മമ്മൂട്ടിയുടെ ഡയലോഗ് പ്രസന്റേഷന്‍ പുതുതലമുറ കണ്ടുപഠിക്കണം! മെഗാസ്റ്റാറിനെക്കുറിച്ച് തിരക്കഥാകൃത്ത്

By Midhun Raj

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാവുന്ന വണ്‍ അണിയറയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായിട്ടാണ് നടന്‍ എത്തുന്നത്. വണിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. ബോബി സഞ്ജയുടെ തിരക്കഥയിലാണ് സിനിമ ഒരുങ്ങുന്നത്.

one

അടുത്തിടെ മമ്മൂട്ടിയുടെ ഡയലോഗ് പ്രസന്റേഷനെക്കുറിച്ച് ഈ കൂട്ടുകെട്ടിലെ സഞ്ജയ് മനസു തുറന്നിരുന്നു. മമ്മൂട്ടിക്ക് വേണ്ടി തിരക്കഥ എഴുതുന്നത് നാഴിക കല്ലാണെന്ന് സഞ്ജയ് പറയുന്നു. സംഭാഷണത്തിന് പ്രാധാന്യമുളള സിനിമയാണ് വണ്‍. മമ്മൂക്കയുടെ ഉച്ചാരണം ഒന്നാന്തരമാണ്. വരികള്‍ക്കിടെയിലെ വായന അദ്ദേഹത്തിന്റെ ഡയലോഗ് പ്രസന്റേഷനിലുണ്ട്. പുതുതലമുറ കണ്ടുപഠിക്കേണ്ടതാണെന്നും സഞ്ജയ് പറയുന്നു.

രാഷ്ട്രീയ ജീവിതത്തിനൊപ്പം കടയ്ക്കല്‍ ചന്ദ്രന്റെ കുടുംബ ജീവിതവും ചിത്രത്തില്‍ കാണിക്കുന്നുണ്ട്. ശ്രീനിവാസന്‍, ബാലചന്ദ്ര മേനോന്‍, ജോജു ജോര്‍ജ്ജ്, മുരളി ഗോപി, കൃഷ്ണകുമാര്‍, സുരേഷ് കൃഷ്ണ, , സലീംകുമാര്‍, കൃഷ്ണകുമാര്‍, ശങ്കര്‍ രാമകൃഷ്ണന്‍, മാത്യു തോമസ്, ഗായത്രി അരുണ്‍, ഇഷാനി കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X