For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ത്രൂഔട്ട് നെഗറ്റീവ് കഥാപാത്രം ചെയ്യുമോ; മമ്മൂട്ടിയുടെ മറുപടി അത്ഭുതപ്പെടുത്തി...

  |

  മലയാളി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് പുഴു. നവാഗതയായ റത്തീന ഷര്‍ഷാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിക്കൊപ്പം പാര്‍വതി തിരുവോത്തും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മെയ് 13 ന് സോണി ലിവലൂടെയാണ് റിലീസ് ചെയ്യുന്നത്. ഒരു ക്രൈം ത്രില്ലര്‍ ചിത്രമാണ് പുഴു.

  ശ്രീനിവാസനെ കണ്ടിട്ട് സഹിക്കുന്നില്ല, നടന്റെ ചിത്രം പ്രചരിപ്പിക്കുന്നവരോട്... പ്രാര്‍ത്ഥനയുമായി ആരാധകര്‍

  ദിവസങ്ങള്‍ക്ക് മുന്‍പ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വന്നിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ട്രെയിലര്‍ പുറത്ത് വന്നതിന് പിന്നാലെ ചിത്രത്തിനായുള്ള പ്രതീക്ഷ പങ്കുവെച്ച് കൊണ്ട് പ്രേക്ഷകര്‍ എത്തിയിരുന്നു. ഇപ്പോഴിതാ പുഴു എന്ന ചിത്രത്തിലേയ്ക്ക് മമ്മൂട്ടി എത്തിയതിനെ കുറിച്ച് പറയുകയാണ് തിരക്കഥകൃത്ത് ഹര്‍ഷാദ്. ചിത്രത്തില്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്.

  മോഹന്‍ലാല്‍ ചെയ്യേണ്ട വേഷം ദിലീപ് ചെയ്തു, അതോടെ സിനിമ പരാജയപ്പെട്ടു, കഥാവശേഷന്‍ സിനിമയ്ക്ക് സംഭവിച്ചത്

  ഹര്‍ഷാദിന്റെ വാക്കുകള്‍ ഇങ്ങനെ....'പുഴു വന്ന വഴിയെന്ന് പറഞ്ഞായിരുന്നു ഹര്‍ഷാദിന്റെ കുറിപ്പ് ആരംഭിക്കുന്നത്. ഉണ്ടയുടെ ഷൂട്ടിംഗ് തീരാറാവുന്ന ഒരു ദിവസം. മമ്മൂക്കയുമായി കുറച്ച് അടുപ്പമൊക്കെയായ ഒരു ഉച്ചനേരം, അദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിച്ച് കഴിഞ്ഞ നേരത്ത് ഞാനൊരു യമണ്ടന്‍ ചോദ്യം ചോദിച്ചു. ഇക്കാ ത്രൂഔട്ട് നെഗറ്റീവായ ഒരു റോള്‍ ചെയ്യുമോ. കുറച്ചുനേരം എന്റെ മുഖത്തേക്കു തന്നെ നോക്കി നിന്നശേഷം മമ്മൂക്ക ചോദിച്ചു. നെഗറ്റീവ് എന്നു പറയുമ്പോള്‍ അയാള്‍ക്കൊരു ന്യായമുണ്ടാവില്ലേ. അതിനുള്ള ഉത്തരം തിരക്കഥയിലൂടെ വിശദമാക്കാന്‍ പറ്റുമിക്കാ. ഉം, മമ്മൂക്ക പിന്നെയും ആലോചിച്ചു. മുഴുവന്‍ സിനിമയും ഈ നെഗറ്റീവ് കഥാപാത്രത്തിന്റെ പെസ്പെക്റ്റീവിലായിരിക്കും. ഞാന്‍ കൂട്ടിച്ചേര്‍ത്തു. ഓഹോ, അപ്പോ അത്യാവശ്യം പെര്‍ഫോമന്‍സിന് സ്‌കോപ്പുള്ളതായിരിക്കും അല്ലേ ?' മമ്മൂക്ക ചോദിച്ചു.


