്കില്‍ മരുന്നിന് പോലും ഡ്രൈവിംഗ് അറിയില്ല. ഷൂട്ടിംഗ് തുടങ്ങാന്‍ ഇനി പത്ത് പന്ത്രണ്ട് ദിവസമേ ബാക്കിയുള്ളൂ'.

'എന്‍. എഫ് വര്‍ഗീസ് ആകെ അസ്വസ്ഥനായി. ഞാനത് മാനേജ് ചെയ്തോളാം, വേറെ ആരും ഇതറിയരുതെന്ന് പറഞ്ഞ് എന്‍. എഫ് വര്‍ഗീസ് നേരെ ഒരു ഡ്രൈവിംഗ് സ്‌കൂളില്‍ ചെന്ന് രാവും പകലും ഇല്ലാതെ 5, 6 ദിവസം ഏതാണ്ട് 24 മണിക്കൂറും വണ്ടി ഓടിച്ചു പഠിച്ചു.
ഷൂട്ടിംഗിന് കുറച്ചു ദിവസം ബാക്കി നില്‍ക്കെ ആ ഡ്രൈവിങ് സ്‌കൂളിലെ വണ്ടി ഓടിച്ചു എന്‍. എഫ് വര്‍ഗീസ് നേരെ തന്റെ വീട്ടിലേക്ക് വന്നു. എന്നിട്ട് വണ്ടി ഓടിച്ചു കാണിച്ച് തന്നു. താനന്ന് ശരിക്കും ഞെട്ടി പോയെന്നാണ്' ഡെന്നിസ് ജോസഫ് പറഞ്ഞത്.

സിനിമയോടുള്ള അഭിനിവേശം കൊണ്ട് ഈ മനുഷ്യന്‍ എടുത്ത പ്രയത്‌നത്തെ കുറിച്ച് സോഷ്യല്‍ മീഡിയയിലും ചര്‍ച്ച നടക്കുകയാണ്. ഇന്‍സ്പിരേഷണല്‍ കഥകള്‍ തപ്പി മറ്റു ഭാഷകളിലേക്ക് പോവണമെന്നില്ല. ഇവിടെ മലയാളത്തില്‍ തന്നെ ഇതുപോലെ ഒരുപാട് ഉദാഹരണങ്ങള്‍ ഉണ്ട്. കുറച്ചു കാലം കൂടി ജീവിച്ചിരുന്നെങ്കില്‍ ഇനിയും ഒരുപാട് മികച്ച വേഷങ്ങള്‍ ചെയ്തു ഫലിപ്പിക്കേണ്ടിയിരുന്ന നടനായിരുന്നു എന്‍എഫ് വര്‍ഗീസ്. ശരിക്കും മലയാള സിനിമയുടെ നഷ്ടങ്ങളില്‍ ഒന്ന് തന്നെയാണ് ഈ താരത്തിന്റെ വിയോഗമെന്ന് ആരാധകര്‍ പറയുന്നു.


Click it and Unblock the Notifications