twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മാനത്തെ കൊട്ടാരത്തില്‍ ദിലീപിന്‌റെ പേര് നിര്‍ദ്ദേശിച്ചത് മമ്മൂട്ടി, അറിയാകഥ പറഞ്ഞ് തിരക്കഥാകൃത്ത്‌

    By Midhun Raj
    |

    മിമിക്രി രംഗത്തുനിന്നും സിനിമയിലെത്തി സൂപ്പര്‍താരമായ നടനാണ് ദിലീപ്. ചെറിയ വേഷങ്ങളിലൂടെ തുടങ്ങിയ നടന്‍ പിന്നീട് മലയാളത്തിലെ മുന്‍നിര നായകനടനായി മാറി. കോമഡി അനായാസമായി കൈകാര്യം ചെയ്യാന്‍ കഴിഞ്ഞതുകൊണ്ടാണ് ചുരുങ്ങിയ നാളുകള്‍ കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായി നടന്‍ മാറിയത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള സിനിമകള്‍ ദിലീപിന്‌റെ കരിയറില്‍ കൂടുതല്‍ പുറത്തിറങ്ങി. തുടര്‍ച്ചയായ വിജയ ചിത്രങ്ങളിലൂടെ ജനപ്രിയ നായകന്‍ എന്ന വിളിപ്പേരും നടന് വന്നു. മാനത്തെ കൊട്ടാരം എന്ന ചിത്രത്തിലാണ് ദിലീപ് ആദ്യമായി നായകനാവുന്നത്.

    സാരിയില്‍ ഗ്ലാമറസായി സാക്ഷി അഗര്‍വാള്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

    1994ല്‍ പുറത്തിറങ്ങിയ ചിത്രം സുനില്‍ ആണ് സംവിധാനം ചെയ്തത്. ദിലീപിനൊപ്പം ഖുശ്ബു, ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, നാദിര്‍ഷ ഉള്‍പ്പെടെയുളള താരങ്ങള്‍ പ്രധാന വേഷങ്ങളിലെത്തി. സുരേഷ് ഗോപിയും ചിത്രത്തില്‍ അതിഥി വേഷത്തില്‍ അഭിനയിച്ചിരുന്നു. കലാഭവന്‍ അന്‍സാറിന്‌റെയും റോബിന്‍ തിരുമലയുടെയും തിരക്കഥയിലാണ് സംവിധായകന്‍ സുനില്‍ ചിത്രം എടുത്തത്. നടി ഖുശ്ബുവിന്റെ ആരാധകരായ ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥയാണ് മാനത്തെ കൊട്ടാരത്തില്‍ കാണിച്ചത്.

    ഖുശ്ബുവിനെ ഇവര്‍ പരിചയപ്പടുന്നതും

    ഖുശ്ബുവിനെ ഇവര്‍ പരിചയപ്പടുന്നതും ദിലീപിന്‌റെ കഥാപാത്രം പിന്നീട് സിനിമയില്‍ നായകനാവുന്നതും ചിത്രത്തില്‍ കാണിച്ചു. അതേസമയം ദിലീപ് എങ്ങനെയാണ് മാനത്തെ കൊട്ടാരത്തിലെ നായകനായത് എന്ന് പറയുകയാണ് തിരക്കഥാകൃത്ത് റോബിന്‍ തിരുമല. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തിരക്കഥാകൃത്ത് മനസുതുറന്നത്. മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം എടുക്കാനുളള തയ്യാറെടുപ്പിനിടെയാണ് താന്‍ അന്‍സാറിനോട് മാനത്തെ കൊട്ടാരത്തിന്‌റെ കഥ പറയുന്നതെന്ന് റോബിന്‍ തിരുമല പറയുന്നു. അന്ന് ഈ കഥ കോമഡി ട്രാക്കിലാണ് അന്‍സാര്‍ ചിന്തിച്ചത്.

    അങ്ങനെ ഓരോ രംഗങ്ങളും അന്‍സാര്‍

    അങ്ങനെ ഓരോ രംഗങ്ങളും അന്‍സാര്‍ കോമഡിയാക്കി പറയാന്‍ തുടങ്ങിയതോടെ എനിക്ക് ചിരി നിര്‍ത്താന്‍ കഴിഞ്ഞില്ല.
    തുടര്‍ന്ന്‌ മമ്മൂട്ടിയെ നായകനാക്കിയുളള രാജകീയം എന്ന സിനിമ മാറ്റിവെച്ച് ഞങ്ങള്‍ ഈ കഥയ്ക്ക് പിന്നാലെ ആയി. സംവിധായകന്‍ സുനിലിനെ വിളിച്ച് ഈ കഥ പറഞ്ഞു. അദ്ദേഹത്തിനും ഇഷ്ടമായി. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ഉളളതിനാല്‍ ആദ്യം രാജകീയം ചെയ്തിട്ട് മതി ഇതെന്ന് തീരുമാനിച്ചു. അങ്ങനെ മമ്മൂക്കയെ കാണാന്‍ ഞാനും അന്‍സാറും ചെന്നൈയിലേക്ക് പുറപ്പെട്ടു.

