സേതുരാമയ്യരുടെ വലംകൈയായി വിക്രമും, മമ്മൂട്ടിക്കൊപ്പം ജഗതി ശ്രീകുമാറുണ്ടോ? എസ് എന്‍ സ്വാമിയുടെ മറുപടി വൈറല്‍

സിനിമാലോകവും പ്രേക്ഷകരും അക്ഷമയോടെ കാത്തിരിക്കുകയാണ് സേതുരാമയ്യര്‍ സീരീസിലെ അഞ്ചാമത്തെ സിനിമ. മേയില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നുള്ള വിവരങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. മമ്മൂട്ടിയും എസ്എന്‍ സ്വാമിയും ഒരുമിച്ചുള്ള ചിത്രം കഴിഞ്ഞ ദിവസം വൈറലായി മാറിയിരുന്നു.

സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ ഈ ചിത്രങ്ങള്‍ക്ക് ശേഷമായാണ് അ‍ഞ്ചാമത്തെ സിനിമയെത്തുന്നത്. സേതുരാമയ്യരുടെ മാനറിസവും അന്വേഷണ മികവുമൊക്കെ പ്രേക്ഷകര്‍ നേരത്തെ കണ്ടതാണ്. ത്രില്ലടിപ്പിക്കുന്ന സിനിമയുമായാണ് അഞ്ചാം തവണയും എത്തുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

സിബി ഐ 5ല്‍ പ്രധാന കഥാപാത്രമായി ജഗതി ശ്രീകുമാര്‍ എത്തിയേക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ജഗതി ശ്രീകുമാര്‍ പിറന്നാളാഘോഷിച്ചത്. പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് പ്രിയനടന്‍ എത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Mammootty

ജഗതിയുടെ തിരിച്ചുവരുമായി ബന്ധപ്പെട്ട് ഞങ്ങളാരും ഒരു പ്രതികരണവും നടത്തിയിട്ടില്ലെന്ന് തിരക്കഥാകൃത്തായ എസ് എന്‍ സ്വാമി പറയുന്നു. ദ ക്യൂവിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്. പിറന്നാള്‍ ദിവസം അദ്ദേഹത്തെ കാണാനായെത്തിയ മാധ്യമങ്ങളോട് പറഞ്ഞതായിരിക്കാം ഇത്.

അമ്പിളി സംസാരിക്കാറില്ല. ആ മുഖത്ത് പുഞ്ചിരി മാത്രമാണ് അദ്ദേഹത്തിന്റെ ഭാവം. സിബിഐയുടെ അഞ്ചാം ഭാഗത്തില്‍ അദ്ദേഹം ഉണ്ടാകുമെന്ന് ഉറപ്പിച്ചു പറയാനാകില്ല. സിനിമയുമായി ബന്ധപ്പെട്ട് ഞങ്ങളുടെ ഭാഗത്ത് നിന്ന് ആരും ആരും അദ്ദേഹത്തെ സമീപിച്ചിട്ടില്ലെന്നാണ് അറിവ്. വിക്രമെന്ന ജഗതി ചെയ്തിരുന്ന കഥാപാത്രം ചിത്രത്തിലെ പ്രധാനപ്പെട്ടതാണ്. അദ്ദേഹത്തിന് അഭിനയിക്കാനാകുന്ന സാഹചര്യം പരിഗണിച്ചല്ലേ ആ കഥാപാത്രത്തിനായി സമീപിക്കാനാവുകയെന്നും അദ്ദേഹം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X