ലാലേട്ടന്റെ കഷ്ടപാട് വെറുതേയല്ല! ഒടിയന്‍ വന്നത് ഒറ്റ ചോദ്യത്തിലൂടെ, വെളിപ്പെടുത്തി തിരക്കഥാകൃത്ത്!

Recommended Video

ഒടിയൻ വരാൻ കാരണമിതാണ് | filmibeat Malayalam

മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ ആദ്യ സിനിമയായിട്ട് നീരാളി എത്തുകയാണ്. തൊട്ട് പിന്നാലെ ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ഒടിയനും എത്തും. ചിത്രീകരണം പൂര്‍ത്തിയാക്കി മറ്റ് വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി ഓണത്തിന് മുന്നോടിയായി ഒടിയന്‍ തിയറ്ററുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

odiyan

ബിഗ് ബജറ്റിലൊരുക്കുന്ന ഒടിയന് കാത്തിരിക്കുന്നതിനുള്ള കാരണം മോഹന്‍ലാലിന്റെ കഷ്ടപാടുകളാണ്. ശരീരാഭാരം കുറച്ചും ഞെട്ടിക്കുന്ന മോക്കോവര്‍ നടത്തിയും മോഹന്‍ലാല്‍ ഒരു സിനിമയ്ക്ക് വേണ്ടി ചെയ്ത കാര്യങ്ങള്‍ അമ്പരിപ്പിക്കുന്നതായിരുന്നു. ഇപ്പോള്‍ സിനിമയുടെ കഥ വന്നതിനെ കുറിച്ച് തിരക്കഥാകൃത്ത് തുറന്ന് പറഞ്ഞിരിക്കുകയാണ്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ഒടിയന്‍

ഒടിയന്‍

സിനിമയുടെ പ്രഖ്യാപനം കഴിഞ്ഞപ്പോള്‍ മുതല്‍ കേരക്കരയില്‍ ആവേശമായി മാറിയ ചിത്രമായിരുന്നു ഒടിയന്‍. മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ ഒരു ഫാന്റസി ത്രില്ലറാണ്. കേരളത്തിലെ പണ്ട് ജീവിച്ചിരുന്ന ഒടിയന്മാരുടെ കഥയാണ് സിനിമയിലൂടെ പറയുന്നത്. അടുത്തിടെ സിനിമയില്‍ നിന്നും പുറത്ത് വന്ന ടീസര്‍ പ്രേക്ഷകരുടെ ആകാംഷ വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഒടിയന്‍ നിര്‍മ്മിക്കുന്നത്. കെ ഹരികൃഷ്ണനാണ് തിരക്കഥ എഴുതുന്നത്.

ഒടിയന്‍ വന്ന വഴി

ഒടിയന്‍ വന്ന വഴി

ഒടിയന്‍ എന്ന സിനിമയ്ക്ക് കഥ വന്ന വഴിയെ കുറിച്ച് തിരക്കഥാകൃത്ത് കെ ഹരികൃഷ്ണന്‍ തുറന്ന് സംസാരിച്ചിരിക്കുകയാണ്. സിനിമയിലെത്തുന്നതിന് മുന്‍പ് ഹരികൃഷ്ണന്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. ഒരിക്കല്‍ മാധ്യമവിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് എടുക്കുന്നതിടെ സംഭവിച്ച കാര്യമാണ് ഇതുപോലൊരു വിസ്മയ സിനിമയിലേക്ക് എത്തിയത്. വിദ്യാര്‍ത്ഥികള്‍ക്ക് അന്ന് ഫീച്ചര്‍ ഉണ്ടാക്കുന്നതിനായി ഒരു വിഷയം നല്‍കി. വിശ്വവിഖ്യാത സംവിധായകന്‍ പാലക്കാടിനെ ആസ്പദമാക്കി ഒരു ചിത്രമെടുത്താല്‍ എങ്ങനെ ഉണ്ടാവും എന്നതായിരുന്നു വിഷയം.

ഒടിയനിലേക്ക് എത്തിച്ചത്...

ഒടിയനിലേക്ക് എത്തിച്ചത്...

