കൈപ്പത്തികൊണ്ട് ഒരു നാല് തടവലുണ്ട്, ഇതോടെ നസീറിനും ജയഭാരതിക്കുമെല്ലാം ഒരു തിളക്കം കിട്ടും- രഘുനാഥ് പാലേരി

നടി പൂര്‍ണിമ ഇന്ദ്രജിത്ത് വേറിട്ട ലുക്കിലെത്തുന്ന പുത്തന്‍ ചിത്രമാണ് ഒരു കട്ടില്‍ ഒരു മുറി. ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ്. പൂര്‍ണിമയ്‌ക്കൊപ്പം ഹക്കിം ഷാ, പ്രിയംവദ, എന്നിവരാണ് പോസ്റ്ററിലുള്ളത്.

അതേ സമയം സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത് സംവിധായകന്‍ കൂടിയായ രഘുനാഥ് പാലേരിയാണ്. സോഷ്യല്‍ മീഡിയ പേജിലൂടെ സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ച് കൊണ്ട് അദ്ദേഹം എഴുതിയ കുറിപ്പാണ് ഇപ്പോള്‍ വൈറലാവുന്നത്. പണ്ട് സിനിമകളുടെ പോസ്റ്റര്‍ പശ വെച്ച് ഒട്ടിക്കുന്നതിനെ പറ്റിയും ഇന്ന് വന്ന മാറ്റത്തെ പറ്റിയുമാണ് താരം സംസാരിച്ചിരിക്കുന്നത്.

raghunath-paleri

'ഇപ്പോള്‍ സിനിമാ പോസ്റ്റര്‍ പതിക്കാന്‍ പശ വേണ്ട. പോസ്റ്റര്‍ മാത്രം മതി. സിനിമകള്‍ ഇറങ്ങുന്നതിനു മുന്‍പ് വലുതും ചെറുതുമായ പോസ്റ്ററുകള്‍ മൈദപ്പശ തേച്ച് പതിക്കുന്നത് പലതവണ നോക്കി നിന്നിട്ടുണ്ട്. ബക്കറ്റില്‍ നിന്നും വാരിയെടുത്ത് പശ പോസ്റ്ററിന്റെ പിറകില്‍ കൈപ്പത്തി ബ്രഷ് ആക്കി അങ്ങോട്ടുമിങ്ങോട്ടും അതിവേഗം ഓടിച്ചു കൊണ്ടൊരു തേപ്പുണ്ട്.

തേപ്പ് കഴിയുന്നതും, കൈപ്പത്തിയിലെ ശേഷിക്കുന്ന പശ, ബക്കറ്റിന്നഗ്രത്തില്‍ തന്നെ തുടച്ച്, പോസ്റ്റര്‍ തിരിച്ചിട്ട് പശ പോയ കൈപ്പത്തികൊണ്ട് ഒരു നാല് തടവു തടവലുണ്ട്. അതോടെ പോസ്റ്ററിലെ പ്രേം നസീറിനും ജയഭാരതിക്കും സത്യനും ശാരദക്കുമെല്ലാം ഒരു തിളക്കം കിട്ടും. അവരുടെ മുഖകമലങ്ങള്‍ക്ക് താഴെ പടത്തിന്റെ പേരുണ്ടാവും. സംവിധായക തിരക്കഥ സംഗീത ഛായാഗ്രഹണ പ്രതിഭകളുടെ പേരും ഉണ്ടാകും.

ആ പേരുകള്‍ അധികമാരും ശ്രദ്ധിക്കാറില്ല. ശ്രദ്ധ മുഴുവന്‍ താരത്തിളക്കത്തില്‍ ആയിരിക്കും. നോട്ടമെല്ലാം ആ കണ്‍കോണുകളിലെ ദേവപ്രഭയില്‍ ഉഴറി നില്‍ക്കും. പുതിയ സിനിമയിലെ കഥാപാത്ര താരങ്ങളെല്ലാം ഭംഗിയായി ഒട്ടി എന്ന് ഉറപ്പുവരുത്തി പോസ്റ്റര്‍ പതിക്കുന്ന എന്‍ജിനീയര്‍ തന്റെ ബക്കറ്റും കോവണിയും എടുത്ത് അടുത്ത പതിക്കല്‍ കേന്ദ്രത്തിലേക്ക് പറക്കും.