  'നാല് പതിറ്റാണ്ടിലേറെ വിവിധങ്ങളായ കഥാപാത്രങ്ങളെ ലോകത്തിന് മുന്നില്‍ അവിസ്മരണീയമാക്കിയ ആ മഹാനടന്റെ ചോദ്യം കേട്ട് ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടുപോയി. യെസ്, തീര്‍ച്ചയായും ആ കഥാപാത്രത്തിന്റെ നിറഞ്ഞാട്ടമായിരിക്കും സിനിമ. ഞാന്‍ തുടര്‍ന്ന് പറഞ്ഞു. എന്നാല്‍ ചെയ്യാം, എഴുതിക്കോളൂ. ഇതായിരുന്നു തുടക്കം'; ഹര്‍ഷാദ് കുറിച്ചു.

  'കഴിഞ്ഞ കുറേ നാളായി എന്റെ മനസ്സിലുണ്ടായിരുന്ന കഥ, പല തരത്തില്‍ പല ഫോമില്‍ മാറ്റി മാറ്റി എഴുതിക്കൊണ്ടേയിരുന്ന തിരക്കഥ, അങ്ങിനെ വീണ്ടും മാറ്റി എഴുതാന്‍ തീരുമാനിച്ചു. ഇത്തവണ സുഹൃത്തുക്കളായ ഷറഫുവിനെയും സുഹാസിനെയും കൂടെ കൂട്ടി. എഴുത്തങ്ങനെ ജോറായികൊണ്ടിരിക്കെ അണ്ഡകടാഹം മൊത്തം കൊറോണയിലായി, മാലോകരുടെ സകലമാന പ്ലാനുകളും അവതാളത്തിലായി'.

  കൊറോണയൊക്കെ കഴിഞ്ഞ് സിനിമാ ഷൂട്ടിംഗുകള്‍ പുനരാരംഭിച്ചെങ്കിലും രത്തീനക്ക് വേണ്ടി മമ്മൂക്കയുടെ നിര്‍ദ്ദേശപ്രകാരം മുമ്പ് ഞാനെഴുതിക്കൊടുത്ത മറ്റൊരു തിരക്കഥ ( അതൊരു വലിയ ക്യാന്‍വാസിലുള്ള റോഡ് മൂവിയായിരുന്നു) ഇപ്പോഴൊന്നും നടപടിയാവില്ലാന്ന് കണ്ടപ്പോള്‍ മമ്മൂക്കയുമായുള്ള ആലോചനക്ക് ശേഷം, ഞങ്ങള്‍ അപ്പൊഴും പേരിട്ടിട്ടില്ലാതിരുന്ന 'പുഴു'വിലെത്തി. പാര്‍വ്വതി തിരുവോത്ത് കൂടെ ചേരുന്നു. ജോര്‍ജേട്ടനും രാജേഷും ശ്യാമും റെനീഷും നിര്‍മാതാക്കളായി വരുന്നു. മമ്മൂക്കയുടെ വീട്ടില്‍ രണ്ട് ദിവസം അടുപ്പിച്ചിരുന്ന് തിരക്കഥാ വായനയും ചര്‍ച്ചയും നടത്തിയതോടെ പുഴുവിന് ജീവന്‍ വെച്ചു. പുഴു ചലിക്കാന്‍ തുടങ്ങി'; തിരക്കഥാതൃത്ത് കുറിച്ചു.

  Recommended Video

  CBI 5 Movie Review | മമ്മൂക്കക്ക് സിബിഐ 5 മൈലേജ് കുറക്കുമോ ?

  'പുഴുവിന് ഒരുപാട് അര്‍ത്ഥങ്ങളും നാനാര്‍ത്ഥങ്ങളും ഉണ്ടാവാം. പക്ഷേ അതിലേറ്റവും മികച്ച അര്‍ത്ഥം പുഴു എന്നു തന്നെയാണ്! പുഴു ഒരു ചെറിയ ജീവിയാണ്, പുഴു ഒരു ചെറിയ സിനിമയുമാണ്. കാലങ്ങളും ദേശങ്ങളും താണ്ടി അതങ്ങനെ ഇഴഞ്ഞിഴഞ്ഞ് ഈ മാസം 13 മുതല്‍ നിങ്ങളുടെ വിരല്‍തുമ്പിലെത്തുകയാണ്; സോണി ലൈവിലൂടെ. അനുഗ്രഹിക്കുക ആശിര്‍വദിക്കുക' ; ഹര്‍ഷാദ് കുറിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് പോസ്റ്റ് വൈറല്‍ ആയിട്ടിണ്ട്. നല്ല പോസിറ്റീവ് പ്രതികരണമാണ് ലഭിക്കുന്നത്.

  English summary
  script Writer Harshad Pens About Mammootty's Entry In Puzhu movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X