അന്ന് പല ചര്‍ച്ചകളും ഫീച്ചറുകളും അവിടെ നടന്നിരുന്നു. പക്ഷെ ആ ചോദ്യം എന്റെ മനസില്‍ നിന്നും മാഞ്ഞ് പോയിരുന്നില്ലെന്ന് ഹരികൃഷ്ണന്‍ പറയുന്നു. പിന്നീട് അതുപോലൊരു വിഷയത്തെ കുറിച്ച് ആലോചിച്ചു. അത് എത്തിയത് ഒടിയനിലേക്ക് ആയിരുന്നു. ഒരുപാട് അഴിച്ച് പണികളും പുതുക്കി പണിയലും കഴിഞ്ഞാണ് ഒടിയനെ ഒരു മാസ് പരിവേഷം നല്‍കിയതെന്നും അദ്ദേഹം പറയുന്നു. മലയാളം കാത്തിരിക്കുന്ന കിടിലനൊരു സിനിമയ്ക്ക് അടിത്തറയായി മാറിയത് ഇതായിരുന്നെന്നും ഹരികൃഷ്ണന്‍ വ്യക്തമാക്കുന്നു.

 മാണിക്യന്റെ വരവ്

മാണിക്യന്റെ വരവ്

ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രമാണ് ഒടിയന്‍ മാണിക്യന്‍. മൂന്ന് വ്യത്യസ്ത വേഷങ്ങളിലായി പ്രത്യക്ഷപ്പെടുന്ന ഒടിയന്‍ മാണിക്യന്‍ തന്ത്രശാലിയും മാന്ത്രിക വിദ്യകള്‍ കാണിക്കുന്ന ആള് കൂടിയാണ്. 30 വയസ് മുതല്‍ 65 വയസ് വരെയുള്ള ഗെറ്റപ്പിന് വേണ്ടിയായിരുന്നു മോഹന്‍ലാല്‍ കഠിനമായ പരിശീലനം നടത്തിയത്. പതിനെട്ട് കിലോയോളം ശരീരഭാരമായിരുന്നു മോഹന്‍ലാല്‍ സിനിമയ്ക്ക് വേണ്ടി കുറച്ചത്. മീശ കളഞ്ഞും ഒടിയന് വേണ്ടിയുള്ള എല്ലാ പിന്തുണയും താരരാജാവ് നല്‍കിയിരുന്നു. സിനിമയ്ക്ക് വേണ്ടി ഇത്രയധികം സമര്‍പ്പണം കൊടുക്കാന്‍ കഴിഞ്ഞതാണ് സിനിമയുടെ യഥാര്‍ത്ഥ വിജയം.

ബിഗ് റിലീസ്

ബിഗ് റിലീസ്

ഏറ്റവുമധികം ചിലവ് കൂടിയ സിനിമകളിലൊന്നായ ഒടിയന് നാല്‍പത് കോടിയോളം രൂപ നിര്‍മാണ ചിലവ് വരുമെന്നാണ് റിപ്പോര്‍ട്ട്. ബജറ്റ് കൂടുതലുള്ള സിനിമ കൂടിയായതിനാല്‍ ബിഗ് റിലീസായി തന്നെ ഒടിയന്‍ തിയറ്ററുകളിലേക്ക് എത്തും. 300 തിയറ്ററുകളിലെങ്കിലും ഒടിയന്‍ റിലീസ് ദിനത്തില്‍ കേരളത്തില്‍ മാത്രം എത്തിക്കുമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്. പാലക്കാട്, കോങ്ങാട്, ഒളപ്പമണ്ണ മന എന്നിവിടങ്ങളിലായിട്ടാണ് ഷൂട്ടിംഗ് നടക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കി ഇപ്രാവിശ്യത്തെ ഓണത്തിന് സിനിമ തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.

 താരസമ്പന്നം..

താരസമ്പന്നം..

മോഹന്‍ലാലും പ്രകാശ് രാജും വര്‍ഷങ്ങള്‍ക്ക് ശേഷം ഒടിയനിലൂടെ ഒന്നിക്കുകയാണ്. മഞ്ജു വാര്യര്‍, നരേന്‍, നന്ദു, ഇന്നസെന്റ്, സിദ്ദിഖ്, മനോജ് ജോഷി, കൈലാഷ്, സന അല്‍താഫ്, അപ്പാനി ശരത്, ശ്രീജയ നായര്‍ തുടങ്ങി നിരവധി താരങ്ങളും സിനിമയിലുണ്ട്. ഒടിയന്റെ മുത്തച്ഛന്റെ വേഷത്തിലാണ് ബോളിവുഡ് താരം മനോജ് ജോഷി അഭിനയിക്കുന്നത്. പുലിമുരുകന് ശേഷം പീറ്റര്‍ ഹെയിന്‍ തന്നെയാണ് ഒടിയന് വേണ്ടിയും ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X