    കഥയൊക്കെ മമ്മൂക്കയോട് പറഞ്ഞു

    കഥയൊക്കെ മമ്മൂക്കയോട് പറഞ്ഞു. അദ്ദേഹം ഞങ്ങളെ പുറത്തേക്ക് ക്ഷണിച്ചു. അങ്ങനെ കാറില്‍ പോകുന്ന സമയത്താണ് മാനത്തെ കൊട്ടാരം കഥ കേട്ട് ഇത് ആരെ വെച്ചാണ് പ്ലാന്‍ ചെയ്യുന്നത് എന്ന് മമ്മൂക്ക ചോദിച്ചത്. ജയറാമും മുകേഷും ആയിരുന്നു ഞങ്ങളുടെ മനസില്‍. അന്ന് മമ്മൂക്ക പറഞ്ഞു; സൈന്യം എന്ന പുതിയ ജോഷി ചിത്രത്തില്‍ എന്‌റെ കൂടെ ദിലീപ് എന്നൊരു ചെറുപ്പക്കാരന്‍ അഭിനയിക്കുന്നുണ്ട്. നല്ല ഹ്യൂമര്‍ സെന്‍സാണ്. അവനെ നായകനാക്കിയാല്‍ ഈ കോമഡി നന്നായി വര്‍ക്കൗട്ടാകും.

    അരങ്ങേറ്റ സിനിമയിലെ ആദ്യ സീന്‍, മറക്കാനാവാത്ത അനുഭവം പങ്കുവെച്ച് മമ്മൂട്ടിഅരങ്ങേറ്റ സിനിമയിലെ ആദ്യ സീന്‍, മറക്കാനാവാത്ത അനുഭവം പങ്കുവെച്ച് മമ്മൂട്ടി

    ആദ്യം നിങ്ങള്‍ ഈ ചിത്രം ചെയ്യൂ

    ആദ്യം നിങ്ങള്‍ ഈ ചിത്രം ചെയ്യൂ, എന്നിട്ടാകും എന്റെ സിനിമ എന്ന് മമ്മൂക്ക പറഞ്ഞപ്പോള്‍ പിന്നെയൊന്നും ചിന്തിച്ചില്ല. കോഴിക്കോട്ടും കൊച്ചിയിലുമായി ഞാനും അന്‍സാറും എഴുത്ത് പൂര്‍ത്തിയാക്കി. ഹമീദ്ക്ക തന്നെ നിര്‍മ്മാണം. ആളെ വിട്ട് വിളിപ്പിച്ചപ്പോഴേക്കും ദിലീപ് എത്തി. ഞാനും, അന്‍സാറും, ഹമീദ്ക്കയും, സുനിലും ദിലീപിനെ ഇന്റര്‍വ്യൂ ചെയ്യുകയാണ്. ദിലീപ് താരങ്ങളെ അനുകരിച്ച് കാണിച്ചു. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെയായി തകര്‍ത്ത് അഭിനയിക്കുകയാണ് ദിലീപ്.

    എറ്റവും ദയയുളള മനുഷ്യന്‍, ഔട്ട് ഓഫ് ഫോക്ക്‌സ് ആവാന്‍ ഇഷ്ടമുളള ആള്‍, ഫഹദിന് ആശംസ നേര്‍ന്ന് നസ്രിയഎറ്റവും ദയയുളള മനുഷ്യന്‍, ഔട്ട് ഓഫ് ഫോക്ക്‌സ് ആവാന്‍ ഇഷ്ടമുളള ആള്‍, ഫഹദിന് ആശംസ നേര്‍ന്ന് നസ്രിയ

    Recommended Video

    50 ഈ വർഷത്തെ മമ്മൂക്കയുടെ അഭിനയം ജീവിതം ഇതാ..| 50 Years Of Mammoottysm | Filmibeat Malayalam
    നാദിര്‍ഷയും ദിലീപിന്‌റെ കൂടെ അന്ന് വന്നു

