അറംപറ്റിപോകും കേട്ടോ! അല്ലെങ്കിലെ അന്ധവിശ്വാസത്തിന് പേരു കേട്ട ഒരു മേഖലയാണ് കലാരംഗം; ആര്‍ രാമാനന്ദന്‍
മലയാള സിനിമയ്ക്ക് ഏറ്റവും വലിയ നഷ്ടങ്ങള്‍ നല്‍കിയ വര്‍ഷമായി 2020 മാറി കഴിഞ്ഞു. ഏറ്റവുമൊടുവില്‍ നടന്‍ അനില്‍ നെടുമങ്ങാടിന്റെ അപ്രതീക്ഷിത വേര്‍പിരിയല്‍ സംഭവിച്ചതിന്റെ വേദനയില്‍ നിന്നും മുക്തരാവാന്‍ കഴിയാതെ നില്‍ക്കുയാണ് ബന്ധുക്കളും സുഹൃത്തുക്കളും. സിനിമയില്‍ നല്ല കഥാപാത്രങ്ങള്‍ ലഭിച്ച് തുടങ്ങിയപ്പോഴായിരുന്നു അനിലിന്റെ വിയോഗം.
ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി അക്ഷര ഗൌഡ, ചിത്രങ്ങൾ കാണാം
എന്നാല്‍ അവസാന ദിവസം അനില്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വ്യാപകമായി വൈറലായി. മരണത്തെ കുറിച്ച് പരാമര്‍ശമുള്ള പോസ്റ്റ് ആയതിനാല്‍ അറംപറ്റിയതാണെന്ന വിശദീകരണവും എല്ലാവരും കൊടുത്തു. ഇതിനെതിരെ നടന്‍ ഹരീഷ് പേരടി അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ തിരക്കഥകൃത്ത് ആര്‍ രാമാനന്ദനും പ്രതികരണവുമായി എത്തിയിരിക്കുകയാണ്.

ആര്‍ രാമാനന്ദിന്റെ കുറിപ്പ് വായിക്കാം
അറംപറ്റിപോകും കേട്ടോ!
അല്ലെങ്കിലേ അന്ധവിശ്വാസത്തിന് പേരു കേട്ട ഒരു മേഖലയാണ് കലാരംഗം. എന്ത് കൊണ്ട് സിനിമയിലും സീരിയലിലും മറ്റു കലാ രംഗങ്ങളിലും ഇത്രയും അന്ധവിശ്വാസങ്ങള്‍ നിലനില്‍ക്കുന്നു എന്നു ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേ ഉള്ളൂ. വളരെ പ്രവചനാതീതമായ, അസന്തുലിതമായ, ഒരുപാട് അരക്ഷിതത്വം ഉള്ള മേഖലയാണ് ഇവയെല്ലാം. എവിടെയൊക്കെ മനുഷ്യന് അരക്ഷിതത്വം അനുഭവപ്പെടുന്നു അവിടെയെല്ലാം ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങള്‍ കൂടുതലായി കാണപ്പെടുന്നു.

കലാരംഗം പോലെ തന്നെ രാഷ്ട്രീയത്തിലും ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങള്‍ കൂടിയും കുറഞ്ഞും ഇരിക്കുന്നത് കാണാം. 'അറംപറ്റുക' എന്നത് ശുദ്ധ ഭോഷ്‌ക്കാണ്. മരണം വളരെ സ്വാഭാവികമായ ഒരു ജീവിത പ്രക്രിയ ആണെന്നിരിക്കെ അതിനെ കുറിച്ച് നമ്മള്‍ ദിവസവും സംസാരിക്കാം, ചിലപ്പോള്‍ ഫേസ്ബുക്കിലും എഴുതാം നമ്മുടെ ടൈംലൈന്‍ എടുത്തുനോക്കിയാല്‍ എത്രയോ തവണ നമ്മള്‍ മരണത്തെ പരാമര്‍ശിക്കുകയോ, പ്രമേയമാക്കി കൊണ്ടു വല്ലതും എഴുതുകയോ ചെയ്തിട്ടുണ്ട്.

അതെഴുതിയ പിറ്റേദിവസം നമ്മള്‍ മരിച്ചു പോയാല്‍ ഫേസ്ബുക്ക് പോസ്റ്റ് സ്‌ക്രീന്‍ഷോട്ട് എടുത്ത് കണ്ടോ അറംപറ്റി പോയത്! എന്നു പറഞ്ഞു ആരെങ്കിലും ഒരു പോസ്റ്റ് ഇടും ഷെയര്‍ തൊഴിലാളികള്‍ അത് ഷെയര്‍ ചെയ്യും, വിഡ്ഢികള്‍ മുക്കത്ത് വിരല്‍ വച്ച് ശരി തന്നെ ശരി തന്നെ എന്ന കോറസ് പാടും. ഏതെങ്കിലും വിധത്തില്‍ നാളെയാണ് എന്റെ മരണം എന്ന അറിവ് മനുഷ്യന്‍ ലഭിച്ചാല്‍ അതോടെ തീര്‍ന്നു!

അതുകൊണ്ട് 'അറംപറ്റല്‍' തികച്ചും ആകസ്മികമായ ഒരു സംഗതി മാത്രമാണ്. 100 വയസ്സായി മരിച്ചാലും മരണം ഒരു അസുഖകരമായ അനുഭവമാണ് മറ്റുള്ളവര്‍ക്ക് എന്നിരിക്കെ 'മരണപരാമര്‍ശങ്ങള്‍' നടത്തുന്നത് ഒഴിവാക്കാന്‍ വെറുതെ അതെ കുറിച്ച് ഒന്നും പറയണ്ട കേട്ടോ അറംപറ്റി പോകും എന്ന് പറഞ്ഞു ഭയപ്പെടുത്തി ഭയപ്പെടുത്തി, ഇനി അഥവാ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ എന്ന അവസ്ഥയിലായി കാര്യങ്ങള്‍! മരണം ഒരു നിത്യസംഭവമാണ് മരിക്കാനാണ് നമുക്ക് കാരണങ്ങള്‍ കൂടുതല്‍ അതില്‍ ഒന്നും പെടാതെ ജീവിച്ചിരിക്കുന്നതാണ് അത്ഭുതം!
Recommended Video
ആർ രാമാനന്ദിൻ്റെ ഫേസ്ബുക്ക് കുറിപ്പ്


Click it and Unblock the Notifications