ചുമലില്‍ കോവണിയും ബാലന്‍സ് ചെയ്തുള്ള ആ പറക്കലും അതിമനോഹരമായ ഒരു കാഴ്ചയാണ്. മുന്‍കാല സിനിമകളുടെ ഓരോ പിറവിയിലും അത്തരം വൈഡൂര്യ കാഴ്ചകള്‍ ധാരാളം ഉണ്ടായിരുന്നു. ഇപ്പോള്‍ സിനിമയുടെ തീയറ്റര്‍ ജനനം എല്ലാം സിസേറിയന്‍ സ്‌റ്റൈലില്‍ ആണ്.

raghunath-paleri

ശ്രീ ഷാനവാസ് കെ ബാവക്കുട്ടിയുടെ പുതിയ സിനിമയുടെ ആദ്യ പോസ്റ്റര്‍ ഞാനിവിടെ പശയില്ലാതെ പതിക്കുകയാണ്. ബക്കറ്റില്ല കോവണിയില്ല സൈക്കിളും ഇല്ല. സര്‍വ്വം ഡിജിറ്റല്‍ പ്രോഗ്രാം . ഇതൊരു പിക്‌സല്‍ യുഗം. സിനിമ തീയേറ്ററില്‍ പ്രസവിച്ചു വീഴുന്നതും, എനിക്കും ആദ്യം തന്നെ കാണണം.

ഇങ്ങിനെ ഒരു പോസ്റ്റര്‍ പതിക്കാനുള്ള സമയഗണ്ഡത്തിലേക്ക് എന്നെ നിര്‍ബന്ധിച്ച് കൈപിടിച്ച് നടത്തിച്ചതിന് ഏങ്ങണ്ടിയൂരിലെ എന്റെ പ്രിയപ്പെട്ട ശ്രീ സുബ്രഹ്മണ്യനും ബിന്ദുവിനും കുഞ്ചുവിനും പ്രാണനില്‍ പൊതിഞ്ഞ സ്‌നേഹം സമര്‍പ്പിക്കുന്നു. ജയ്, ഒരു കട്ടില്‍ ഒരു മുറി', രഘുനാഥ് പാലേരി കുറിച്ചു.

കിസ്മത്ത്, തൊട്ടപ്പന്‍ എന്നീ സിനിമകള്‍ക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു കട്ടില്‍ ഒരു മുറി. ഷമ്മി തിലകന്‍, വിജയരാഘവന്‍ , ജാഫര്‍ ഇടുക്കി, രഘുനാഥ് പലേരി, ജനാര്‍ദ്ദനന്‍, ഗണപതി, സ്വാതിദാസ് പ്രഭു, പ്രശാന്ത് മുരളി, മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാര്‍ പ്രഭാകരന്‍, ഹരിശങ്കര്‍, രാജീവ് വി. തോമസ്, ജിബിന്‍ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജന്‍ കോഴിക്കോട് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്ന താരങ്ങള്‍.

സപ്ത തരംഗ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, വിക്രമാദിത്യന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ സപ്ത തരംഗ് ക്രിയേഷന്‍സ് സമീര്‍ ചെമ്പയില്‍, രഘുനാഥ് പാലേരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം എല്‍ദോ ജോര്‍ജ്ജ് നിര്‍വഹിക്കുന്നു. തിരക്കഥയ്ക്ക് പുറമേ സംഭാഷണവും രഘുനാഥ് പലേരിയാണ് എഴുതുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X