    നാദിര്‍ഷയും ദിലീപിന്‌റെ കൂടെ അന്ന് വന്നു. ദിലീപിനെ നായകനാക്കി സിനിമ ചെയ്യാന്‍ തീരുമാനിച്ചു. ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, സാഗര്‍ ഷിയാസ് എന്നിവരായിരുന്നു കൂടെയുളള മറ്റു താരങ്ങള്‍. കൊച്ചിയില്‍ ആയിരുന്നു ചിത്രീകരണം. ആദ്യ ഷോട്ടില്‍ തന്നെ സംവിധായകന് ഒരു അതൃപ്തി. ദിലീപും മൂന്ന് കൂട്ടുകാരും ചേര്‍ന്നുളള സീനാണ്. സുനില്‍ എന്നെ വിളിച്ചു. മിസ് കാസ്റ്റിങ്ങാണ്. സാഗര്‍ ഷിയാസ് ആ കൂട്ടത്തില്‍ ചേരുന്നില്ലെന്നാണ് സുനില്‍ പറഞ്ഞത്. അങ്ങനെ അയാളെ മാറ്റാന്‍ തീരുമാനിച്ചു. അങ്ങനെയാണ് നാദിര്‍ഷ സിനിമയില്‍ എത്തിയത് എന്നും അഭിമുഖത്തില്‍ റോബിന്‍ തിരുമല ഓര്‍ത്തെടുത്തു.

    നാല് തവണ ഓഡീഷന്‍ ചെയ്ത് അവസരം, പ്രണവ് ആള് പാവം, ഹൃദയം അനുഭവം പറഞ്ഞ് മിന്‌റു മരിയനാല് തവണ ഓഡീഷന്‍ ചെയ്ത് അവസരം, പ്രണവ് ആള് പാവം, ഹൃദയം അനുഭവം പറഞ്ഞ് മിന്‌റു മരിയ

    മാനത്തെ കൊട്ടാരത്തിന് ശേഷം മലയാളത്തില്‍

    മാനത്തെ കൊട്ടാരത്തിന് ശേഷം മലയാളത്തില്‍ തിരക്കേറിയ താരമായി ദിലീപ് മാറി. തുടക്കത്തില്‍ സഹനടനായും നായകനായും ദിലീപ് അഭിനയിച്ചു. എന്നാല്‍ പിന്നീട് നായക വേഷങ്ങള്‍ മാത്രം നടന്‍ കൂടുതലായി ചെയ്യാന്‍ തുടങ്ങി. കരിയറിന്‌റെ തുടക്കത്തില്‍ ലഭിച്ച വിജയ സിനിമകള്‍ ദിലീപിനെ താരമൂല്യമുളള നടനാക്കി മാറ്റി. കോമഡിക്ക് പ്രാധാന്യമുളള ദീലിപ് ചിത്രങ്ങളായിരുന്നു കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.

    മലയാളത്തിലെ മുന്‍നിര സംവിധായകര്‍

    മലയാളത്തിലെ മുന്‍നിര സംവിധായകര്‍ അടക്കം നടനെ നായകനാക്കി സിനിമകള്‍ ചെയ്യാന്‍ തുടങ്ങി. ദിലീപിന്‌റെ സിനിമകള്‍ തുടര്‍ച്ചയായി വിജയിച്ച സമയം പലതവണ മോളിവുഡില്‍ ഉണ്ടായിട്ടുണ്ട്. പിന്നീട് മമ്മൂട്ടിക്കൊപ്പവും ദിലീപ് സിനിമകള്‍ ചെയ്തു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മേഘം, വിനയന്‍ സംവിധാനം ചെയ്ത രാക്ഷസരാജാവ് പോലുളള സിനിമകളെല്ലാം ഈ കൂട്ടുകെട്ടില്‍ ശ്രദ്ധിക്കപ്പെട്ടു. കമ്മത്ത് ആന്‍ഡ് കമ്മത്ത് എന്നൊരു ചിത്രം പിന്നീട് മമ്മൂട്ടി-ദിലീപ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയെങ്കിലും പരാജയപ്പെട്ടു. അതേസമയം മലയാളത്തില്‍ മൈ സാന്‌റയാണ് ദിലീപിന്‌റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. നാദിര്‍ഷ സംവിധാനം ചെയ്ത കേശു ഈ വീടിന്‌റെ നാഥനാണ് നടന്‌റെതായി റിലീസിങ്ങിനൊരുങ്ങുന്നത്.

    ബേബി ഷവര്‍ പാര്‍ട്ടിയില്‍ തിളങ്ങി നില ബേബി, പേളിയുടെ ക്യാപ്ഷന്‍ വൈറല്‍, ചിത്രം ഏറ്റെടുത്ത് ആരാധകര്‍ബേബി ഷവര്‍ പാര്‍ട്ടിയില്‍ തിളങ്ങി നില ബേബി, പേളിയുടെ ക്യാപ്ഷന്‍ വൈറല്‍, ചിത്രം ഏറ്റെടുത്ത് ആരാധകര്‍

    Read more about: mammootty dileep
    English summary
    script writer robin thirumala reveals mammootty suggested dileep's name for manathe kottaram movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X